അന്താരാഷ്ട്ര ചലച്ചിത്രമേള വെള്ളിയാഴ്ച തുടങ്ങും

By Staff

അന്താരാഷ്ട്ര ചലച്ചിത്രമേള വെള്ളിയാഴ്ച തുടങ്ങും
ഡിസംബര്‍ 09, 2004

തിരുവനന്തപുരം: കേരളത്തിന്റെ ഒമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ 10 വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും.

വെള്ളിയാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബംഗാളി ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായിരിക്കും.

ഹോങ്കോംഗ് സംവിധായകനായ കാര്‍ വായി തോംഗിന്റെ ടു സീറോ ഫോര്‍ സിക്സ് (2046) ആണ് ഉദ്ഘാടന ചിത്രം. കേരള ചലച്ചിത്ര അക്കാദമിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

150ഓളം ചിത്രങ്ങള്‍ എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങളില്‍ നിന്നായി 16 ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകസിനിമ വിഭാഗത്തില്‍ ഏതാണ്ട് 40 രാജ്യങ്ങളില്‍ നിന്നായുള്ള 57 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍ ശ്വാസ്, അകലെ, റിംഗ് ഒഫ് ഫയര്‍, ദി സിറിയന്‍ ബ്രൈഡ്, ഡേയ്സ് ഒഫ് സാന്റിയാഗോ, പാസിംഗ് ബൈ തുടങ്ങിയവ ഉള്‍പ്പെടുന്നു. മികച്ച ചിത്രത്തിന് 10 ലക്ഷം രൂപ അടങ്ങുന്ന സുവര്‍ണ ചകോരം ലഭിക്കും.

മെക്സിക്കന്‍ ചലച്ചിത്രകാന്‍ പോള്‍ ലെഡ്യുസ് ചെയര്‍മാനായ അഞ്ചംഗ സമിതിയാണ് മികച്ച ചിത്രത്തെയും മികച്ച സംവിധായകനെയും മികച്ച നവാഗത സംവിധായകനെയും തിരഞ്ഞെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X