ചലച്ചിത്രമേള: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിച്ചെന്ന് ആരോപണം
ചലച്ചിത്രമേള: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിച്ചെന്ന് ആരോപണം
ഡിസംബര്‍ 13, 2005
തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച തിബറ്റന്‍ ചിത്രം ഡ്രീമിംഗ് ലാസയ്ക്ക് ചൈനയുടെ സമ്മര്‍ദം മൂലം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിച്ചെന്ന് ചിത്രത്തിന്റെ സംവിധായകരായ റിതു സരിന്‍, ടെന്‍സിംഗ് സോനം എന്നിവര്‍ ആരോപിച്ചു.
ചില പ്രശ്നങ്ങളില്‍ ഇന്ത്യാ സര്‍ക്കാരിനു മുന്നില്‍ എപ്പോഴും തടസങ്ങള്‍ ഉന്നയിക്കാനാണ് ചൈന ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ ഈ ചിത്രത്തില്‍ ചൈനയെ പ്രകോപിപ്പിക്കുന്നതായി ഒന്നുമില്ല. വിവാദപരമായി ഒന്നും ചിത്രത്തില്‍ ഇല്ലാതിരുന്നിട്ടും സെന്‍സറിംഗ് വൈകിക്കുകയിരുന്നുവെന്ന് സംവിധായകര്‍ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ചയാണ് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
രാഷ്ട്രീയപരമെന്നതിനേക്കാള്‍ മാനുഷികമായ അവസ്ഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അനാഥരെ പോലെ ജീവിക്കേണ്ടി വന്ന തിബത്തന്‍കാരുടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനാണ് ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളതെന്ന് സംവിധായകര്‍ പറഞ്ഞു.


Click it and Unblock the Notifications