ടിവി മാധ്യമത്തിനെതിരെ അമോല്‍ പലേക്കര്‍

By Staff

ടിവി മാധ്യമത്തിനെതിരെ അമോല്‍ പലേക്കര്‍
ഡിസംബര്‍ 17, 2003

തിരുവനന്തപുരം: ടിവി മാധ്യമം നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ അത് വിഡ്ഢി പെട്ടിയായി പരിഗണിക്കപ്പെടുന്നത് തുടരുമെന്ന് ഹിന്ദി ചലച്ചിത്ര നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അമോല്‍ പലേക്കര്‍. ഇന്ത്യന്‍ ടിവി മാധ്യമം സിനിമയെ ഏറെ ആശ്രയിക്കുന്നുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ചലച്ചിത്രമായാലും ചലച്ചിത്രാധിഷഠിത പരിപാടികളായാലും ടെലിവിഷന് സിനിമയെ ആശ്രയിക്കേണ്ടി വരുന്നു. അതേ സമയം ടിവിയില്‍ നിന്ന് സിനിമാ വ്യവസായത്തിന് ഒരു ഗുണവും കിട്ടുന്നില്ല.

അവാര്‍ഡ് ചിത്രങ്ങളോടും ഡോക്യുമെന്ററികളോടും ദൂരദര്‍ശന്‍ പുലര്‍ത്തുന്ന സമീപനം വിമര്‍ശിക്കപ്പെടേണ്ടതാണ്. ടിവിയെ ഒരു പ്രധാന മാധ്യമമായി താന്‍ കാണാത്തതുകൊണ്ട് ടിവിക്ക് വേണ്ടി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് അമോല്‍ പലേക്കര്‍ പറഞ്ഞു.

അതേ സമയം ടിവിക്ക് അതിന്റേതായ സാധ്യതകളുണ്ടെന്ന് ചലച്ചിത്ര-ടിവി പരമ്പര സംവിധായകനായ ശ്യാമപ്രസാദ് പറഞ്ഞു. സിനിമയേക്കാള്‍ ടിവിയ്ക്കാണ് സര്‍ഗാത്മകമായ സാധ്യതകളുള്ളത്. ടിവിയ്ക്ക് അതിന്റേതായ ഭാഷയും അവതരണരീതിയുമുണ്ട്.

ടിവിയും സിനിമയും തീര്‍ത്തും വ്യത്യസ്തമായ മേഖലകളാണെന്നും രണ്ട് മാധ്യമത്തിനും ഇതരമാധ്യമത്തില്‍ നിന്ന് സ്വീകരിക്കാന്‍ പലതുമുണ്ടെന്നും സംവിധായകന്‍ കെ. പി. കുമാരന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X