നാദസ്മൃതിയോടെ ചലച്ചിത്രമേളക്ക് തുടക്കം

By Staff

നാദസ്മൃതിയോടെ ചലച്ചിത്രമേളക്ക് തുടക്കം
ഡിസംബര്‍ 11, 2004

തിരുവനന്തപുരം: നാദതാളങ്ങള്‍ നിറച്ചാര്‍ത്തേകിയ സന്ധ്യയില്‍ നിശാഗന്ധിയിലെ നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി ഡിസംബര്‍ 10 വെള്ളിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ദീപം കൊളുത്തി.

തെയ്യവും പൂക്കവടിയും കുമ്മാട്ടിയുമുള്‍പ്പെടെയുള്ള കേരളീയ കലാരൂപങ്ങള്‍ ഒരു മണിക്കൂര്‍ സ്റേജില്‍ നിറഞ്ഞാടിയ ശേഷമായിരുന്നു മേളയുടെ ഉദ്ഘാടനം. സംവിധായകന്‍ കമലാണ് ഈ പ്രത്യക പരിപാടി അണിയിച്ചൊരുക്കിയത്.

ചലച്ചിത്രനടി കാവ്യാമാധവനാണ് കാഴ്ചയുടെ നിലവിളക്കിലേക്കുള്ള ദീപം പകര്‍ന്നത്.പ്രശസ്ത സംവിധായകന്‍ ശ്യാംബെനഗല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

നല്ല സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വ്യാജ സി.ഡികള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്കാരിക മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു.

കൂടുതല്‍ നഗരങ്ങളില്‍ ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കണമെന്ന് ശ്യാംബെനഗല്‍ നിര്‍ദ്ദേശിച്ചു.

ലാറ്റിന്‍ അമേരിക്കന്‍, ഇന്ത്യന്‍ ചലച്ചിത്ര പ്രേമികള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ അവസരമുണ്ടാവണമെന്ന് ജൂറി ചെയര്‍മാന്‍ പോള്‍ലിഡക്ക് അഭിപ്രായപ്പെട്ടു.

ചലച്ചിത്രോത്സവ പുസ്തകം കെ. മോഹന്‍കുമാര്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. പി.എന്‍. മേനോന്‍ ഏറ്റുവാങ്ങി. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍, ഫിലിം ചേംബര്‍ സെക്രട്ടറി സിയാദ് കോക്കര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.കെ. രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഈ വര്‍ഷം മുതല്‍ രണ്ട് പുരസ്കാരങ്ങള്‍ കൂടി ഉണ്ടാവും. മികച്ച ഏഷ്യന്‍ ചിത്രത്തിന് നെറ്റ്പാക് (നെറ്റ്വര്‍ക്ക് ഫോര്‍ ദ പ്രൊമോഷന്‍ ഓഫ് ഏഷ്യന്‍ ഫിലിം സെന്റര്‍) അവാര്‍ഡും സാങ്കേതിക മികവിന് നെറലോക് അവാര്‍ഡുമാണ് സമ്മാനിക്കുക.

ഓപ്പണ്‍ ഫോറം ശബാന ആസ്മി ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറം ശബാന ആസ്മി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് 5.15ന് ന്യൂ തിയേറ്റര്‍ അങ്കണത്തിലാണ് ഓപ്പണ്‍ ഫോറം തുടങ്ങുക. ഇറാന്‍ ചിത്രമായ ആല്‍ബത്തിന്റെ സംവിധായകന്‍ റെസ ഹെയ്ദാരിഗാദ്, മലയാളചിത്രമായ കാഴ്ചയുടെ സംവിധായകന്‍ ബ്ലസ്സി, ശ്വാസിന്റെ നിര്‍മ്മാതാവും പ്രധാന നടനുമായ അരുണ്‍ നലവഡേക്കര്‍ എന്നിവര്‍ ആദ്യ ദിവസം പങ്കെടുക്കും. ദിവസവും വൈകീട്ട് 5.15ന് ആരംഭിക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ അതതു ദിവസത്തെ മൂന്ന് ചിത്രങ്ങളുടെ സംവിധായകരാകും പങ്കെടുക്കുക. സിനിമാസ്വാദകര്‍ക്ക് ഏത് വിഷയത്തെക്കുറിച്ചും സംവിധായകരുമായി സംവദിക്കാന്‍ അവസരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X