twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീകളുടെയും കുട്ടികളുടെയും വേദനയും വൈധ്യവത്തിലേക്കുള്ള കാത്തിരിപ്പും, വില്ലാ ഡെല്ലേഴ്‌സ് റിവ്യൂ!

    |

    എവി ഫര്‍ദിസ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    വൈധ്യവത്തിലേക്കുള്ള കാത്തിരിപ്പിന്റെ കഥ പറയുന്ന വില്ലാ ഡെല്ലേഴ്‌സ് എന്ന ഇറാനിയന്‍ സിനിമ മൂന്നാം ദിനത്തിലെ കാഴ്ചകളില്‍ വേറിട്ടൊരനുഭവമായി മാറി. സ്ത്രീകളുടെയും കുട്ടികളുടെയും വേദന അതിന്റെ തീവ്രതയോടെ അനുഭവവേദ്യമാക്കുന്ന ഇറാനിയന്‍ സിനിമകളുടെ മറ്റൊരു നേര്‍ക്കാഴ്ചയായിരുന്നു ഈ ചലച്ചിത്രവും. 1986ലെ ഇറാന്‍- ഇറാഖ് യുദ്ധക്കാലത്തേക്കാണ് ഈ ചലച്ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. യുദ്ധത്തില്‍ പങ്കെടുക്കുന്ന പട്ടാളക്കാര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കാണുവാന്‍ വേണ്ടി അതിര്‍ത്തിയോടനുബന്ധിച്ച് ഗവണ്‍മെന്റ് ഒരുക്കിയ വില്ലകളുടെ കൂട്ടത്തിലേക്ക് മകന്‍ ദാവൂദിനെ കാണുവാനായി അസീസിയ മധ്യവയസ്‌ക്ക പേരക്കുട്ടികളുമായി എത്തുന്നതോടെയാണ് സിനിമക്ക് തുടക്കമാകുന്നത്. എന്നാല്‍ ഇതോടൊപ്പം തന്നെ മകന്റെ ഭാര്യയും തന്റെ മക്കളെ തെരഞ്ഞുകൊണ്ട് ഇവിടെയെത്തുകയാണ്.

    മുട്ട, പാല്‍, തേന്‍, ധാന്യം സമീകൃതാഹാരം മാത്രമല്ല സിനിമകളുമാണ്! ഇംഗ്ലീഷുകാരന്റെ സിനിമ ഇതാ..മുട്ട, പാല്‍, തേന്‍, ധാന്യം സമീകൃതാഹാരം മാത്രമല്ല സിനിമകളുമാണ്! ഇംഗ്ലീഷുകാരന്റെ സിനിമ ഇതാ..

    villa-dwellers

    ഇവരിലൂടെ ഈ വില്ലയിലെ ഓരോ ജീവിതങ്ങളിലേക്കുമാണ് സംവിധായകന്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ദാവൂദ് മരിച്ചുപോയി എന്ന അര്‍ധ വിശ്വാസത്തിലാണ് ഭാര്യ. എന്നാല്‍ മകന്‍ ഉടനെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മാതാവ്. ഇതിനിടക്ക് മറ്റു പലരുടെയും ഭര്‍ത്താക്കന്മാര്‍ വന്നുപോകുന്നതാകട്ടെ ഇവരുടെ രണ്ട് മക്കള്‍ക്ക് തങ്ങളുടെ പിതാവ് മാത്രം വരാത്തതെന്തെന്ന ആധികൂട്ടുകയാണ്. ഓരോ വാഹനം കടന്നുവരുമ്പോഴും ഈ വില്ലകളിലെ സ്ത്രീകളും കുട്ടികളുമെല്ലാം പേടിയോടെയാണ് പുറത്തേക്ക് ഓടി വരുന്നത്. കാരണമെന്തെന്നാല്‍ അടുത്തത് ആരാണ് മരിച്ചതെന്ന പട്ടാളക്യാംപില്‍ നിന്നുള്ള അറിയിപ്പ് കത്തിന്റെ രൂപത്തിലാണ് ഇവരുടെ അടുത്തെത്തുക. ഇതോടെ വിധവയായ പട്ടാളക്കാരന്റെ ഭാര്യ ഇവിടെനിന്ന് തങ്ങളുടെ സ്വദേശങ്ങളിലേക്ക് മടങ്ങുകയാണ് ചെയ്യുക.

    villa-dwellers

    യുദ്ധമടക്കമുള്ള ദുരിതങ്ങളിലും ആത്യന്തികമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വന്നെത്തുന്ന കഷ്ടപ്പാടിന്റെ വേദനയാണ് വില്ലാ ഡൊല്ലേഴ്‌സ്.
    ഭര്‍ത്താവിനെ കാത്തിരിക്കുന്ന സിമാ എന്ന കഥാപാത്രത്തിലൂടെ ഈ നൊമ്പരത്തിന്റെ പ്രശ്‌നങ്ങള്‍ സംവിധായകന്‍ മുനീര്‍ ഗെഹീദി കാഴ്ചക്കാരനോട് സംവദിക്കുന്നുണ്ട്. പരമ്പരാഗത ഇറാനിയന്‍ സിനിമകളില്‍ നിന്ന് വേറിട്ടൊന്നും ചിന്തിക്കുന്നില്ലെങ്കിലും ജീവിതഗന്ധിയായ ഒരു വിഷയം അതേ ചൂടോടെ സ്‌ക്രീനിലെത്തിച്ചത് ഇറാന്‍ സിനിമാപ്രേമികള്‍ ഏറെയുള്ള ഐ എഫ് എഫ് കെയിലെ കാണികള്‍ കൈയ്യടിയോടുകൂടി തന്നെയാണ് സ്വീകരിച്ചത്.

    മുന്‍നിര നായികമാര്‍ക്കാണെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ? അവള്‍ക്കൊപ്പം സുരഭിയെ പിന്തുണച്ച് കേരളം!!മുന്‍നിര നായികമാര്‍ക്കാണെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ? അവള്‍ക്കൊപ്പം സുരഭിയെ പിന്തുണച്ച് കേരളം!!

    പ്രതിനിധികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മത്സരവിഭാഗത്തിലെ ആദ്യമലയാല ചിത്രമായ സജ്ഞു സുരേന്ദ്രന്റെ ഏദന്റെ ആദ്യപ്രദര്‍ശനവും നടന്നു. കഥയ്ക്കുള്ളില്‍ നിന്ന കഥവിരിയുന്ന മൂന്നു കഥാപാത്രങ്ങളുടെ സമാന്തരമായ യാത്രയിലൂടെയാണ് ഏദന്റെ ആഖ്യാനം.

    English summary
    Villa Dwellers movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X