ചലച്ചിത്രമേള വെള്ളിയാഴ്ച സമാപിയ്ക്കും

By Staff

ചലച്ചിത്രമേള വെള്ളിയാഴ്ച സമാപിയ്ക്കും
ഡിസംബര്‍ 19, 2003

തിരുവനന്തപുരം: ചലച്ചിത്ര പ്രേക്ഷകരില്‍ മികച്ച ചലച്ചിത്രാനുഭവത്തിന്റെ ഓര്‍മ്മ നിലനിറുത്തിക്കൊണ്ട് ഡിസംബര്‍ 19 വെള്ളിയാഴ്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീഴും.

വൈകീട്ട് കനകക്കുന്നിലെ നിശാഗന്ധിയില്‍ അന്താരാ ഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാ പ്രേമികളും അണിനിരക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ സാന്നിധ്യത്തില്‍ മന്ത്രി എം.എം. ഹസന്‍ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്ചലച്ചിത്ര ലോകമാകെ കാതോര്‍ത്തിരിക്കുന്ന മത്സരവിഭാഗം ചിത്രങ്ങളുടെ ഫലപ്രഖ്യാപനം നടക്കും. മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണംചെയ്യും.

ചടങ്ങില്‍ അന്താരാഷ്ട്ര ജൂറികളെയും ഫിപ്രെസി ജൂറികളെയും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. രമേശ്കുമാര്‍ പരിചയപ്പെടുത്തും. തുടര്‍ന്ന് അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഹംബര്‍ട്ടോ സൊലാസും ഫിപ്രെസി ജൂറി അധ്യക്ഷന്‍ ഡെറിക് മാല്‍ക്കവും മത്സരവിഭാഗം ചിത്രങ്ങളുടെ അവലോകന പ്രസംഗം നടത്തും.

സംസ്ഥാന സഹകരണമന്ത്രി എം.വി. രാഘവന്‍ മുഖ്യാതിഥിയായിരിക്കും. പ്രതിനിധികളായ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നഗരസഭാ മേയര്‍ പ്രഫ. ജെ. ചന്ദ്ര നിര്‍വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X