twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐഎഫ്എഫ്‌കെ സുവര്‍ണ ചാകോരം 'ദെ സേ നതിങ്ങ് സ്‌റ്റെയ്‌സ് ദ സെയിമി'ന്

    |

    ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. ഇത്തവണ സുവര്‍ണ ചാകോരം ജപ്പാനിലേക്ക്. ജോ ഒഡാഗരി സംവിധാനം ചെയ്ത 'ദെ സേ നതിങ് സ്റ്റെയ്‌സ് ദ സെയിം' എന്ന സിനിമയ്ക്കാണ് സുവര്‍ണ ചാകോരം. ഇരുപത് ലക്ഷവും ശില്‍പവുമാണ് പുരസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം വിതരണം ചെയ്തത്.

    മികച്ച സംവിധായകനുള്ള രജത ചാകോരം പാക്കറേറ്റ് എന്ന ചിത്രത്തിലൂടെ ബ്രസീലിന്‍ സംവിധായിക അലന്‍ ഡെബര്‍ട്ടേ് സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള രജത ചാകോരം സ്പാനിഷ് ചിത്രമായ 'അവര്‍ മദേഴ്‌സ്' ന്റെ സംവിധായകന്‍ സീസര്‍ ഡയസ് നേടി. മികച്ച സിനിമയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരം മലയാളം വിഭാഗത്തില്‍ പനി എന്ന ചിത്രവും ബോറിസ് ലോജ്‌കെയ്ന്‍ സംവിധാനം ചെയ്ത കാമിലും സ്വന്തമാക്കി.

    iffk-2019-awards-ceremony

    ഇന്ത്യയിലെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്എ- കെ ആര്‍ മോഹനന്‍ പുരസ്‌കാരം ഫാഹി ഇര്‍ഷാദിനാണ് (അനിമാനി). മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നാറ്റ് പാക് പുരസ്‌കാരം രണ്ട് ചിത്രങ്ങള്‍ക്ക്. ആനി മാനിക്ക് എന്ന ചിത്രത്തിനും ഡോക്ടര്‍ ബിജുവിന്റെ വെയില്‍ മരങ്ങള്‍ക്കുമാണ് നെറ്റ് പാക്ക് പുരസ്‌കാരം. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍നാഡോ സോലാനസിന്.

    പ്രത്യേക ജൂറി പുരസ്‌കാരം കുമ്പളങ്ങി നൈറ്റ്‌സിന് ലഭിച്ചു. ജെല്ലിക്കെട്ടിന് മികച്ച ജനപ്രിയ സിനിമയായി. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് പ്രത്യേക പരാമര്‍ശവും ലഭിച്ചു. മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് മാതൃഭൂമി ഡോട്ട് കോമിന് ലഭിച്ചു.

    Read more about: iffk
    English summary
    IFFK 2019 Awards Ceremony
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X