twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കണം - വിജയന്‍

    By Staff
    |

    മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കണം - വിജയന്‍
    പി. സിദ്ധാര്‍ത്ഥന്‍

    ഇന്ത്യയുടെ കറുത്ത മുത്ത് ഐ.എം. വിജയന്‍ ഫുട്ബോളിലൂടെ വെള്ളിത്തിരയിലെത്തുന്നത് ജയരാജിന്റെ ത്തിലൂടെയല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് കാലോ ഹരിണ്‍ എന്ന ഡോക്യുമെന്ററിക്കുവേണ്ടിയാണ് വിജയന്‍ ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്.

    പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജയരാജിന്റെ ശാന്തത്തില്‍ അവസരം ലഭിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ചൊരു റോള്‍. ശാന്തം 2000ലെ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി മുന്നേറിയപ്പോള്‍ ഈ ഫുട്ബോള്‍ കളിക്കാരന്റെ ജീവിതത്തില്‍ അത് മറ്റൊരു നാഴികക്കല്ലായി. പിന്നീട് വി.എം. വിനു സംവിധാനം ചെയ്ത എന്ന ചിത്രത്തില്‍ വിജയന്‍ അഭിനയിച്ചു. ചിത്രത്തില്‍ വില്ലന്റെ വേഷമാണ് വിജയന്. 2001 മെയിലാണ് ആകാശത്തിലെ പറവകള്‍ റിലീസാകുന്നത്.

    ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ബാംഗ്ലൂരിലെത്തിയപ്പോള്‍ മലയാളം ഇന്ത്യാഇന്‍ഫോയ്ക്ക് വേണ്ടി വിജയന്‍ കുറച്ചു സമയം നീക്കിവച്ചു. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് വിജയന്‍ പറഞ്ഞ വാക്കുകള്‍ ചുവടെ:

    തീര്‍ത്തും അപ്രതീക്ഷിതമായാണല്ലോ സിനിമയില്‍ എത്തിയത്. ആ സംഭവമൊന്നു ചുരുക്കിപ്പറയാമോ..?

    തൃശൂരില്‍ ടെലികോമിന്റെ ഒരു പരിപാടിക്ക് പോയപ്പോഴാണ് ജയരാജേട്ടന്‍ (ജയരാജ്) നിങ്ങളെ എന്റെ അടുത്ത ചിത്രത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു എന്ന് പറയുന്നത്. ആദ്യം എന്നെ കളിയാക്കുകയാണ് എന്നാണ് തോന്നിയത്. എന്നാല്‍ പിന്നീട് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ഗൗരവമായി സംസാരിച്ചു. ദുബായ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ വച്ച് ഞങ്ങള്‍ ചിത്രത്തിന്റെ അന്തിമചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. പിന്നീട് ഞാന്‍ ബംഗ്ലാദേശില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ (ആ സമയത്ത് വിജയന്‍ ഒരു ബംഗ്ലാദേശ് ക്ലബുമായി കരാറിലായിരുന്നു) ഷൂട്ടിംഗ് തുടങ്ങി.

    ക്യാമറക്ക് മുന്നിലെത്തിയപ്പോള്‍ പതറിയോ..?

    ഏയ് ഇല്ല. ചമ്മല്‍ നമുക്ക് നേരത്തെത്തന്നെ ഇല്ലാതായിട്ടുണ്ടല്ലോ. കൂടാതെ കാലോ ഹരിണിനു വേണ്ടി ഞാന്‍ ക്യാമറക്ക് മുന്നിലെത്തിയിട്ടുണ്ടല്ലോ. അതുകൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

    സംവിധായകന്‍ ജയരാജിനെ എങ്ങനെ വിലയിരുത്തുന്നു..?

    ആളൊരു ഭയങ്കരന്‍ തന്നെ. എന്നെക്കൊണ്ട് എന്തുചെയ്യിക്കണമെന്ന് പുള്ളിക്ക് ശരിക്ക് ധാരണയുണ്ടായിരുന്നു. ജയരാജേട്ടന്‍ പറയുന്നത് ഞാന്‍ ചെയ്തു. അഭിനയമൊന്നുമുണ്ടായിരുന്നില്ല. എന്നില്‍ നിന്ന് അദ്ദേഹം എന്തൊക്കെയോ പുറത്തെടുത്തു. അത്രയേ എനിക്കറിയുള്ളൂ.

    1

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X