ഐഎഫ്എഫ്‌കെ 2018ല്‍ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി! സുവര്‍ണ ചകോരം ഇറാനിയന്‍ ചിത്രത്തിന്
ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളികളുടെ അഭിമാനമായി ലിജോ ജോസ് പെല്ലിശ്ശേരി. ഇത്തവണ ഐഎഫ്എഫ്‌കെയിലെ മികച്ച സംവിധായകനുളള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. ഈമയൗ എന്ന ചിത്രത്തിലൂടെയാണ് ലിജോ അവാര്‍ഡ് സ്വന്തമാക്കിയിരുന്നത്.
മികച്ച സംവിധായകനു പുറമെ മികച്ച എഷ്യന്‍ ചിത്രത്തിനുളള നെറ്റ്പാക്ക് പുരസ്‌കാരം, മികച്ച ജനപ്രിയ ചിത്രം എന്നിവയ്ക്കുളള പുരസ്‌കാരങ്ങളും ലിജോയുടെ ഈമയൗ സ്വന്തമാക്കി. പ്രളയം അതിജീവിച്ച കേരളത്തില്‍ നിന്ന് ഈ അവാര്‍ഡ് വാങ്ങാനായത് എറ്റവും വലിയ അഭിമാനമാണെന്ന് ലിജോ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. നേരത്തെ ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലും മികച്ച സംവിധായകനായി ലിജോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇറാനിയന്‍ ചിത്രം ഡാര്‍ക്ക് റൂമാണ് ഇത്തവണ മികച്ച സിനിമയ്ക്കുളള പുരസ്‌കാരം ഐഎഫ്എഫ്‌കെയില്‍ നേടിയിരിക്കുന്നത്. ടെയ്ക്കിംഗ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബി എന്ന ചിത്രത്തിന്റെ സംവിധായിക അനാമിക ഹക്‌സര്‍ മികച്ച നവാഗത സംവിധായികയ്ക്കുളള പുരസ്‌കാരം നേടി. സിനിമയുടെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേത പരാമര്‍ശവും സ്വന്തമാക്കി.
മികച്ച മലയാള ചിത്രത്തിനുളള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ്ക്കാണ്. ബിയാട്രീസ് സഗ്നറുടെ ദി സൈലന്‍സ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുളള പ്രഥമ കെആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത മനോഹര്‍ ആന്റ് ഐയ്ക്കാണ്. വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത ബിലാത്തിക്കുഴല്‍ ഈ വിഭാഗത്തില്‍ പ്രത്യേക പരമാര്‍ശനത്തിനും അര്‍ഹമായി.


Click it and Unblock the Notifications











