twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരുമാടിക്കുട്ടന്റെ സെറ്റില്‍ നിന്ന് വിനയനും മണിയും

    By Staff
    |

    കരുമാടിക്കുട്ടന്റെ സെറ്റില്‍ നിന്ന് വിനയനും മണിയും

    സമൃദ്ധിയുടെ നെല്‍പ്പാടങ്ങളും തടാകങ്ങളും തെങ്ങിന്‍തോപ്പുകളും കടന്ന് കാവാലത്തേക്ക്. അവിടെ മലയാള സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളായ വിനയന്റെ കരുമാടിക്കുട്ടന്റെ ചിത്രീകരണം നടക്കുന്നു. ആകാശഗംഗയില്‍ക്കൂടി സംവിധായക മുന്‍നിരയിലേക്കുയര്‍ന്ന വിനയന്‍ വാസന്തിയും ലക്ഷ്മിയും ഞാനും, ദാദാസാഹിബ് എന്നീ ചിത്രങ്ങള്‍കൂടി സൂപ്പര്‍ഹിറ്റാക്കിയ ശേഷമാണ് കരുമാടിക്കുട്ടന്റെ പണിപ്പുരയിലേക്ക് കടന്നിരിക്കുന്നത്.

    രാവിലെ മുതല്‍ തന്നെ വിനയന്‍ ലൊക്കേഷനിലുണ്ട്. അവിടെ ചെല്ലുമ്പോള്‍ കായലില്‍ മൂന്നു ബോട്ടുകള്‍ കെട്ടിയിട്ട് വെള്ളത്തില്‍ ഒരു തറ ഉണ്ടാക്കിയിരിക്കുകയാണ്. ബോട്ടില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കലാഭവന്‍ മണിയും നന്ദിനിയും നില്‍ക്കുന്നു. കൂടെ പ്രിയങ്കയും മീനാ ഗണേഷും വര്‍ണവസ്ത്രങ്ങള്‍ ധരിച്ച നര്‍ത്തകരുമുണ്ട്.

    കലാഭവന്‍ മണി പാടി അഭിനയിക്കുന്ന നാലു കാലുള്ളോരു... എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമാണ് നടക്കുന്നത്. ക്രെയിനിനു മുകളില്‍ ക്യാമറയുമായി അഴകപ്പനും സഹായിയും ഇരിക്കുന്നു. ബോട്ടിലുള്ളവര്‍ക്ക് വിനയന്‍ മൈക്കിലൂടെ നിര്‍ദ്ദേശം നല്‍കുന്നു.

    സെറ്റില്‍ വച്ച് ചെറിയൊരു ഇടവേളയില്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ചും വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിനെക്കുറിച്ചും എല്ലാം വിനയന്‍ ഇന്ത്യാഇന്‍ഫോയുടെ സംസാരിച്ചു. അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ചുവടെ...

    കരുമാടിക്കുട്ടനെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ..?

    കരുമാടിക്കുട്ടന്‍ എന്നറിയപ്പെടുന്ന ഒരു യുവാവിന്റെ കഥയാണിത്. 30കാരനാണെങ്കിലും അയാള്‍ക്ക് ഇപ്പോഴും 10 വയസ്സുള്ള കുട്ടിയുടെ മാനസികവളര്‍ച്ചയേ ഉള്ളൂ. ഗ്രാമത്തിലെ ആര്‍ക്കു വേണ്ടിയും എന്തും ചെയ്യാന്‍ തയ്യാറുള്ള അവനോട് എല്ലാവര്‍ക്കും സ്നേഹമാണ്. അയാള്‍ ചെയ്യുന്ന ഒരു ജോലിക്കും അഞ്ചു രൂപയില്‍ അധികം കിട്ടിയാലുമില്ലെങ്കിലും അവന്‍ മരിച്ചു പണിയെടുക്കും. വിശപ്പു കാരണമാണ് അവന്‍ ഇങ്ങനെ ചെയ്യുന്നത്.

    സ്നേഹിക്കുന്നതോടൊപ്പം അവനെ കളിയാക്കുന്നവരും ഉണ്ട്. എന്നാല്‍ കരുമാടിക്കുട്ടന് അതൊന്നും പ്രശ്നമല്ല. അവന് ആരോടും വിരോധമില്ല. മന്ദബുദ്ധിയായ ഒരാളുടെ മാനസികാവസ്ഥയെയും ദുഃഖങ്ങളെയും കുറിച്ച് നാം ചിന്തിക്കാറില്ല. അവര്‍ക്ക് എന്തു പ്രശ്നമുണ്ടാകാനാണ് എന്നാണ് നമ്മുടെ ചിന്ത. എന്നാല്‍ അവരും സ്നേഹിക്കപ്പെടേണ്ടവരാണ്. സ്നേഹം ലഭിക്കുമ്പോള്‍ അവരും ഉയരത്തിലെത്തും. ഈ ചിത്രത്തിലൂടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നതും അതു തന്നെ.

    ചിത്രം ബോക്സോഫീസില്‍ ഹിറ്റാകുമെന്ന് കരുതുന്നുണ്ടോ..?

    തീര്‍ച്ചയായും. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിനേക്കാളും വലിയ വിജയമായിരിക്കും ഇത്. ഒരു ഡോക്യുമെന്ററി സ്വഭാവമായിരുന്നു വാസന്തിക്ക്. എന്നാല്‍ കരുമാടിക്കുട്ടന്റെ റെയ്ഞ്ചും ട്രീറ്റ്മെന്റും വ്യത്യസ്തമാണ്. കരുമാടിക്കുട്ടന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്കാണ് ഈ ചിത്രം പോകുന്നത്.

    ഈ ചിത്രത്തില്‍ താങ്കള്‍ പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യം കൊടിത്തിട്ടുണ്ടല്ലോ..?

    ശരിയാണ്. പാട്ടുകള്‍ക്ക് ഈചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. വാണിജ്യസിനിമയുടെ അവിഭാജ്യഘടകമാണല്ലോ അത്.

    വീണ്ടും ഷൂട്ടിംഗ്. വിനയന്‍ ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയി. പുതിയ വസ്ത്രങ്ങളുമണിഞ്ഞ് മണി രംഗത്തെത്തി. സെറ്റില്‍ തന്റെ ചൂടേറിയ തമാശകളുമായി പുള്ളി അലയുകയാണ്. തെങ്ങോല കൊണ്ട് കാലുകളില്‍ വരഞ്ഞും നര്‍ത്തകരുടെ ചുവടുകള്‍ തമാശരൂപേണ അനുകരിച്ചും മണി വിലസുന്നു. മണിയില്ലാത്തൊരു ഷോട്ടിന്റെ ചിത്രീകരണം നടക്കുകയാണ്. അന്നേരം മണി ഇന്ത്യാഇന്‍ഫോയോട് മനസ്സ് തുറന്നു :

    1

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X