twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കണം - വിജയന്‍ - 2

    By Staff
    |

    മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കണം - വിജയന്‍ - 2
    പി. സിദ്ധാര്‍ത്ഥന്‍

    ശാന്തത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു കഴിഞ്ഞു. കൂടാതെ ഈ ചിത്രം ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വിജയന്റെ അഭിപ്രായം.

    ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ജയരാജേട്ടന്‍ വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. നമ്മുടെ നാട്ടില്‍ വലിയ അംഗീകാരമൊന്നും ലഭിച്ചില്ലെങ്കിലും ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ ശാന്തം ശ്രദ്ധിക്കപ്പെടുന്നുണ്ടല്ലോ. അതു മതി.

    ശ്രീലങ്കയില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അവിടെയുള്ളവര്‍ക്ക് എന്നെ അറിയാം. യുദ്ധം കൊണ്ട് പൊറുതി മുട്ടുന്ന ആ നാട്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തില്‍ ഞാനുമൊരു കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ ഏറെ സന്തോഷം.

    പുതിയ ചിത്രമായ ആകാശത്തിലെ പറവകളിലെ വേഷം ശാന്തത്തിലേതില്‍ നിന്നും വ്യത്യസ്തമാണല്ലോ..?

    ശരിയാണ്. ചിത്രത്തില്‍ അഭിനയിക്കേണ്ട കാര്യവും പറഞ്ഞ് വി.എം. വിനു വന്നപ്പോള്‍ തന്നെ എനിക്ക് അഭിനയിക്കാനൊന്നും അറിയില്ലാ എന്ന് ഞാന്‍ പറഞ്ഞു. സംവിധായകന്‍ നിര്‍ബന്ധിച്ചപ്പോള്‍ പിന്നെ ഞാന്‍ സമ്മതിച്ചു.

    ചിത്രത്തില്‍ എന്റെ സ്വഭാവത്തിന് പറ്റിയ കഥാപാത്രമാണ്. വാളയാര്‍ മാണിക്യം എന്ന വില്ലനെയാണ് അവതരിപ്പിക്കുന്നത്. കള്ളുകുടിയും പുകവലിയും മറ്റു താന്തോന്നിത്തരങ്ങളുമായി നടക്കുന്ന ഒരു അസ്സല്‍ ഗുണ്ട. കലാഭവന്‍ മണിയാണ് നായകന്‍. നായികയെയും (സിന്ധു മേനോന്‍) കുടുംബത്തെയും എന്റെ കഥാപാത്രം ഏറെ കഷ്ടപ്പെടുത്തുന്നു. മണിയുമായി സ്റണ്ട് രംഗങ്ങളുമുണ്ട്. ത്യാഗരാജനാണ് സ്റണ്ട് മാസ്റര്‍. ഒരുകാലത്ത് തൃശൂരിലെ തിയേറ്ററില്‍ സംഘട്ടനം ത്യാഗരാജന്‍ എന്ന് എഴുതിക്കാണിക്കുമ്പോള്‍ തുള്ളിച്ചാടിയവനാണ് ഞാന്‍. ആ ത്യാഗരാജന്റെ മേല്‍നോട്ടത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയൊരനുഗ്രഹമാണ്.

    സിനിമയില്‍ ഇനി എന്തു ചെയ്യണമെന്നാണ് മോഹം..?

    എന്റെ ഇഷ്ടതാരം ണ്. അദ്ദേഹത്തിന്റെ ദേവാസുരം, ഭരതം, കിരീടം തുടങ്ങിയ ചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. നരസിംഹം ഞാന്‍ 10 തവണ കണ്ടിട്ടുണ്ട്. ആളൊരു അവതാരം തന്നെയാണ്. മോഹന്‍ലാലുമൊത്ത് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ സിനിമാ മോഹം. ദൈവസഹായത്താല്‍ അത് നടക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം.

    പുതിയ ചിത്രം വല്ലതും...?

    ഇല്ല. ലോകകപ്പ് യോഗ്യതാ റൗണ്ട് അവസാനിക്കുന്നതുവരെ ചിത്രങ്ങളൊന്നും കരാറ് ചെയ്തിട്ടില്ല.

    വിജയന്റെ ഫുട്ബോള്‍-സിനിമാ ജീവിതത്തെ ഒന്നു താരതമ്യപ്പെടുത്താമോ...?

    (ചിരിക്കുന്നു) ഫുട്ബോള്‍ ഇല്ലെങ്കില്‍ വിജയന്‍ ഉണ്ടോ. ഇക്കാണുന്ന പദവിയും പണവും സിനിമാറോളുകളും എല്ലാം എനിക്ക് തന്നത് ഫുട്ബോളല്ലേ. സിനിമാറോളിനേക്കാളും പ്രധാനം ഫുട്ബോള്‍ തന്നെ.

    2

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X