twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചലച്ചിത്രമേളയില്‍ എഴുന്നേറ്റ് നില്‍ക്കാത്ത താടിക്കാരെ വിമര്‍ശിച്ച് മണിയന്‍ പിള്ള രാജു, അഹങ്കരമാണിത്

    രാജുവിന്റെ പ്രതികരണം. ദേശിയഗാനം ആലപിയ്ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നു. മൂന്നാല് താടിക്കാര്‍ മാത്രം എഴുന്നേറ്റ് നില്‍ക്കുന്നില്ല. അതൊരു ശരിയായ നടപടിയല്ല.

    By Rohini
    |

    ഒരു സിനിമ തുടങ്ങുമ്പോള്‍ തിയേറ്ററില്‍ തീര്‍ച്ചയായും ദേശീയ ഗാനം കേള്‍പ്പിച്ചിരിക്കണം എന്നും, ആ സമയത്ത് കാണികള്‍ നിര്‍ബന്ധമായും എഴുന്നേറ്റ് നില്‍ക്കണം എന്നുമുള്ള കോടതി ഉത്തരവിനെ പിന്തുണച്ചും എതിര്‍ത്തും ഇതിനോടകം പലരും രംഗത്തെത്തിക്കഴിഞ്ഞു. ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ഉള്ളതിനെക്കാള്‍ വിമര്‍ശനം, ഇപ്പോള്‍ ചലച്ചിത്ര മേള ആരംഭിച്ചപ്പോഴാണ് കേരളത്തില്‍ കാണുന്നത്.

    സ്ത്രീ സ്വയംഭോഗം, സ്വവര്‍ഗ്ഗ ലൈംഗികത, കാത്തിരിപ്പിന് ഒടുവില്‍ വിവാദ ചിത്രം കാ ബോഡിസ്‌കേപ്‌സിന്റെ ആദ്യ പ്രദര്‍ശനം!

    തിരുവനന്തപുരത്ത് വച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയ ഗാനം ആലപിയ്ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്തതൊക്കെ വാര്‍ത്തയായിരുന്നു. അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ അവരെ ജാമ്യത്തില്‍ വിട്ടത് തെറ്റായിപ്പോയി എന്നാണ് നടന്‍ മണിയന്‍പിള്ള രാജു പറയുന്നത്.

    maniyanpilla-raju

    ചലച്ചിത്രമേളയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് രാജുവിന്റെ പ്രതികരണം. ദേശിയഗാനം ആലപിയ്ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നു. മൂന്നാല് താടിക്കാര്‍ മാത്രം എഴുന്നേറ്റ് നില്‍ക്കുന്നില്ല. അതൊരു ശരിയായ നടപടിയല്ല. അന്യനാട്ടില്‍ പോയാല്‍ എല്ലാം പട്ടിയെ പോലെ അനുസരിക്കും. നമ്മുടെ നാട്ടില്‍, നമ്മുടെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യ.

    കോടതി പറയുന്നതും പറയാതിരിയ്ക്കുന്നതും പോട്ടെ, പക്ഷെ ആ ഒരു 52 സെക്കന്റ് എഴുന്നേറ്റ് നില്‍ക്കാത്തത് അഹങ്കാരമാണ്. അതിന് പൊലീസുകാര് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് തെറ്റായിപ്പോയി. വിടരുത്. ക്രിക്കറ്റ് കാണാന്‍ പോയാലൊക്കെ അനുസരണയോടെ എഴുന്നേറ്റ് നില്‍ക്കും. ഇവിടെ വിദേശികള്‍ പോലും എഴുന്നേറ്റ് നില്‍ക്കുന്നു. ഈ ഒരു സംഭവത്തിന് പത്ര-മാധ്യമങ്ങള്‍ പ്രോത്സാഹനം നല്‍കരുത് എന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

    English summary
    Maniyan Pillai Raju against those who are not standing for national anthem ahead of IFFK screening
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X