»   » അപമാനിതന്റെ വേദനയുമായി കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍(2017) ദി ഇന്‍സള്‍ട്ട് എത്തുമ്പോള്‍...

അപമാനിതന്റെ വേദനയുമായി കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍(2017) ദി ഇന്‍സള്‍ട്ട് എത്തുമ്പോള്‍...

Posted By: എ വി ഫര്‍ദിസ്
Subscribe to Filmibeat Malayalam

മുഹമ്മദ് സദീം

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

ഒരു ചലച്ചിത്ര പ്രദര്‍ശനത്തിനു ശേഷം പ്രതിനിധികളൊന്നാകെ എണീറ്റു നിന്ന് അഞ്ചു മിനിറ്റോളം ബാല്‍ക്കണിയിലിരിക്കുന്ന അണിയറ പ്രവര്‍ത്തകര്‍ക്കായി തങ്ങളുടെ ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കൈയടിച്ച് പിന്തുണ അറിയിക്കുക. അതും ലോക പ്രശസ്തമായ വെനീസ് ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച്.

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ പകുതിയും ചിത്രീകരിക്കുന്നത് ഭൂമിയില്‍ നിന്നല്ല! പിന്നെ എവിടെന്നാണ്?

അപൂര്‍വമായി കാണികളില്‍ നിന്ന് ലഭിക്കുന്ന ഇത്തരമൊരു അംഗീകാരത്തിന് കൂടി പാത്രീഭൂതമായ ചലച്ചിത്രമായ ദി ഇന്‍സള്‍ട്ട് ( The insult) A-Y-hm Jzm-Zo ¿m d-Jmw ( Case No. 23) എന്ന ചലച്ചിത്രത്തിന്റെ വിസ്മയക്കാഴ്ചയുടെ മിഴി തുറന്നുകൊണ്ടാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇരുപത്തി രണ്ടാമത് എഡിഷന്‍ തുടങ്ങുന്നത്. ഐ എഫ് എഫ് കെയുടെ ഈ പ്രാവശ്യത്തെ വ്യത്യസ്തകളിലൊന്നുമാണ് രാജ്യാന്തര പ്രശസ്തമായ ഈ ചലച്ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായ ഐ എഫ് എഫ് കെയിലെ ഉദ്ഘാടന ചിത്രമായ ഇത്.

സുവര്‍ണ ചകോരം കീഴടക്കി

സംഘര്‍ഷഭരിതമായ മധ്യേഷയിലെ പ്രത്യേകിച്ച് മുല്ലപ്പൂ വിപ്ലവത്തിന് ശേഷമുള്ള ഈജിപ്തിലെ കാഴ്ചകളിലേക്കുള്ള സഞ്ചാരമായ ദി ക്ലാഷ് ആണ് കഴിഞ്ഞ വര്‍ഷത്തെ(2016) ലെ മേളയുടെ മനം കവര്‍ന്ന് കേരളത്തിന്റെ സുവര്‍ണ ചകോരം കീഴടക്കിയത്. 2012 ല്‍ ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിക്ക് പട്ടാള അട്ടിമറിയിലൂടെ തന്റെ അധികാരം നഷ്ട്ടപ്പെട്ടു. അതോടെ രാജ്യത്ത് ഒരു തരം അരാജകത്വം തുടങ്ങി. മുര്‍സി അനുകൂലികള്‍ ആയ മുസ്‌ലിം ബ്രദര്‍ഹുഡ് അനുയായികളും മുര്‍സി വിരോധികളും തെരുവുകളില്‍ ഏറ്റുമുട്ടി.

ക്ലാഷിന്റെ പ്രമേയം

പ്രക്ഷോഭം അമര്‍ച്ച ചെയ്യാന്‍ പോലീസും പട്ടാളവും ഒപ്പം കൂടി. അന്നേ ദിവസം പട്ടാളത്തിനെ അനുകൂലിച്ച് പ്രക്ഷോഭം നടത്തുന്ന കുറച്ച് ആളുകളും, ഒരു കൂട്ടം മുസ്‌ലിം ബ്രദര്‍ഹുഡ് അനുയായികളും രണ്ട് മാധ്യമപ്രവര്‍ത്തകരും ഒരു പോലീസുകാരനും അടക്കം വിരുദ്ധ രാഷ്ട്രീയചേരികളില്‍ ഉള്‍പ്പെടുന്ന കുറച്ച് മനുഷ്യര്‍ 8 മീറ്റര്‍ മാത്രം നീളമുള്ള ഒരു പോലീസ് ട്രക്കില്‍ അകപ്പെടുന്നതാണ് ക്ലാഷിന്റെ പ്രമേയം. ഇവരുടെ ഒരു ദിവസത്തിലേക്കാണ് സംവിധായകന്‍ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

ദി ക്ലാഷ്

രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമ ആയിട്ട് കൂടി ആരുടെയും പക്ഷം ചേരുന്നില്ല എന്നതാണ് ക്ലാഷിന്റെ ഒരു സവിശേഷത. വിരുദ്ധ ചേരികളില്‍ നില്‍ക്കുന്ന ആളുകള്‍ പൊതുവായ ഒരു പ്രശ്‌നത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ചിത്രം ചര്‍ച്ച ചെയ്യുന്നു. ആധുനിക ഈജിപ്തിന്റെ രാഷ്ട്രീയ പരിസരത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ദി ക്ലാഷ്. രാഷ്ട്രീയ സിനിമകള്‍ ഐ എഫ് എഫ് കെയില്‍ അന്യം നിന്നുപോകുന്നുവെന്ന പരാതി വ്യാപകമായിരുന്ന ഒരു സമയത്തായിരുന്നു കഴിഞ്ഞ വര്‍ഷം ക്ലാഷ് പ്രദര്‍ശിപ്പിച്ചതും പ്രതിനിധികളുടെ മനം കവര്‍ന്നതും.

കാഴ്ചാ സുഖം മറക്കാന്‍ പറ്റില്ല

ഈജിപ്തിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങളെ അന്വേഷിക്കുന്ന ഹലാ ഖലീലിന്റെ നവാര, വിപ്ലവം കടന്നു വരാനിരിക്കുന്ന ഈജിപ്തിനെക്കുറിച്ച് തന്നെയുള്ള The Last Day of cry എന്നിങ്ങനെയുള്ള സിനിമകള്‍ നല്കിയ കാഴ്ചാ സുഖം കേരളീയര്‍ ഒരിക്കലും മറക്കില്ല ഈയൊരു പരിസരത്തേക്കാണ് The inSult ഈ പ്രാവശ്യം കടന്നു വരുന്നത്. ലെബനീസ് ക്രിസ്ത്യാനിയായ ടോണിയുടെയും ലെബനനില്‍ എത്തിയ ഫലസ്തീന്‍ അഭയാര്‍ഥിയായ യാസീറിന്റെയും കഥയാണിത്.

കമല്‍ എല്‍ ബാഷ

ഇവര്‍ തമ്മിലുളള വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കോടതിയിലെത്തുകയും അത് വ്യക്തിപരമായ ഒരു പ്രശ്‌നത്തിനപ്പുറം രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള, രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള ഒരു സാമൂഹ്യ പ്രശ്‌നത്തിലേക്കെത്തുന്നു. അതിനപ്പുറം അറബ് ലോകത്തൊന്നാകെ വ്യാപിച്ചു കിടക്കുന്ന പാലസ്തീനികളും അതാത് നാടുകളിലെ തദ്ദേശീയരും തമ്മിലുള്ള ഏറ്റക്കുറച്ചിലേക്കും വലുപ്പചെറുപ്പത്തിലേക്കും എത്തുന്നു. സ്വന്തമായി ഒരു അസ്തിത്വമില്ലാത്തവര്‍ എന്ന അറേബ്യന്‍ സിനിമകളിലെ പാലസ്തീന്‍ കഥാപാത്രങ്ങള്‍ പങ്കുവെക്കുന്ന വേദന തന്നെയാണ് പാലസ്തീന്‍ നടനായ കമല്‍ എല്‍ ബാഷയും ഈ സിനിമയില്‍ പങ്കുവെക്കുന്നത്.

സീയാദ് ദൂഖുരിയുടെ സിനിമ

വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും നല്ല നടനുള്ള വോള്‍ പി കപ്പാണ് കമലിന് ഈ കഥാപാത്രത്തെ മനോഹരമാക്കിയതിന് ലഭിച്ചത്. സംഘര്‍ഷങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നുമുണ്ടാകുന്ന മനുഷ്യ മനസ്സിന്റെ വേദനയാണ് ദി ഇന്‍സള്‍ട്ടിലൂടെയും ആനാവൃതമാകുന്നത്. ലെബനന്‍ പോലെ ഒരു ലിബറല്‍ സമൂഹത്തില്‍ പോലും വംശീയതയിലേക്ക് വിരല്‍ ചൂണ്ടുന്ന രീതിയില്‍ ഒരു പാലസ്തീനി നേരിടുന്നതെന്ത് എന്നതിലേക്കും ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് സീയാദ് ദൂഖുരിയുടെ ഈ സിനിമ.

ഓസ്‌കാറിനായുള്ള ഔദ്യോഗിക നോമിനേഷന്‍


ലെബനനില്‍ നിന്ന് ഈ വര്‍ഷം ഓസ്‌കാറിനായുള്ള ഔദ്യോഗിക നോമിനേഷന്‍ ചിത്രമാണ് ദി ഇന്‍സള്‍ട്ട്. ഇതിന് മുന്‍പ് യസ്മീനാ ഖദ്‌റ യുടെ പ്രമുഖ കൃതിയെ ആസ്പദമാക്കി The Attack എന്ന സിനിമ നിര്‍മിച്ചിരുന്നു. ഏറെ വിവാദമുണ്ടാക്കിയ ഈ ചലച്ചിത്രം ലെബനാനില്‍ നിരോധിച്ചിരുന്നു. ലെബനാന്‍ പൗരന്മാര്‍ ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്ന വിലക്ക് ലംഘിച്ചതിനാണിത്. ഷൂട്ടിംഗിനു വേണ്ടിയായിരുന്നു ഇസ്രായേലിലേക്ക് പോയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇതില്‍ നിന്ന് കുറ്റവിമുക്തനാക്കി അദ്ദേഹത്തെ പ്രഖ്യാപിച്ചത്.

മറ്റു ചലച്ചിത്രങ്ങള്‍


1998 ല്‍ പുറത്തിറങ്ങിയ ലെബനനാന്‍ ഔദ്യോഗിക ഓസ്‌ക്കാര്‍ നോമിനേഷനായ വെസ്റ്റ് ബെയ്‌റൂട്ട്, ലൈലാ സെയ്‌സ്, സ്ലീപ്പര്‍ സെല്‍, റിപ്പബ്ലിക്കന്‍ ഗാംഗ്‌സ്റ്റേഴ്‌സ് തുടങ്ങിയവയാണ് സി യാദിന്റെ മറ്റു ചലച്ചിത്രങ്ങള്‍. ഏറെ അന്താരാഷ്ട്ര ശ്രദ്ധ ഇതിനോടകം പിടിച്ച പറ്റിയ ഈ ചലച്ചിത്രം കേരളക്കരയിലും നല്ല സിനിമാ കാഴ്ചക്കാര്‍ക്കിടയില്‍ വേറിട്ടൊരനുഭവം തീര്‍ക്കുമെന്നത് തീര്‍ച്ചയാണ്.

English summary
The 22nd edition of the International Film Festival of Kerala (IFFK) will open with the French-Lebanese film, "The Insult", which explores the lives of refugees in Arab countries.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam