കരുമാടിക്കുട്ടന്റെ സെറ്റില്‍ നിന്ന് വിനയനും മണിയും

By Staff

കരുമാടിക്കുട്ടന്റെ സെറ്റില്‍ നിന്ന് വിനയനും മണിയും

കരുമാടിക്കുട്ടനിലെ താങ്കളുടെ വേഷത്തെ എങ്ങിനെ വിലയിരുത്തുന്നു..?

നിങ്ങള്‍ക്കറിയാവുന്നതു പോലെ ഒരു മന്ദബുദ്ധിയുടെ കഥാപാത്രമാണിത്. കുട്ടനെന്നാണ് ശരിയായ പേര്. എന്നാല്‍ കറുത്ത നിറമായതുകൊണ്ട് എല്ലാവരും വിളിക്കുന്നത് കരുമാടിക്കുട്ടനെന്നാണ്. എന്നാല്‍ വെറും മന്ദബുദ്ധിയെന്ന് പറഞ്ഞ് തള്ളിക്കളയാവുന്ന കഥാപാത്രമല്ലിത്. എല്ലാവരെയും സ്നേഹിക്കുന്ന എല്ലാവരാലും സ്നേഹിക്കപ്പെടുന്ന ഒരു കഥാപാത്രം. അതാണ് കരുമാടിക്കുട്ടന്‍.

എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പ്..?

ഈ കഥാപാത്രം നന്നാക്കാന്‍ വേണ്ടി ഞാനൊരുപാട് ശ്രമിക്കുന്നുണ്ട്. മാനസിക നില തെറ്റിയവരുടെ മാനറിസങ്ങള്‍ നിരീക്ഷിച്ചാണ് ഞാന്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുമ്പും മന്ദബുദ്ധിയായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കരുമാടിക്കുട്ടന്‍ തീര്‍ത്തും വ്യത്യസ്തമാണ്. മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത എന്റേതായ ചില നമ്പരുകളും ഉണ്ട്.

അതേതെന്ന് പറയാമോ..?

അതൊരു സസ്പന്‍സായിക്കോട്ടെ... (മണിയുടെ സ്റൈലില്‍ ഒരു ചിരി). ചിത്രം പുറത്തിറങ്ങുന്നതുവരെയൊന്നു കാത്തു നില്‍ക്കാശാനേ.

അഭിനേതാവെന്ന നിലയില്‍ കഥാപാത്രത്തെ എങ്ങനെ വിലയിരുത്തുന്നു..?

എന്റെ കഥാപാത്രങ്ങളെ വിലയിരുത്തുന്ന കാര്യം ഞാന്‍ നിര്‍ത്തി. സ്വന്തം കഥാപാത്രങ്ങളെ വിലയിരുത്തുന്നത് നല്ലതല്ല എന്നതാണ് എന്റെ പാഠം. പ്രേക്ഷകരാണ് എന്റെ കഥാപാത്രത്തെ വിലയിരുത്തേണ്ടത്. അഭിനേതാവെന്ന നിലയില്‍ ഈ കഥാപാത്രത്തിനു വേണ്ടി എനിക്കു ചെയ്യാവുന്നതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട് എന്നു മാത്രം ഞാന്‍ പറയാം. വേഷത്തിന്റെ കാര്യത്തില്‍ ഞാന്‍ നൂറു ശതമാനവും സന്തുഷ്ടനുമാണ്. ബോക്സോഫീസില്‍ ഈ ചിത്രവും വിജയിക്കുമെന്നും എനിക്കുറപ്പുണ്ട്.

കരുമാടിക്കുട്ടനെക്കുറിച്ച് കുറച്ചു കൂടി...

കലാഭവന്‍ മണിയുടെ നായിക നന്ദിനിയാണ്. ഇവര്‍ക്കു പുറമെ ഭാരതി, ജനാര്‍ദ്ദനന്‍, സായികുമാര്‍, ഗണേശന്‍, രാജന്‍ പി. ദേവ്, ശിവജി, അഗസ്റിന്‍, ആതിര, പൊന്നമ്മ ബാബു, പ്രിയങ്ക, മീന ഗണേശ് തുടങ്ങിയവരും അഭിനയിക്കുന്നു.

വിനയന്റെയും ജെ. പള്ളാശ്ശേരിയുടെയും കഥയ്ക്ക് ജെ. പള്ളാശ്ശേരി തിരക്കഥ രചിക്കുന്നു. യൂസഫലി കേച്ചേരിയാണ് പാട്ടുകള്‍ എഴുതിയത്. മോഹന്‍ സിതാര സംഗീതം പകരുന്നു. ഛായാഗ്രഹണം അഴകപ്പന്‍, എഡിറ്റിംഗ് മുരളി. സുരഭി സിനിമയുടെ ബാനറില്‍ സാംസണ്‍ ജെ. പാണാടന്‍ കരുമാടിക്കുട്ടന്‍ നിര്‍മ്മിക്കുന്നു.

2

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X