കയ്യൂക്കുള്ളവര്‍ കാഴ്ചക്കാരായി

By Ravi Nath

Next »

« Previous

IFFK
മേള തുടങ്ങിമൂന്ന് ദിവസമായിട്ടും പാസുകള്‍ ലഭിക്കാത്തവര്‍ ഒട്ടേറെ. സിനിമ കാണാന്‍ വന്നവരോട് പാസ് ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. അതുകൊണ്ട് തന്നെ ആളുകള്‍ തോന്നിയ പോലെ തിയറ്ററുകളില്‍ കയറി. ബാല്‍ക്കണി സീറ്റുകള്‍ മുന്‍കൂട്ടി റജിസ്‌ററര്‍ ചെയ്തവരെ പുറം തള്ളി കയ്യൂക്കുള്ളവര്‍ സീറ്റ് കൈക്കലാക്കി.

മുഖ്യധാര സിനിമക്കാരുടെ നേതൃത്വത്തില്‍ നടന്ന മേളയില്‍ ബാല്‍ക്കണി സീറ്റുകള്‍ ജൂറി അംഗങ്ങള്‍ക്കുപുറമേ മുഖ്യധാരയിലെ വിഐപികള്‍ക്കുവേണ്ടി റിസര്‍വ്വ്ഡ് ആക്കിനിര്‍ത്തിയെങ്കിലും പതിവുപോലെ അവരെ ആരെയും ഈ വഴിക്കുകണ്ടില്ല, താരങ്ങളില്ല, സംവിധായകരും കുറവ്.

ഈ സംവിധാനം ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു.നടത്തിപ്പിലുണ്ടായ ഉത്തരവാദിത്വമില്ലായ്മയെ വെല്ലുവിളിച്ചുകൊണ്ട് പ്രതിനിധികളും അച്ചടക്കനടപടികള്‍ക്ക് യാതൊരുവിലയും കല്പിക്കാതെയാണ് തിയറററുകളില്‍ പെരുമാറിയത്.

മത്സരവിഭാഗത്തില്‍ നിന്ന് മലയാളസിനിമയെ പുകച്ചു പുറത്തുചാടിച്ച അക്കാദമി ചെയര്‍മാനും മന്ത്രിയും ആദ്യമേ തന്നെ മേളയുടെ സ്വഭാവം പ്രകടമാക്കി. സെലക്ഷന്‍ കമ്മിറ്റി തള്ളിയ ചിത്രം ഉള്‍പ്പെടുത്താനാണ് സംഘാടകസമിതി സാധാരണ രീതിയില്‍ ശ്രമിക്കാറ്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയ ചിത്രം രാഷ്ട്രീയ ഇടപെടലുകളിലൂടെ തള്ളുന്ന ദയനീയ കാഴ്ചയാണ് ഇവിടെ കണ്ടത്.

അക്കാദമിയുടെ ഉള്ളില്‍ തന്നെ ഇതിനെതിരെ വിവാദം കത്തിപടര്‍ന്നു കഴിഞ്ഞു. സജിത മഠത്തിലിനേയും ബീനാ പോളിനേയും ഇരയാക്കാനാണ് ശ്രമം നടക്കുന്നത്. ഷെറിയുടെ ആദിമധ്യാന്തവും ഒപ്പം മലയാളത്തിന്റെ പ്രാതിനിധ്യം അവാര്‍ഡ് സിനിമകളില്‍ ഇല്ലാതായതിലും പ്രതിനിധികള്‍ക്കുമുമ്പില്‍ പ്രിയദര്‍ശന് മാപ്പ് പറയേണ്ടിവന്നു.

ആദിമധ്യാന്തം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഷെറിയുടെ നേതൃത്വത്തില്‍ ഒരുപറ്റം പ്രതിനിധികള്‍ കൈരളി തിയറ്ററിനു മുന്നില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. ഉപവാസം കിടക്കാനിരുന്ന ഷെറിയെ സംവിധായകരായ രഞ്ജിത്ത്ും ടി.വി.ചന്ദ്രനും ഇടപെട്ട് പിന്‍തിരിപ്പിക്കുകയും ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്തു.

ശ്രീകുമാറില്‍ വന്‍തിരക്കായിരുന്നു ഷെറിയുടെ ചിത്രം കാണാന്‍. പ്രദര്‍ശനവേളയില്‍ ചിത്രത്തെ അപഹാസ്യപ്പെടുത്താന്‍ ചില തല്പരകക്ഷികള്‍ ശ്രമിച്ചതും മേളയുടെ രാഷ്ട്രീയം വെളിപ്പെടുത്തുന്നതായി.ഓപ്പണ്‍ ഫോറത്തിലും നിരന്തരം സംഘാടനത്തിനെ തിരായ അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നു വന്നു. ഷെറിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഫെഫ്കയില്‍ ഷെറിക്ക് അംഗത്യം നല്‍കാന്‍ തീരുമാനിക്കുകയും രഞ്ജിത് കാപ്പിറ്റോള്‍ മുഖേന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നതിന് മുന്‍കൈയ്യെടുക്കുമെന്ന് പറയുകയുണ്ടായി.

അടുത്തപേജില്‍
ചിത്രങ്ങളും നിരാശപ്പെടുത്തി

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X