ഐഎഫ്എഫ്കെ 2004 ഡിസംബര്‍ 10ന്

By Staff

ഐഎഫ്എഫ്കെ 2004 ഡിസംബര്‍ 10ന്
സപ്തംബര്‍ 03, 2004

തിരുവനന്തപുരം: ഒമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ. എഫ്. എഫ്. കെ-2004) ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്ത് നടക്കും.

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗം, സമകാലീന മലയാളം സിനിമ, ഇന്ത്യന്‍ സിനിമ എന്നീ വിഭാഗങ്ങള്‍ ഉണ്ടാവും.

മികച്ച കഥാചിത്രത്തിന് സുവര്‍ണചകോരം (പത്തുലക്ഷം രൂപ), മികച്ച സംവിധായകന് രജതചകോരം (മൂന്നുലക്ഷം രൂപ), നവാഗത സംവിധായകപ്രതിഭയ്ക്ക് രജതചകോരം (രണ്ടുലക്ഷം രൂപ), പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച കഥാചിത്രത്തിന് രജതചകോരം (ഒരു ലക്ഷം രൂപ) എന്നിവയാണ് അവാര്‍ഡുകള്‍. ഇവയ്ക്ക് പുറമേ ഫിപ്രസി അവാര്‍ഡും ഉണ്ടാവും.

2003 സെപ്റ്റംബര്‍ ഒന്നിനും 2004 ഓഗസ്റ് 31നും മധ്യേ നിര്‍മ്മിച്ച ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തിലേക്ക് പരിഗണിക്കുക. സെപ്റ്റംബര്‍ 20ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷാഫോറം ചലച്ചിത്ര അക്കാദമി ഓഫീസില്‍നിന്ന് നേരിട്ട് ലഭിക്കും. ഇതേ കാലയളവില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഫെസ്റിവെലിന്റെ ഡോക്യുമെന്ററി - ഹ്രസ്വചിത്രവിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയും അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X