twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദാമിന്റെ മകനെ ഭയക്കുന്നവര്‍ ആരൊക്കെ

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/iffk/11-06-iffk-malayalam-films-will-not-be-screened-1-aid0166.html">« Previous</a>

    Adaminte Makan Abu
    ഓസ്‌ക്കാര്‍ നോമിനേഷന്‍ വരെ ലഭിച്ച് ശ്രദ്ധാകേന്ദ്രമായിമാറിക്കൊണ്ടിരിക്കുന്ന ആദാമിന്റെ മകന്‍ അബു ഗോവയില്‍ മത്സരവിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെന്ന സത്യം ഒരു മാസം മുമ്പേ അറിയാമെന്നിരിക്കെ രജതമയൂരം ലഭിച്ചശേഷം ഇങ്ങനെ ഒരു നിയമപ്രശ്‌നം ഉത്ഭവിച്ചത് ഖേദകരമാണ്.

    കാഞ്ചീവരം എന്ന തന്റെ ചിത്രത്തിനും മുമ്പ് ഈ അവസ്ഥ ഉണ്ടായിരുന്നുവെന്നാണ് ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പറയുന്നത്. ഭേദഗതി ചെയ്യാന്‍ കഴിയാത്ത അത്ര കടുപ്പമുള്ളതാണോ ഈ സാങ്കേതിക നിയമങ്ങള്‍, അല്ലെങ്കില്‍ രണ്ടു രാജ്യാന്തരമേളയില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടാലുള്ള പ്രശ്‌നമെന്താണ് എന്നും മനസ്സിലാകുന്നില്ല.

    സത്യം അതാവാന്‍ തരമില്ല, അബുവിനെ ആരൊക്കെയോ ഭയക്കുന്നുണ്ട്. ഇനിയും അംഗീകാരങ്ങള്‍ വാരിക്കൂട്ടും അബു എന്ന ഭയപ്പാട്, ഒരുപാട് പേരുടെ ഉറക്കം കെടുത്തുന്നുണ്ട്. ഓസ്‌ക്കാറില്‍ എന്തെങ്കിലും അബു നേടിയെടുത്താല്‍ ചിലര്‍ക്കൊക്കെ ഹൃദയസ്തംഭനം വരെ സംഭവിച്ചുകൂടായ്കയില്ല അതാണ് ഇവിടുത്തെ അവസ്ഥ.

    ഏതായാലും ഈ നിലപാടുകള്‍ അത്ര ശുഭകരമല്ല എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പതിനൊന്ന് സിനിമകളാണ് ഇപ്പോള്‍ മത്സരവിഭാഗത്തില്‍ ഉള്ളത്. ആദിമധ്യാന്തം ഡിവിഡി സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ വന്നത് പിന്നീട് ആരോ ബോധപൂര്‍വ്വം മാറ്റി എന്നാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പറയുന്നത്.

    വമ്പന്‍മാരുടെ സിനിമകള്‍ തള്ളിപോയപ്പോള്‍ അവശേഷിക്കുന്നത് രണ്ട് നവാഗതരുടെ ചിത്രങ്ങള്‍, ഇക്കാര്യം ദഹിക്കാത്തവരാണ് ഇതില്‍ കളിച്ചതെന്ന് ഉറപ്പായിരിക്കുന്നു. യോഗ്യതയുണ്ടായിട്ടും ഒരു മലയാളം ചിത്രം പോലും ഉള്‍പ്പെടുത്താതെ മലയാളി ഈ മേളയെ അതിജീവിച്ചേക്കും ഒരിക്കലും മാറാത്ത ചില നിലപാടുകള്‍പോലെ. ഇത് നാണക്കേടുതന്നെയാണ് തിരുത്താന്‍ ഇനിയും സമയമുണ്ട്.

    ആദ്യപേജില്‍

    കേരള ചലച്ചിത്രമേളയില്‍ പാരകളുടെ കളി

    <ul id="pagination-digg"><li class="previous"><a href="/iffk/11-06-iffk-malayalam-films-will-not-be-screened-1-aid0166.html">« Previous</a>

    English summary
    The 16th edition of IFFK, which begins on Dec 9, will not have any Malayalam films competing in the festival this year. At first it was Adimadhyantham that suffered this unfortunate fate and now Adaminte Makan Abu is also out of IFFK on technical grounds
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X