twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്മശ്രീ സുകുമാരി സംസാരിക്കുന്നു

    By ഭവാനി ശങ്കര്‍
    |

    Sukumari
    പത്മശ്രീ ബഹുമതിക്ക് പിന്നാലെ സുകുമാരി സ്വയം മുന്‍കൈയെടുത്ത് ഒരു വിവാദമുണ്ടാക്കി. 50 വര്‍ഷം പിന്നിട്ട അഭിനയജീവിതത്തില്‍ 2500ഓളം വേഷങ്ങള്‍ അവതരിപ്പിച്ചുവെന്ന അപൂര്‍വ റെക്കോഡ് സ്വന്തമായുള്ള സുകുമാരി ചില പരിഭവങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് അത് വിവാദമായത്. ശുപാര്‍ശ ചെയ്യേണ്ടവര്‍ അത് ചെയ്യാത്തതിലുള്ള പരിഭവമായിരുന്നു അത്.

    സുകുമാരി സംസാരിക്കുന്നു:

    പത്മശ്രീയെത്തിയത് വൈകിയാണോ?

    എന്നെ അഭിനന്ദിക്കാന്‍ വിളിച്ചവരൊക്കെ ഇതുതന്നെ പറഞ്ഞു. പക്ഷേ ചില കാര്യങ്ങള്‍ക്ക ് നാം ജീവിതത്തില്‍ കാത്തിരിക്കേണ്ടതുണ്ട്. അതിന്റേതായ സമയത്തേ അതൊക്കെ സംഭവിക്കുകയുള്ളൂ.

    പത്മശ്രീ ലഭിക്കുന്നതിന് മുമ്പുളളതു പോലെ തന്നെയാണ് ഞാന്‍ ഇപ്പോഴും. എന്റെ ലോകവും കുടുംബവും സിനിമയാണ്. ഈ ബഹുമതി സിനിമാലോകത്ത് ഓരോ ആള്‍ക്കുമുള്ളതാണ്. എനിക്ക് ദാഹിക്കുമ്പോള്‍ ഒരു ഗ്ലാസ് വെളളം തരുന്നത് പ്രൊഡക്ഷന്‍ ബോയിയാണ്. എന്റെ വീട്ടിലുള്ള ആരുമല്ല. അതുകൊണ്ടുതന്നെ ഈ ബഹുമതി ആ പ്രൊഡക്ഷന്‍ ബോയിക്ക് കൂടിയുള്ളതുമാണ്.

    എങ്ങനെയായിരുന്നു സിനിമാ ജീവിതത്തിന്റെ തുടക്കം?

    10 വയസുളളപ്പോഴാണ് നൃത്തം ചെയ്തുതുടങ്ങുന്നത്. തിരുവനന്തപുരത്താണ് ഞാന്‍ ജനിച്ചതെങ്കിലും ജീവിതത്തിന്റെ കൂടുതല്‍ കാലവും ചെലവഴിച്ചത് ചെന്നൈയിലാണ്. എന്റെ അമ്മയുടെ സഹോദരിയാണ് എന്നെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അവരുടെ മക്കളെല്ലാം സിനിമയില്‍ അപ്പോള്‍ നൃത്തമാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

    എപ്പോഴാണ് ആദ്യചിത്രത്തില്‍ അഭിനയിച്ചത്?

    പത്ത് വയസുള്ളപ്പോള്‍. ഒരു ഇരവ് എന്ന തമിഴ്ചിത്രത്തില്‍. അതിലൊരു ഗാനരംഗത്തിലായിരുന്നു. കാര്യമായ വേഷം ആദ്യമായി ചെയ്യുന്നത് 57-ല്‍ തസ്കരവീരന്‍ എന്ന ചിത്രത്തിലാണ്. അതേ വര്‍ഷം തന്നെ കൂടപിറപ്പ് എന്ന ചിത്രത്തിലും അഭിനയിച്ചു.

    പ്രായം ചെന്ന വേഷങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച്?

    എല്ലാ തരം വേഷങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. എല്ലാ തലമുറയിലെയും താരങ്ങളോടൊപ്പം ഞാന്‍ അഭിനയിച്ചു. തിക്കുറിശി, പ്രേംനസീര്‍, മധു, ജയന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ കൃഷ്ണയോടൊത്തും. പല തലമുറയിലെ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നതില്‍ കവിഞ്ഞ് ഒരു നടിക്ക് എന്താണ് വേണ്ടത്?

    ഏതെങ്കിലും ആഗ്രഹിച്ചിട്ടും ചെയ്യാന്‍ കഴിയാതെ പോയിട്ടുണ്ടോ?

    അങ്ങനയൊന്നുമില്ല. ഒരു ഊമപ്പെണ്‍കുട്ടിയുടെ വേഷം ചെയ്യണമെന്നുമുണ്ടായിരുന്നു.

    പല മെഗാ പരമ്പരകളിലും സുകുമാരി അഭിനയിക്കുന്നുണ്ട്. സിനിമാ താരങ്ങള്‍ ടി വി പരമ്പരകളില്‍ അഭിനയിക്കുന്നതിനെ ചൊല്ലി ഒരു വിവാദമുണ്ടല്ലോ?

    സിനിമയില്‍ തിരക്കില്ലാത്തവര്‍ മാത്രമാണ് ടി വി സീരിയലുകളില്‍ അഭിനയിച്ചുവരുന്നത്. പക്ഷേ അഭിനയം ഒരു തൊഴിലാണ്. നമുക്കെവിടെ വേണമെങ്കിലും അഭിനയിക്കാം.

    അടൂര്‍ ചിത്രത്തിലെ അനുഭവം എങ്ങനെയായിരുന്നു?

    മറ്റ് സെറ്റുകളും ലൊക്കേഷനുകളും പോലെ തന്നെയായിരുന്നു. എന്തെങ്കിലും വ്യത്യാസം എനിക്ക് തോന്നിയില്ല. ഒരു പക്ഷേ എല്ലാ ആര്‍ട്ടിസ്റുകളും എനിക്ക് പരിചയമുള്ളവരായതുകൊണ്ടാവാം. ഏറെ തൃപ്തി നല്‍കിയ വര്‍ക്കായിരുന്നു ആ ചിത്രത്തിലേത്.

    മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ?

    ഇല്ല. കൊട്ടാരക്കരയ്ക്ക് ഒരു കാലത്ത് കാര്യമായ വേഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ശക്തമായ കഥാപാത്രങ്ങളുമായി അദ്ദേഹം തിരിച്ചുവന്നു. ഈ നടന്മാരും നല്ല വേഷങ്ങളുമായി തിരിച്ചുവരവ് നടത്തും.

    സുകുമാരിയുടെ നാടക പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്....

    ചോ രാമസ്വാമിയുടെ ട്രൂപ്പില്‍ ഞാനംഗമാണ്. ഇപ്പോഴും ഞാന്‍ നാടകങ്ങളില്‍ അഭിനയിയ്ക്കാറുണ്ട്.

    സിനിമ സംവിധാനം ചെയ്യാന്‍ വല്ല പ്ലാനുമുണ്ടോ?

    എനിക്കിപ്പോള്‍ ഒരു ജോലിയുണ്ട്. അതാണ് ഞാന്‍ ചെയ്യേണ്ട ജോലി.

    Read more about: sukumari actress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X