IFFK: 'ഗസ്റ്റ് ഓഫ് ഓണര്‍' ആയി നന്ദിത ദാസ്, നന്ദിതയെ കേള്‍ക്കാന്‍ ആരാധകർ, മാന്റോ നാളെ മേളയില്‍!!
23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ ഏഴിന് തിരി തെളിഞ്ഞിരിക്കുകയാണ്. ഡിസംബര്‍ 7 മുതല്‍ 13 വരെയായി നടക്കുന്ന ചലച്ചിത്ര മേള ഇത്തവണ ചെലവ് ചുരുക്കിയാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 6 കോടി 35 ലക്ഷം രൂപ ചെലവിട്ട് നടത്തിയ മേള ഇത്തവണ മൂന്നരക്കോടിയായി ചുരുക്കിയിരുന്നു. കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാതലത്തിലായിരുന്നു ചെലവ് വെട്ടി ചുരുക്കിയത്. എന്നാല്‍ പതിവ് പോലെ മേള തിളക്കത്തോടെയാണ് തുടങ്ങിയിരിക്കുന്നത്.

ചലച്ചിത്ര മേളയില്‍ നടിയും സംവിധായികയുമായ നന്ദിത ദാസ് ശ്രദ്ധേയമായിരിക്കുകയാണ്. ഇത്തവണ അതിഥിയായി നന്ദിതയും ചലച്ചിത്ര മേളയില്‍ എത്തുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഉദ്ഘാടന ചടങ്ങിലാണ് 'ഗസ്റ്റ് ഓഫ് ഓണര്‍' ആയി നന്ദിത ദാസ് പങ്കെടുക്കുന്നത്. നന്ദിതയുടെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ മാന്റോ നാളെ മേളയില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ന് ആകെ 34 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വൈകിട്ട് ആറിന് നിശാഗന്ധിയില്‍ ചലച്ചിത്രോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്പാനിഷ് സൈക്കോ ത്രില്ലര്‍ എവെരിബഡി നോസ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇറാന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











