ഹിറ്റായതിനെ പരമാവധി പിഴിയുക - ജോസ് പെല്ലിശ്ശേരി...2
പിന്നെയദ്ദേഹം നാടകരംഗത്തെ ഒരനുഭവം പറഞ്ഞു. പണ്ട് നാടകം കണ്ട ശേഷം ഒരാള്‍ സംവിധായകനോടു പറഞ്ഞു, ക്ലൈമാക്സ് ഇങ്ങനെയല്ല ഞങ്ങള്‍ പ്രതീക്ഷിച്ചത്. എടുത്തടിച്ച പോലെ വന്നു, സംവിധായകന്റെ മറുപടി പ്രതീക്ഷിക്കാന്‍ തനിക്കെന്താ അവകാശം? നമ്മുടെ പല സംവിധായകര്‍ക്കും ഈ ധൈര്യം നഷ്ടപ്പെട്ടു. അതുകൊണ്ട് ജനത്തിനിഷ്ടപ്പെടുന്നതെന്ന വിശ്വാസത്തോടെ ചിലത് നല്‍കുന്നു. പ്രതീക്ഷകള്‍ എപ്പോഴും വിജയിക്കണമെന്നില്ലല്ലോ?
മലയാളത്തില്‍ ചാനലുകളുടെ എണ്ണം കൂടുകയാണല്ലോ, എന്താവും ഫലം?
മലയാളത്തിലെ ചാനലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ പ്രതീക്ഷയോടെയാണ് പെല്ലിശ്ശേരി കാണുന്നത്. ചാനലുകള്‍ കൂടുന്നതോടെ അവസരങ്ങള്‍ കൂടും. പക്ഷേ എന്നു വിചാരിച്ച് വാരിവലിച്ച് അഭിനയിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
സെലക്ടീവാകണം. നല്ല വേഷങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കണം. തന്നെയിനി ടിവിയില്‍ കണ്ടു പോകരുതെന്ന് പ്രേക്ഷകരെക്കൊണ്ട് പറയിക്കരുത്.
സീരിയല്‍ രംഗത്ത് ലൈംഗിക ചൂഷണം വര്‍ദ്ധിക്കുന്നെന്നാണല്ലോ ആരോപണം?
സീരിയല്‍ രംഗത്തെ അങ്ങനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. സമീപകാലത്തുണ്ടായ വാണിഭക്കേസുകളില്‍ മറ്റു രംഗങ്ങളിലുമുളള ധാരാളം പേര്‍ ഉള്‍പ്പെട്ടിരുന്നു. പിന്നെ സീരിയല്‍ രംഗത്തുളളവര്‍ക്ക് പ്രശസ്തിയും വാര്‍ത്താ പ്രാധാന്യവുമുളളതിനാല്‍ അവര്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നു പിന്നെ കലാകാരന്മാര്‍ക്കെപ്പോഴും ഇത്തരം ചില ബലഹീനതകള്‍ കാണുമല്ലോ? കണ്ണിറുക്കി അദ്ദേഹം പറഞ്ഞു നിര്‍ത്തി.
സൂര്യാ ടിവിയിലെ വാവ, സ്വയംവരം, യന്ത്രമീഡിയയുടെ പുതിയ സീരിയല്‍, കൈരളിയിലെ മീശമ്മാവനും ലോകവും എന്ന ടെലിസ്ക്കിറ്റ്, പെല്ലിശ്ശേരി തിരക്കില്‍ തന്നെ.
2


Click it and Unblock the Notifications