സിനിമ തിരഞ്ഞെടുക്കുന്ന രീതി ശരിയല്ല! ചോല പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍! കുറിപ്പ് വൈറല്‍!
24ാമത് ഐഎഫ്എഫ്‌കെയിലേക്ക് തന്റെ സിനിമയായ ചോലയും തിരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കി സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍ എത്തിയിരുന്നു. കലൈഡോസ്‌കോപ്പ് വിഭാഗത്തിലേക്കാണ് സിനിമ തിരഞ്ഞെടുത്തത്. എന്നാല്‍ താന്‍ ഈ ക്ഷണം നിരസിക്കുകയാണെന്നും തന്റെ സിനിമ പിന്‍വലിക്കുകയാണെന്നും വ്യക്തമാക്കിയാണ് അദ്ദേഹം ഇപ്പോള്‍ എത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുത്തില്‍ പക്ഷപാതമുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ചോല എന്ന സിനിമ വൈകാതെ തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നും സനല്‍കുമാര്‍ ശശിധരന്‍ കുറിച്ചിട്ടുണ്ട്. ജോജു ജോര്‍ജും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ നിലവിലെ രീതിയില്‍ അതൃപ്തിയുണ്ടെന്നും കാലാഹരണപ്പെട്ട രീതിയില്‍ സിനിമ തിരഞ്ഞെടുുക്കുന്ന മേളയില്‍ പങ്കെടുക്കുന്നത് വലിയ ഉത്തരവാദിത്തമില്ലായ്മയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

തിയേറ്ററുകളില്‍ നിന്നും സാമ്പത്തിക വിജയം സ്വന്തമാക്കിയ സിനിമകളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നും ഇതേ കാരണത്താലാണ് സ്വതന്ത്ര്യ സംവിധായകരുടെ സിനിമകള്‍ പിന്തള്ളുന്നതെന്നും ആരോപിച്ച് റിഫോം ദി ഐഎഫ്എഫ്‌കെ മൂവ്‌മെന്റ് നടക്കുന്നുണ്ട്. ഈ മൂവ്‌മെന്റിനെ താനും പിന്തുണയ്ക്കുന്നുവെന്നും സനല്‍ കുമാര്‍ ശശിധരന്‍ കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.


Click it and Unblock the Notifications











