For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വനിത ഡെലിഗേറ്റിനെ വളണ്ടിയര്‍ മര്‍ദ്ദിച്ചു

By Ravi Nath
|

IFFK
കേരളം അഭിമാനത്തോടെയും അന്തസ്സോടെയും നടത്തിപ്പോരുന്ന ചലച്ചിത്രമേളയില്‍ ആരേയും ലജ്ജിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. 1ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു മുസ്തഫ നൂറി സംവിധാനം ചെയ്ത ടര്‍ക്കിഷ് ചിത്രമായ ബോഡി.

രതിചിത്രങ്ങളില്‍ അഭിനയിക്കുന്ന ലൈലയുടെ യില്‍മാസിന്റേയും കഥപറയുന്ന ചിത്രത്തിന് ലൈംഗിക കാഴ്ചപ്പാടുനല്‍കി പ്രചരിപ്പിക്കുന്ന ഒരുകൂട്ടമാളുകള്‍ ഫെസ്റ്റിവലിലുണ്ട്. മികച്ച നിലവാരം നിലനിര്‍ത്തുന്ന ഈ ചിത്രം മൂന്നാം തവണ പ്രദര്‍ശിപ്പിക്കുന്ന ശ്രീ വിശാഖ് തിയറ്ററില്‍ അരങ്ങേറിയ സംഭവങ്ങള്‍ മേളയുടെ തിളക്കം കെടുത്തുന്നതായിരുന്നു.

തിയറ്ററിലേക്ക് ജീന്‍സും ടോപ്പും ധരിച്ചുചെന്ന യുവതിയെ വാളണ്ടിയറില്‍ ഒരാള്‍ തടഞ്ഞുനിര്‍ത്തി ഈ വേഷവും ധരിച്ചു കൊണ്ടാണോ ഈ സിനിമ കാണാന്‍ വന്നത് എന്ന് ചോദിച്ച്‌കൊണ്ട് തട്ടികയറുകയും തിരിച്ച് മറുപടി പറഞ്ഞ ഈ വനിത പ്രതിനിധിയെ മര്‍ദ്ദിക്കുന്ന കാഴ്ചയാണ് തുടര്‍ന്നുകണ്ടത്.

ഇതിനെതിരെ പ്രതിഷേധവുമായ് രംഗത്തെത്തിയ വനിതയും മറ്റുപ്രതിനിധികളും വളണ്ടിയര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കിയെങ്കിലും കേസ് എടുക്കാന്‍ അവര്‍ തയ്യാറായില്ല. മന്ത്രി ഗണേഷ് കുമാറിന്റെ അടുത്ത് പരാതിയെത്തിയപ്പോള്‍ ഉന്നത ഭരണകക്ഷിനേതാവ് ഇടപെട്ട് കേസ് എടുക്കുന്നത് തടയാനാണ് ശ്രമിച്ചത്.

കൈരളിയുടെ മുറ്റത്ത് പ്രതിഷേധം ശക്തമാക്കിയിരിക്കയാണ് ഇക്കാര്യത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ ഇനി സിനിമപ്രദര്‍ശനം അനുവദിക്കില്ല എന്ന നിലപാടാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെച്ചത്. കൈരളി തിയറ്ററില്‍ കഴിഞ്ഞദിവസം പ്രസ്തുത വനിത പ്രാതിനിധ്യം വഹിക്കുന്ന ഫോറത്തിന്റെ കൌണ്ടറില്‍ ചെന്ന് ഇതേ വാളണ്ടിയര്‍ വളരെ മോശമായ രീതിയില്‍ അവരുടെ വേഷത്തെ കുറിച്ച് സംസാരിച്ച് അവരില്‍ നിന്ന് അടി വാങ്ങിച്ചിരുന്നവത്രേ.

അതിന്റെ പ്രതികാരമാണ് ശ്രീ വിശാഖ് തിയറ്ററില്‍ അയാള്‍ പ്രകടിപ്പിച്ചത്. സിനിമയെ കുറിച്ചോ സാംസ്‌കാരിക മൂല്യബോധത്തെ കുറിച്ചോ യാതൊരുധാരണയുമില്ലാത്ത ഇത്തരം ആളുകളെ രാഷ്ട്രീയക്കാരുടെ ഒത്താശയില്‍ തിരുകികേറ്റി നല്ല രീതിയില്‍ നടന്നുകൊണ്ടിരിക്കുന്ന മേളയെ അപമാനിച്ചവര്‍ കേരളത്തിന്റെ സാംസ്‌കാരിക ശത്രുക്കളാണ്.

ഈ മേളയുടെ എല്ലാരംഗത്തും രാഷ്ട്രീയക്കാരുടെ അതിരുകവിഞ്ഞ ഇടപെടല്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്തിനായിരുന്നു വിദേശികളടക്കം നിരവധിപ്രതിനിധികളെ നാണിപ്പിച്ച ഈ അണിയറ ഒരുക്കങ്ങളെന്ന് ചലച്ചിത്രഅക്കാദമിയും സംഘാടകസമിതിയും വ്യക്തമാക്കേണ്ടതുണ്ട്.

വര്‍ഷങ്ങളായി തെറ്റുകള്‍ തിരുത്തി ചിട്ടയോടെ നടന്നുവരുന്ന മേളയെ എത്രപെട്ടെന്നാണ് നാണക്കേടില്‍ കൊണ്ട് ചെന്നെത്തിച്ചതെന്ന് ഇനിയെങ്കിലും ഒന്നു ഇരുന്ന് ചിന്തിക്കൂ. വര്‍ദ്ധിച്ചുവരുന്ന സദാചാരപോലീസ് ഇടപ്പെടലുകള്‍ കേരളത്തിന്റെ സ്വൈര്യജീവിതം തകര്‍ക്കുമുമ്പേ തടയിടാന്‍ശ്രമിക്കുക.

English summary
All the three screenings of the movie held at Kairali, New Theatre and Sree Visakh were jam-packed. Not only for the element of sensuality in the movie, but it was also appreciated as a bold attempt. With the life of porn star at the centre, the film explores the relationship between individual and society within the lines of concepts such as beauty and body.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more