»   » ഹംബര്‍ടോ സോളാസ് ജൂറി ചെയര്‍മാന്‍

ഹംബര്‍ടോ സോളാസ് ജൂറി ചെയര്‍മാന്‍

Posted By:
Subscribe to Filmibeat Malayalam

ഹംബര്‍ടോ സോളാസ് ജൂറി ചെയര്‍മാന്‍
ഡിസംബര്‍ 09, 2003

തിരുവനന്തപുരം: കേരളത്തിന്റെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലെ ചിത്രങ്ങളെ വിലയിരുത്തുന്ന ജൂറിയുടെ ചെയര്‍മാന്‍ ലാറ്റിനമേരിക്കന്‍ സംവിധായകന്‍ ഹംബര്‍ടോ സോളാസ് ആയിരിക്കും.

അഞ്ചംഗ ജൂറിയില്‍ സെനഗലിലെ ചലച്ചിത്രപ്രതിഭ മോസ സേനെ അബ്സ, ആസ്ട്രിയന്‍ ചലച്ചിത്ര നിരൂപകന്‍ ഹെല്‍മട്ട് ഗ്രോസ്ചപ് ഇന്‍സ്ബ്രുക്, ഇന്തോനേഷ്യന്‍ സംവിധായകന്‍ ഗാരിന്‍ നുഗ്രഹോ, ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ് എന്നിവരാണ് അംഗങ്ങള്‍.

19 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ഇവയില്‍ നാല് മലയാളം ചിത്രങ്ങളുണ്ട്. ആറ് ചിത്രങ്ങള്‍ നവാഗത സംവിധായകരുടേതാണ്.

ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും സുവര്‍ണചകോരം നല്‍കും. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച സംവിധായകനും മികച്ച നവാഗത സംവിധായകനും രജതചകോരവം നല്‍കും. മികച്ച സംവിധായകനും മൂന്ന് ലക്ഷം രൂപയും മികച്ച നവാഗത സംവിധായകന് രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡായി നല്‍കുക. പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് ഒരു ലക്ഷം രൂപ നല്‍കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X