ചലച്ചിത്രമേള: മത്സരവിഭാഗത്തില്‍ 20 ചിത്രങ്ങള്‍

By Staff

ചലച്ചിത്രമേള: മത്സരവിഭാഗത്തില്‍ 20 ചിത്രങ്ങള്‍
നവമ്പര്‍ 03, 2003

തിരുവനന്തപുരം: കേരളത്തിന്റെ എട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 20 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി.

ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിന് സുവര്‍ണചകോരം ബഹുമതി നല്‍കും. മികച്ച ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനുമായി 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് ഒരു ലക്ഷം രൂപ നല്‍കും.

മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത്, ടി. വി. ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ ആര്‍ക്കൈവ്സ് ഒഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ പി. കെ. നായരാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍.

ചലച്ചിത്രമേളയുടെ ഭാഗമായ അരവിന്ദന്‍ റെട്രോസ്പെക്ടീവില്‍ ഉള്‍പ്പെടുത്താനായി അപൂര്‍വമായ ചിത്രങ്ങളും വിവരങ്ങളും ചലച്ചിത്ര അക്കാദമിക്ക് കൈമാറാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X