twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അരവിന്ദന്‍ മലയാള സിനിമയെ ഡയലോഗില്‍നിന്ന് ദൃശ്യങ്ങളിലേക്കെത്തിച്ചു: വികെ ശ്രീരാമന്‍

    By Np Shakeer
    |

    കോഴിക്കോട്: ശ്രീരാമന്‍ സംഭാഷണകേന്ദ്രിതമായിരുന്ന മലയാള സിനിമയെ ഋഷിതുല്യമായ ധ്യാനത്തിലൂടെയും മൗനത്തിലൂടെയും ദൃശ്യങ്ങളിലൂടെയും ജീവിതം പറയുന്ന മാധ്യമമാക്കിയ ചലച്ചിത്രകാരനായിരുന്നു ജി. അരവിന്ദന്‍ എന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ അഭിപ്രായപ്പെട്ടു. പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനദിവസം രാവിലെ കോഴിക്കോട് ശ്രീ തിയറ്ററില്‍ നടന്ന ചടങ്ങില്‍ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    മലയാള ചലച്ചിത്ര ലോകത്തിന് പരിചിതമായിരുന്ന സ്ഥിരം വഴികളില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിച്ച ആളാണ് ജി. അരവിന്ദന്‍. സംഭാഷണ കേന്ദ്രീകൃതമായ നാടകീയ സിനിമകളില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. മിതഭാഷികളായ തന്‍്റെ കഥാപാത്രങ്ങളുടെ സൂക്ഷ്മമായ ഭാവങ്ങള്‍ക്കും ചലനങ്ങള്‍ക്കും അദ്ദേഹം പ്രാധാന്യം നല്‍കി. പശ്ചാത്തല സംഗീതത്തിലൂടെ ദൃശ്യങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ പ്രേക്ഷകന് അവസരം നല്‍കുന്ന രീതി അദ്ദേഹം അവലംബിച്ചിരുന്നില്ല.

    aravindan

    മൗനത്തിനും നിശ്ശബ്ദതക്കും ദൃശ്യങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കിയ അരവിന്ദന്‍ ഒരു ഋഷിവാര്യനെ പോലെയാണ് സിനിമയെ നോക്കിക്കണ്ടതെന്ന് വി.കെ ശ്രീരാമന്‍ അഭിപ്രായപ്പെട്ടു. തന്‍െറ ആദ്യ ചിത്രമായ 'തമ്പ്' മുതല്‍ തുടങ്ങിയ ബന്ധത്തിന്‍്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചു. അരവിന്ദന്‍്റെ 27ാം ചരമദിനത്തില്‍ അദ്ദേഹത്തോടുള്ള ആദര സൂചകമായി സദസ്സ് അല്പനേരം മൗനം ആചരിച്ചു. തുടര്‍ന്ന് ജി അരവിന്ദന്‍ സംവിധാനം ചെയ്ത ചിത്രം 'തമ്പ്' പ്രദര്‍ശിപ്പിച്ചു.

    English summary
    vk sreeraman about aravindan in mini iffk kozhikode
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X