മലയാളസിനിമയുടെ സ്വന്തം ഗീതു

By Super

മലയാളസിനിമയുടെ സ്വന്തം ഗീതു
ബിനുരാജ്.എസ്

ചെയ്യാന്‍ ഒരുപാട് ആഗ്രഹമുള്ള റോള്‍ എന്തെങ്കിലുമുണ്ടോ... ഒരു ഡ്രീം റോള്‍ എന്ന് പറയാവുന്നത് ?

എനിക്ക് എല്ലാ റോളും ഡ്രീം റോളാണ്. എനിക്ക് വളരെ ഇഷ്ടമുള്ള റോളുകളാണ് ഞാന്‍ സ്വീകരിക്കുന്നത്. വെറുതെ ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ചെയ്തിട്ട് കാര്യമില്ലല്ലോ. ബാലയും സംഗീതയും എന്റെ ഡ്രീം റോളുകളായിരുന്നു.

എന്റെ മാമാട്ടിക്കുട്ടിയമ്മയുടെ തമിഴ് റീമേക്കില്‍ അഭിനയിച്ചല്ലോ. തമിഴില്‍ നിന്നും ഇനി ഓഫര്‍ വന്നാല്‍ സ്വീകരിക്കുമോ?

തമിഴില്‍ നിന്നും ധാരാളം ഓഫര്‍ വന്നുകഴിഞ്ഞു. എനിക്ക് തൃപ്തിതരുന്ന വേഷങ്ങളാണെങ്കില്‍ സ്വീകരിക്കും. എങ്കിലും ഞാന്‍ മലയാളത്തിനായിരിക്കും പ്രാധാന്യം കൊടുക്കുക.മറ്റ് ഭാഷകളില്‍ പോകുന്നതില്‍ തെറ്റെന്താണ് ? മിടുക്കികളായ മലയാളി കുട്ടികള്‍ ധാരാളമുണ്ട്. മലയാളി നായികമാര്‍ക്കും പടം ഹിറ്റാക്കാമെന്ന് >തെങ്കാശിപ്പട്ടണത്തിലൂടെ ഞങ്ങള്‍ തെളിയിച്ചു.

ഐ.വി.ശശിയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടു?

മൊണാലിസ എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാനുള്ള ഓഫറുണ്ടായിരുന്നു. കഥാപാത്രം എനിക്കിഷ്ടമാകാത്തതു കൊണ്ട് അത് വേണ്ടെന്ന് വച്ചു. പുതിയ ചില ചിത്രങ്ങളുടെ ഓഫറുണ്ട്. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു.

>അഭിനയത്തിലുപരി സിനിമാരംഗത്ത് ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിക്കാനാഗ്രഹമുണ്ടോ?

കഥയിലും തിരക്കഥയിലും ഒത്തിരി താല്‍പര്യമുണ്ട്. കാനഡയില്‍ പഠിച്ചിരുന്നപ്പോള്‍ നാടകങ്ങള്‍ക്ക് വേണ്ടി തിരക്കഥ തയാറാക്കിയിരുന്നു. പിന്നെ അഭിനയത്തില്‍ പ്രായം ഒരു പ്രധാന ഘടകമാണ്. കഴിവതും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നിട്ട് മാത്രമേ പഠനം തുടരാന്‍ കാനഡയിലേക്കുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X