twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യാജന്മാരുടെ വിളയാട്ടം ചലച്ചിത്ര മേളയിലും! വ്യാജൻ ഫോണിലുള്ളവര്‍ സൂക്ഷിച്ചോ, പണികിട്ടുന്നത് ഇങ്ങനെ..

    |

    വീണ്ടും മറ്റൊരു ചലച്ചിത്ര മേളയ്ക്ക് കൂടി തിരിതെളിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം രാജ്യാന്തര ചലച്ചിത്രമേള അല്‍പ്പം കൂടി മികച്ചതാക്കാനുള്ള ശ്രമങ്ങളെല്ലാം അണിയറയില്‍ തുടങ്ങിയിരുന്നു. ഡെലിഗേറ്റുകളുടെ സൗകര്യാര്‍ത്ഥം ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി സിഡിറ്റ് മൊബൈല്‍ ആപ്ലിക്കേഷനടക്കം തയ്യാറാക്കിയിരുന്നു.

    തമിഴകം പൊളിച്ചടുക്കാൻ റിച്ചിയും നിവിനും... (ആമാാൺ ഡാാ പേപ്പയലേ... റിച്ചി!!!) ശൈലന്റെ റിവ്യൂ!!തമിഴകം പൊളിച്ചടുക്കാൻ റിച്ചിയും നിവിനും... (ആമാാൺ ഡാാ പേപ്പയലേ... റിച്ചി!!!) ശൈലന്റെ റിവ്യൂ!!

    എന്നാല്‍ ഐഎഫ്എഫ്‌കെ 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജപതിപ്പുകള്‍ രംഗത്തെത്തിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതിനെതിരെ അക്കാദമി സൈബര്‍ സെല്ലിലേക്ക് പരാതി കൊടുത്ത പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

     എല്ലായിടത്തും വ്യാജന്‍

    എല്ലായിടത്തും വ്യാജന്‍

    എവിടെ പോയാലും വ്യാജന്മാരുടെ വിളയാട്ടമാണ്. ഇപ്പോള്‍ രാജ്യാന്തര ചലച്ചിത്രമേളയിലും എത്തിയിരിക്കുകയാണ്. ചലച്ചിത്ര മേള കുറച്ച് കൂടി സുതാര്യമാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്റെയാണ് വ്യാജ പതിപ്പുകള്‍ പുറത്ത് വന്നിരിക്കുന്നത്.

    പ്രധാന പ്രശ്‌നം ഇതായിരിക്കും

    പ്രധാന പ്രശ്‌നം ഇതായിരിക്കും

    തങ്ങള്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ ആപ്ലിക്കേഷന്‍ തന്നെയാണോ എന്ന കാര്യത്തില്‍ ഡെലിഗേറ്റുകള്‍ ഉറപ്പു വരുത്തിയില്ലെങ്കില്‍ പണി കിട്ടുന്നത് അവര്‍ക്ക് തന്നെയാണ്. വ്യാജ പതിപ്പുകള്‍ ഉപയോഗിച്ച് മേളയുമായി ബന്ധപ്പെട്ട് നടത്തുന്ന രജിസ്‌ട്രേഷനോ മറ്റ് റിസര്‍വേഷനുകളുടെ വിവരങ്ങളും അക്കാദമിയിലേക്ക് എത്തുകയില്ല.

     ആ സൗകര്യം കിട്ടില്ല

    ആ സൗകര്യം കിട്ടില്ല


    അക്കാദമിയില്‍ ആ വിവരം എത്താത്തതിനാല്‍ തന്നെ ഡെലിഗേറ്റുകള്‍ക്ക് ആ സൗകര്യങ്ങള്‍ ലഭിക്കാനും പോവുന്നില്ല. ഇതോടെ പ്രതിസന്ധിയിലായ ചലച്ചിത്ര അക്കാദമി സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരിക്കുകയാണ്.

    നടപടി ആരംഭിച്ചു

    നടപടി ആരംഭിച്ചു

    വ്യാജപതിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അത് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. പണം, മറ്റ് വിവരങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയാണ് വ്യാജ പതിപ്പുകള്‍ വരുന്നത്. അതിനാല്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിക്കണമെന്നും അക്കാദമി പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ സൈബര്‍ സെല്ലുമായിട്ടോ ചലച്ചിത്ര അക്കാദമിയുമായിട്ടോ ബന്ധപ്പെടുകയാണ് വേണ്ടത്.

     മേള തുടക്കമായി

    മേള തുടക്കമായി

    22 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് വൈകുന്നേരം തിരി തെളിഞ്ഞിരിക്കുകയാണ്. ദി ഇന്‍സള്‍ട്ട് എന്ന ചലച്ചിത്രത്തിന്റെ വിസ്മയക്കാഴ്ചയുടെ മിഴി തുറന്നുകൊണ്ടാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇരുപത്തി രണ്ടാമത് എഡിഷന്‍ തുടങ്ങുന്നത്.

    English summary
    Fake app of IFFK is there in availabilem, be carefull.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X