twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്താരാഷ്ട്ര ചലച്ചിത്രോത്സവം വെള്ളിയാഴ്ച തുടങ്ങും

    By Staff
    |

    അന്താരാഷ്ട്ര ചലച്ചിത്രോത്സവം വെള്ളിയാഴ്ച തുടങ്ങും
    ഡിസംബര്‍ 09, 2003

    തിരുവനന്തപുരം: ഡിസംബര്‍ 12 വെള്ളിയാഴ്ച പന്ത്രണ്ടിന് എട്ടാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ ഓഫ് കേരളയ്ക്ക് തുടക്കമാവും.

    19 നാണ് മേള സമാപിയ്ക്കുന്നത്. 200 ലേറെ ചിത്രങ്ങള്‍ ഈ മേളയിലെ എട്ടു ദിവസങ്ങളിലായി പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്. ഒട്ടേറെ വിദേശ പ്രതിനിധികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

    ഇതിന് പുറമേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളചലച്ചിത്രപ്രവര്‍ത്തകരും സാങ്കേതികവിദഗ്ധരും അഭിനേതാക്കളും സിനിമാനിരൂപകരും മാദ്ധ്യമപ്രവര്‍ത്തകരും സിനിമയെ ഗൗരവത്തോടെ കാണുന്ന ആസ്വാദകരും മേളയ്ക്ക് എത്തുന്നുണ്ട്.

    കനകക്കുന്ന് കൊട്ടാരവളപ്പിലെ നിശാഗന്ധിയില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറിന് നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം. എന്നാല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം അന്ന് രാവിലെ തന്നെ തുടങ്ങും.

    മേളയ്ക്ക് ഒപ്പം മലയാള സിനിമയുടെ എഴുപത്തഞ്ചാം വാര്‍ഷീകവും ആഘോഷിയ്ക്കുന്നുണ്ടെന്നത് ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. ഇതിന്റെ ഉദ്ഘാടനവും 12 വെള്ളിയാഴ്ച തന്നെയാണ് നടക്കുന്നത്. ഒരുവര്‍ഷം നീളുന്ന പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.

    മത്സരചിത്രങ്ങളുടെ പ്രദര്‍ശനം കൈരളി തിയേറ്ററിലാണ്. രാവിലെ 9.15- നും 11.30-നും ഉച്ചയ്ക്ക് 3.150നും വൈകുന്നേരം 6.30-നും രാത്രി 8.15- നുമാണ് ഇവിടെ പ്രദര്‍ശനം.

    ഇന്ത്യന്‍ പനോരമ, മലയാളസിനിമ ഇന്ന് എന്നീ വിഭാഗങ്ങള്‍ ശ്രീയിലാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ ഒമ്പതിനിനും 11.15-നും ഉച്ചകഴിഞ്ഞ് 3.30- നും വൈകുന്നേരം 6.30-നും രാത്രി ഒമ്പതിനുമാണ് പ്രദര്‍ശനം.

    ലോക സിനിമ പ്രദര്‍ശിപ്പിയ്ക്കുന്നത് ന്യൂ തിയേറ്ററിലാണ്. ഇവിടെ രാത്രി 9.15-നും പ്രദര്‍ശനം ഉണ്ടാവും മറ്റ് പ്രദര്‍ശന സമയങ്ങള്‍ ശ്രീയിലേതുപോലെയാണ്. 12ന് ആദ്യത്തെ മൂന്നു പ്രദര്‍ശനങ്ങള്‍ക്കുപുറമേ ഉദ്ഘാടനചിത്രമായ എന്‍കൗണ്ടറും (ടര്‍ക്കി, സംവിധായകന്‍- ഒമര്‍ കവുര്‍) മീരാ നായരുടെ 9/11 എന്ന ഹ്രസ്വചിത്രവും രാത്രി 9.15-ന് ഇവിടെ വീണ്ടും പ്രദര്‍ശിപ്പിക്കും. പ്രതിനിധികള്‍ക്കു മാത്രമാണിത്.

    അരവിന്ദന്‍ സ്മൃതിവിഭാഗം ഉള്‍പ്പെടെയുള്ള സ്മൃതിവിഭാഗം ചിത്രങ്ങളും പാക്കേജ് ചിത്രങ്ങളും വഴുതക്കാട് കലാഭവനിലാണ് പ്രദര്‍ശിപ്പിക്കുന്നത്. അരവിന്ദന്‍ സ്മൃതിക്കുപുറമേ ഫോക്കസ് ഓണ്‍ ചൈന, ഇറ്റാലിയന്‍ പാക്കേജ്, ക്രിസ് പാക്കേജ്, ശന്തല്‍ അകര്‍മാന്‍ ചിത്രങ്ങള്‍ എന്നിവയാണ് ഇവയിലുള്‍പ്പെടുത്തിയിട്ടുള്ളത്.

    കാഞ്ചനസീത, തമ്പ്, എസ്തപ്പാന്‍, ചിദംബരം, വാസ്തുഹാര എന്നിവയാണ് അരവിന്ദന്‍ സ്മൃതിവിഭാഗം ചിത്രങ്ങള്‍. 9.15, 11.30, 3.15, 6.30, 9.00 എന്നീ ക്രമത്തിലാണ് പ്രദര്‍ശനം.

    മലയാളസിനിമയ്ക്ക് 75 തികയുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്തു പ്രദര്‍ശിപ്പിക്കുന്ന മലയാളം സിനിമകള്‍ ടാഗോര്‍ തീയറ്ററിലും നിശാഗന്ധിയിലുമാണ് പ്രദര്‍ശിപ്പിക്കുക. നിശാഗന്ധിയില്‍ 13 മുതല്‍ 18 വരെ രാത്രി ഏഴിന് ഒരു പ്രദര്‍ശനമാണ് നടത്തുക. പ്രവേശനം സൗജന്യമാണ്.

    ടാഗോറില്‍ രാവിലെ 9.30-നും 12-നും ഉച്ചയ്ക്ക് 2.30- നുമാണ് മലയാളസിനിമയുടെ പ്രദര്‍ശനം. ഇതിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. വൈകുന്നേരം ആറിനും രാത്രി 8.30-നും ലോകസിനിമാവിഭാഗം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ ചിത്രങ്ങള്‍ക്ക് 20 രൂപ നിരക്കില്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനദിവസം ഉച്ചയ്ക്ക് 12-നും 2.30-നും രണ്ടു പ്രദര്‍ശനങ്ങളാണ് ടാഗോറില്‍ ഉണ്ടാകുക.

    ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററികള്‍ക്ക് പ്രത്യേക പ്രദര്‍ശനസമയം അനുവദിച്ചിട്ടുണ്ട്. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ദൈര്‍ഘ്യം കുറഞ്ഞ ചലച്ചിത്രങ്ങള്‍ക്കനുബന്ധമായിട്ടായിരിക്കും പ്രദര്‍ശിപ്പിക്കുക. ഓപ്പണ്‍ ഫോറം ദിവസേന ഉച്ചയ്ക്ക് രണ്ടുമുതല്‍ മൂന്നുവരെയും മീറ്റ് ദ ഡയറക്ടര്‍ (ഫേസ് ടു ഫേസ്) എന്ന പരിപാടി 5.30 മുതല്‍ 6.30 വരെയും കൈരളിയിലാണ് സംഘടിപ്പിക്കുക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X