അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഇന്ത്യന്‍ പനോരമയില്‍ എട്ടുചിത്രങ്ങള്‍
അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഇന്ത്യന്‍ പനോരമയില്‍ എട്ടുചിത്രങ്ങള്‍
നവമ്പര്‍ 05, 2003
തിരുവനന്തപുരം: ഡിസംബര്‍ 12ന് ആരംഭിക്കുന്ന സംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാവും.
രണ്ട് ബംഗാളി ചിത്രങ്ങള്‍ക്ക് പുറമെ, ഹിന്ദി, തമിഴ്, മറാത്തി ചിത്രങ്ങളില്‍നിന്ന് ഓരോന്നും. ബാക്കി മൂന്നെണ്ണം ഇന്ത്യന്‍ നിര്‍മ്മിത ഇംഗ്ലീഷ് ചിത്രങ്ങളാണ്.
പമീല റൂക്സിന്റെ ഡാന്‍സ് ലൈക് എ മാന്‍, റോയ്സ്റണ്‍ ആബലിന്റെ ഇന്‍ ഒഥല്ലോ, രാജേഷ് ടച്ച്റിവറിന്റെ ഇന്‍ ദ നെയിം ഓഫ് ബുദ്ധ എന്നിവയാണ് ഇംഗ്ലീഷ് ചിത്രങ്ങള്‍.
അംശന്‍കുമാറിന്റെ ഒരുത്തിയാണ് തമിഴില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ബംഗാളിയില്‍നിന്ന് ഗൗതംഘോഷിന്റെ അബര്‍ ആരണ്യയും ശേഖര്‍ദാസിന്റെ സോങ്ങ്സ് ഓഫ് മധുബാനിയും മറാത്തിയില്‍നിന്നും അമോല്‍ പലേക്കറിന്റെ അനാഹത്തും മേളയ്ക്ക് എത്തും.
ഉമേഷ് പഡല്‍ക്കറിന്റെ ബക്രയാണ് ഹിന്ദിയുടെ പ്രാതിനിധ്യം ഉറപ്പാക്കുക.


Click it and Unblock the Notifications