ഐസ്ക്രീം: ചലച്ചിത്രോത്സവത്തിലും പ്രതിഷേധം

By Staff

ഐസ്ക്രീം: ചലച്ചിത്രോത്സവത്തിലും പ്രതിഷേധം
ഡിസംബര്‍ 15, 2004

തിരുവനന്തപുരം: മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് എതിരെ ചലച്ചിത്രോത്സവ വേദിയിലും പ്രതിഷേധം. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കുക, കിളിരൂര്‍ കേസന്വേഷണം നീതിപൂര്‍വമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സത്യാഗ്രഹത്തിന് സഹായമഭ്യര്‍ഥിച്ചെത്തിയ സ്ത്രീവേദി പ്രവര്‍ത്തകരാണ് മേളയില്‍ ബദല്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചത്.

ബക്കറ്റ് പിരിവുമായി ഉച്ചയ്ക്ക് രണ്ടുമണിയോടെ അന്വേഷി പ്രസിഡന്റ് അജിതയുടെ നേതൃത്വത്തില്‍ ഒരുസംഘം സ്ത്രീവേദി പ്രവര്‍ത്തകര്‍ പ്രധാനവേദിയായ കൈരളി തിയേറ്ററിലെത്തി. കൈരളിയുടെ പടിക്കെട്ടുകളില്‍ കയറിനിന്ന് അജിത പ്രസംഗം ആരംഭിച്ചപ്പോള്‍ വിദേശ പ്രതിനിധികളുള്‍പ്പെടെ അനവധിപേര്‍ ചുറ്റും കൂടി. മേളയുടെ മുഴുവന്‍ ശ്രദ്ധയും ഇങ്ങോട്ടായി.അജിത സംസാരിച്ച് തുടങ്ങിയതും തിയേറ്റര്‍ അധികൃതരിലൊരാള്‍ വന്ന് മാനേജരുടെ സമ്മതം വാങ്ങണമെന്ന് അറിയിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം കയര്‍ത്തതോടെ ഇയാള്‍ മടങ്ങി.

പ്രസംഗത്തിനുശേഷം അജിത ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ഇടതുപക്ഷത്തിന് ഇതൊരു പശ്ചാത്താപത്തിനുള്ള അവസരമാണെന്നും കുഞ്ഞാലിക്കുട്ടിക്കെതിരായ സമരത്തിന് ഏത് വേദിയും ഉപയോഗപ്പെടുത്തുകയെന്ന നയത്തിന്റെ ഭാഗമായാണ് ചലച്ചിത്രമേളയിലെത്തിയതെന്നും അജിത പറഞ്ഞു. ചോദ്യങ്ങള്‍ ഒരുഘട്ടത്തില്‍ വാക്കേറ്റത്തിന്റെ വക്കിലെത്തി. സ്ഥലത്തെത്തിയ തമ്പാനൂര്‍ എസ്.ഐ. കെ.ശശീന്ദ്രന്‍നായര്‍ വിവരം തിരക്കിയപ്പോള്‍ മേളയില്‍ പ്രതിഷേധം പതിവുള്ളതാണെന്നും ഇത്തവണ അത് സ്ത്രീകളുടെ വകയാണെന്നും അജിതയും സംഘവും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X