സുരഭിയ്ക്ക് കീഴ്‌വഴക്കങ്ങളൊന്നും അറിയില്ല! ചലച്ചിത്ര മേളയുടെ അടുത്ത വിവാദം ഇതായിരിക്കുമോ?

22 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞിരിക്കുകയാണ്. അതിനിടെ പല തരത്തിലുള്ള വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. ചലച്ചിത്ര മേളയ്‌ക്കെത്തുന്ന ഡെലിഗേറ്റുകളുടെ സൗകര്യാര്‍ത്ഥം ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി സിഡിറ്റ് തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയിരുന്നത് ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു.

ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയെ മേളയിലേക്ക് ക്ഷണിക്കാതിരുന്നത് ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സുരഭിയുമായി സംസാരിച്ചിരിക്കുകയാണ്. ഉദ്ഘാടന പരിപാടിയില്‍ ഔദ്യോഗിക ചടങ്ങുകള്‍ വേണ്ടെന്ന് വെച്ച സാഹചര്യത്തിലായിരുന്നു സുരഭിയെ വിളിക്കാതിരുന്നത്.

സുരഭിയെ ക്ഷണിച്ചില്ല

സുരഭിയെ ക്ഷണിച്ചില്ല

ദേശീയ പുരസ്‌കാര ജേതാവായ സുരഭി ലക്ഷ്മിയെ 22 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ക്ഷണിക്കാതിരുന്നത് പലതരത്തിലും ചര്‍ച്ചയായിരിക്കുകയാണ്. സംഭവത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സുരഭിയുമായി സംസാരിച്ചിട്ടുണ്ട്.

ഒഴിവാക്കിയതല്ല

ഒഴിവാക്കിയതല്ല

മേളയില്‍ ഉദ്ഘാടന പരിപാടിയില്‍ ഔദ്യോഗിക ചടങ്ങുകള്‍ വേണ്ടെന്ന് വെച്ച സാഹചര്യത്തിലായിരുന്നു സുരഭിയെ വിളിക്കാതിരുന്നത്. എന്നാല്‍ സമാപന ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരിക്കുകയാണെന്നുമാണ് കമല്‍ പറയുന്നത്.

കമല്‍ പറയുന്നതിങ്ങനെ

കമല്‍ പറയുന്നതിങ്ങനെ


എന്നെ കമല്‍ സാര്‍ വിളിച്ചിരുന്നു. ഔദ്യോഗിക ചടങ്ങുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സുരഭിയെ പോലെ ദേശീയ പുരസ്തകാരം നേടിയ ഒരു നടിയെ വിളക്കെടുത്ത് കൊടുക്കാനും മറ്റും വിളിക്കുന്നത് ഔചിത്യമല്ലല്ലോ എന്ന് കരുതിയാണ് വിളിക്കാതിരുന്നത്. സമാപന ചടങ്ങിന് സുരഭിയെ വിളിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

സുരഭിയ്ക്ക് ചോദിക്കാനുള്ളത് ഇതാണ്..

സുരഭിയ്ക്ക് ചോദിക്കാനുള്ളത് ഇതാണ്..

സമാപന ചടങ്ങിന് ക്ഷണിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണോ വിളിക്കേണ്ടത്? പ്രത്യേകിച്ച് എന്നെ അവഗണിച്ചു എന്ന വാര്‍ത്തകള്‍ ചര്‍ച്ചയായ സാഹചര്യത്തില്‍? മുന്‍കൂട്ടി ഒരു അറിയിപ്പ് പോവും തന്നിട്ടില്ലെന്നും താന്‍ വേറെ ജോലികള്‍ ഒന്നുമില്ലാതെ ഇരിക്കുകയല്ലേ എന്നും സുരഭി പറയുന്നത്.

 കീഴ്‌വഴങ്ങള്‍ അറിയാത്തത് കൊണ്ടാണ്

കീഴ്‌വഴങ്ങള്‍ അറിയാത്തത് കൊണ്ടാണ്

സുരഭിയ്ക്ക് ചലച്ചിത്ര മേളയുടെ കീഴ്‌വഴക്കങ്ങള്‍ അറിയാത്തതിന്റെ തെറ്റിദ്ധാരണയില്‍ സംഭവിച്ച വിവാദമാണിതെന്നുമാണ് സംഭവത്തെ കുറിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമായ കമല്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X