For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയില്‍ 1400 പ്രതിനിധികള്‍; അടുത്ത വര്‍ഷവും മേള കോഴിക്കോട്ടുണ്ടാവും

  By Np Shakeer
  |

  കോഴിക്കോട്: കൈരളി, ശ്രീ തിയേറ്ററുകളിലായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള വന്‍ വിജയമെന്ന് വിലയിരുത്തല്‍. ഏഴു ദിവസങ്ങളിലായി നടന്ന മേളയില്‍ മൂന്ന് ഡോക്യുമെന്‍ററികള്‍ ഉള്‍പ്പെടെ 53 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. സമകാലിക ലോക സിനിമാ വിഭാഗത്തില്‍ 22 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ നടന്ന 22ാമത് ഐ.എഫ്.എഫ്.കെയില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളാണിവ. ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം ലഭിച്ച 'വാജിബ്, മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം നേടിയ 'ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക്', പ്രത്യേക ജൂറി പരാമര്‍ശം നേടിയ 'കാന്‍ഡലേറിയ' തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ പെടുന്നു.

  റോമിയോ സ്റ്റൈലില്‍ മേക്കോവര്‍ നടത്തി സന്തോഷ് പണ്ഡീറ്റ്! വില്ലനും നായകനുമായി ഉരുക്ക് സതീശന്‍ വരുന്നു!

  സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കി ഐ.എഫ്.എഫ്.കെയില്‍ ആദരിക്കപ്പെട്ട വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവിന്‍െറ 'ദ സണ്‍' ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും നേടിയ സഞ്ജു സുരേന്ദ്രന്‍െറ 'ഏദന്‍' ഉള്‍പ്പെടെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ആറു ചിത്രങ്ങളും ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഒമ്പതു സിനിമകളും പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ ഐ.എഫ്.എഫ്.കെയുടെ അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ലഭിച്ച 'ന്യൂട്ടണ്‍' മലയാളം ഉപശീര്‍ഷകങ്ങളോടെ മാനാഞ്ചിറ മൈതാനത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. വെസ്റ്റേണ്‍ ഗാട്ട്സ്, നിര്‍മാല്യം തുടങ്ങിയ സിനിമകളും സൗജന്യപ്രദര്‍ശനത്തിലുണ്ടായിരുന്നു. എല്ലാ ദിവസവും വൈകീട്ട് 5.30ന് മീറ്റ് ദ ഡയരക്ടര്‍, ഓപ്പണ്‍ ഫോറം എന്നിവ നടന്നു. ചലച്ചിത്രപ്രവര്‍ത്തകരും എഴുത്തുകാരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. 1400 ഓളം പ്രതിനിധികളാണ് മേളയില്‍ പങ്കെടുത്തത്. നിഖില്‍ അലുഗ്, സഞ്ജീബ് ദേ, ദീപേഷ് ജെയിന്‍, സഞ്ജു സുരേന്ദ്രന്‍, പ്രശാന്ത് വിജയ്, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ തുടങ്ങിയ സംവിധായകര്‍ മീറ്റ് ദ ഡയരക്ടര്‍ പരിപാടിയില്‍ പങ്കെടുത്തു.

  beena

  2018ല്‍ 90 വര്‍ഷം തികയുന്ന മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രശസ്ത നിശ്ചല ഛായാഗ്രാഹകന്‍ പി.ഡേവിഡിന്‍െറ ഫോട്ടോകളുടെ പ്രദര്‍ശനം മാര്‍ച്ച് പത്തിന് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം ഒരാഴ്ചക്കാലം നീണ്ടുനിന്നു. അരവിന്ദന്‍െറ ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് 15ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് അരവിന്ദന്‍െറ 'തമ്പ്' എന്ന ചിത്രത്തിന്‍െറ പ്രദര്‍ശനം നടന്നു. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും പ്രമുഖ സംവിധായകനുമായ കെ.ആര്‍ മോഹനന്‍െറ 'സ്വരൂപം' അദ്ദേഹത്തിനുള്ള സ്മരണാഞ്ജലിയായി പ്രദര്‍ശിപ്പിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഐ.വി ശശിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് 'ആള്‍ക്കൂട്ടത്തില്‍ തനിയെ' പ്രദര്‍ശിപ്പിച്ചു. കെ.ജി ജോര്‍ജിന്‍െറ ചലച്ചിത്രജീവിതം പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററിയും കഴിഞ്ഞ ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ച രണ്ടു ഡോക്യുമെന്‍ററികളും മേളയിലുണ്ടായിരുന്നു.

  sreeraman

  അടുത്ത വര്‍ഷവും കോഴിക്കോട്ട് തന്നെ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ മീറ്റ് ദ പ്രസിലും വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍ ഓപ്പണ്‍ ഫോറത്തിലും അറിയിച്ചു

  മമ്മുക്കയാണ് ആദ്യം അഭിനന്ദിച്ചത്, മമ്മൂട്ടിയുടെ കരുതലിനെക്കുറിച്ച് വാചാലനായി സംവിധായകന്‍, കാണൂ!

  English summary
  mini iffk participants are 1400; fest will happen in next year too

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more