twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസം. 12 മുതല്‍ തിരുവനന്തപുരത്ത്

    By Staff
    |

    അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസം. 12 മുതല്‍ തിരുവനന്തപുരത്ത്
    ഒക്ടോബര്‍ 09, 2003

    തിരുവനന്തപുരം: എട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്കാരികമന്ത്രി ജി.കാര്‍ത്തികേയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

    ഈവര്‍ഷം മുതല്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരം ഒരുലക്ഷം രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു.

    മലയാളസിനിമയുടെ 75-ാംവാര്‍ഷികത്തിന് സമര്‍പ്പിക്കുന്ന ചലച്ചിത്രോത്സവത്തില്‍ ആറ് തിയേറ്ററുകളിലായി 150-ഓളം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മൂന്നാംലോക രാഷ്ട്രങ്ങളില്‍നിന്നുള്ള ചലച്ചിത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മേളയില്‍ ഈ വിഭാഗത്തിലെ മികച്ച നവാഗത സംവിധായകന് രണ്ടുലക്ഷംരൂപയുടെ അവാര്‍ഡ് പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മത്സരവിഭാഗത്തിലേക്ക് ലഭിച്ച 100-ല്‍അധികം അപേക്ഷകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 17 ചിത്രങ്ങളാവും മത്സരത്തില്‍ ഉള്‍പ്പെടുത്തുക.

    ജി.അരവിന്ദന്‍ റിട്രോസ്പെക്ടീവ്, കഥേതരവിഭാഗങ്ങള്‍ക്കായി റിട്രോസ്പെക്ടീവ്, 75 വര്‍ഷം പിന്നിടുന്ന മലയാള സിനിമയെപ്പറ്റി ഫോട്ടോപ്രദര്‍ശനം, പ്രമുഖ മലയാള സിനിമകളുടെ സൗജന്യപ്രദര്‍ശനങ്ങള്‍ എന്നിവയും മേളയില്‍ ഉണ്ടായിരിക്കും. ലോകപ്രശസ്ത ചലച്ചിത്രകാരന്മാരെക്കുറിച്ച് പോളണ്ടിലെ ഫോട്ടോഗ്രാഫര്‍പിയത്തോര്‍ ജാക്സ എടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും. മലയാളസിനിമയെക്കുറിച്ച് മള്‍ട്ടിമീഡിയ സി.ഡി.റോം മേളയില്‍ പ്രസിദ്ധീകരിക്കും.

    പ്രതിനിധി പാസ്സിന് 150 രൂപയാണ് വില. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 20 വരെ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ വഴിയായിരിക്കും പാസ് നല്‍കുകയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.കെ. രാജീവ്കുമാര്‍ പറഞ്ഞു. ചലച്ചിത്രോത്സവ ഓഫീസ് ഡിസംബര്‍ 5ന് കൈരളി തിയേറ്ററില്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

    മലയാള സിനിമകളെയും സിനിമാപ്രവര്‍ത്തകരെയും അന്താരാഷ്ട്രതലത്തില്‍ പരിചയപ്പെടുത്തുന്ന തരത്തില്‍ മേളയോടനുബന്ധിച്ചുള്ള ഫിലിം മാര്‍ക്കറ്റ് പുനഃക്രമീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിഡിറ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് മലയാളചലച്ചിത്രങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ സഹായത്തോടെ സബ്ടൈറ്റിലുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കും. സിനിമാ കലാകാരന്മാരുടെ പെന്‍ഷന്‍ 500 രൂപയില്‍നിന്ന് 1000 രൂപയാക്കിയതായി മന്ത്രി കാര്‍ത്തികേയന്‍ അറിയിച്ചു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X