»   » കാഴ്ചയുടെ ഉത്സവത്തിന് തിരിതെളിയുന്നു

കാഴ്ചയുടെ ഉത്സവത്തിന് തിരിതെളിയുന്നു

Posted By:
Subscribe to Filmibeat Malayalam
IFFK
പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കാഴ്ചയുടെ ഉത്സവത്തിന് വെള്ളിയാഴ്ച 6മണിയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരിതെളിയും.16ാമത് കേരളരാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്ഘാടനം ചെയ്യും.

സിനിമമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ബോളുഡ് നടിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയ ബച്ചന്‍ മുഖ്യാതിഥി ആയിരിക്കും. മന്ത്രിമാരായ കെ.സി ജോസഫ്, വി .എസ് ശിവകുമാര്‍, ശശി തരൂര്‍ എം.പി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രമണി പി നായര്‍, എം.എല്‍.എ മാരായ കെ.മുരളീധരന്‍, വി.ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങിനെത്തും.

ഉത്ഘാടനചടങ്ങിനുശേഷം നടക്കുന്ന കലാപരിപാടികള്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലാണ്.തുടര്‍ന്ന് ഉത്ഘാടന ചിത്രമായി ചൈനീസ് സംവിധായകനായ സാങ് യിമോവിയുടെ അണ്ടര്‍ ദി ഹോത്രോണ്‍ ട്രി എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

മൂന്നാം ലോക രാജ്യങ്ങളുടെ ഉത്കണ്ഠകളും ആകുലതകളും വൈകാരിക വിസ്‌ഫോടനങ്ങള്‍ക്കും കാഴ്ചയുടെ ഭാവുകത്വം പ്രദാനം ചെയ്തുകൊണ്ട് ഡിസംബര്‍ 9മുതല്‍ 16വരെ നടക്കുന്ന മേളയില്‍ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി ഏഴായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

കൈരളി, ശ്രീ, കലാഭവന്‍, ടാഗോര്‍തിയറ്റര്‍ എന്നിവയ്ക്കുപുറമേ ആറോളം തിയറ്ററുകളില്‍ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടക്കും. ഇത്തവണ മത്സരവിഭാഗത്തില്‍ 11 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒരു മലയാളചിത്രം പോലും മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ഇതിനകം തന്നെ വലിയ വിവാദമായിട്ടുണ്ട്.

ആദിമദ്യാന്തത്തിനുവേണ്ടി നല്കിയ ഹര്‍ജി തള്ളിയതോടെ ഇനി പ്രതീക്ഷയില്ല. ആദാമിന്റെ മകന്‍ അബുവും ഗോവയില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടു എന്നതിനാല്‍ ഒഴിവാക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ സിനിമ ടുഡേ വിഭാഗത്തിലാണ് ഇപ്പോള്‍ അബു സ്ഥാനം പിടിച്ചിരിക്കുന്നത്.

English summary
Buzz is in the air to welcome the 16th International Film Festival of Kerala (IFFK). More than 300 films from over the world will be screened at this film extravaganza which has continued to grow over the years,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam