twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പറക്കും തളികയുടെ സെറ്റില്‍ നിന്ന്

    By Staff
    |

    പറക്കും തളികയുടെ സെറ്റില്‍ നിന്ന്

    താരങ്ങളും അണിയറപ്രവര്‍ത്തകരും ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോഴാണ് ഞങ്ങള്‍ പറക്കും തളികയുടെ സെറ്റിലെത്തുന്നത്. പ്രധാന കഥാപാത്രങ്ങളായ ദിലീപും ഹരിശ്രീ അശോകനും എത്തിയിട്ടില്ല. പക്ഷെ സംവിധായകന്‍ താഹ ഇതിനകം തന്നെ തന്റെ പ്രവൃത്തികളില്‍ വ്യാപൃതനായിക്കഴിഞ്ഞു. എറണാകുളം ജില്ലയിലെ ഇടപ്പള്ളിക്കടുത്തുള്ള അഞ്ചുമനയാണ് ലൊക്കേഷന്‍.

    ഒടുവില്‍ ഉണ്ണിക്കൃഷ്ണനും മറ്റു ചില ജൂനിയര്‍ ആര്‍ട്ടിസ്റുകളും ചേര്‍ന്നുള്ളതാണ് സീന്‍. കാറില്‍ നിന്ന് ഇറങ്ങിയ ഒടുവില്‍ ജീപ്പിലുള്ള പൊലീസുകാരെ വിളിക്കുന്നതും അവരോട് ക്യാമറയിലേക്ക് ചൂണ്ടി ചില കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു. ഈ ഷോട്ട് തീര്‍ന്നപ്പോഴേക്കും ദിലീപും ഹരിശ്രീ അശോകനും എത്തി.

    ഇരുവരും വസ്ത്രങ്ങള്‍ ധരിച്ചെത്തിയതോടെ ബസ് വരട്ടേയെന്ന് ആരോ വിളിച്ചുപറഞ്ഞു. ഒരു വശത്ത് നിര്‍ത്തിയിട്ടിരുന്ന പഴയ ബസ് മൈതാനത്തിന്റെ മധ്യത്തിലേക്ക് കൊണ്ടുവന്നു. പ്രധാനകഥാപാത്രങ്ങളോടൊപ്പം ഈ ബസിനും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു പങ്കു വഹിക്കാനുണ്ട്.

    നേരത്തെ എടുത്ത ഷോട്ടിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ചായക്കു ശേഷം സൂര്യാസ്തമയം വരെ ഷൂട്ടിംഗ് തുടര്‍ന്നു. ഇതിനിടെ അടുത്ത മുറിയില്‍ വിശ്രമിച്ചിരുന്ന നായിക നിത്യാദാസും കൂടെ ചേര്‍ന്നു. കൊച്ചിന്‍ ഹനീഫ കൂടി എത്തിയതോടെ അന്ന് തീര്‍ക്കേണ്ട പ്രവൃത്തികളില്‍ എല്ലാവരും വ്യാപൃതരായി.

    ചായസമയത്ത് സംവിധായകന്‍ താഹയുമായി ഞങ്ങള്‍ സംസാരിച്ചു.

    ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചൊന്നു ചുരുക്കിപ്പറയാമോ?

    എറണാകുളം ജില്ലയിലൂടെ ഒരു ബസില്‍ കറങ്ങുന്ന ഉണ്ണിക്കൃഷ്ണന്‍ എന്ന യുവാവിന്റെ കഥയാണിത്. അവന് ബസ് ലഭിച്ചതിനു പിന്നിലൊരു കഥയുണ്ട്. ഉണ്ണിയുടെ അച്ഛന്‍ വാഹനമിടിച്ചാണ് മരിച്ചത്. വാഹനത്തിന്റെ ഉടമക്കെതിരെ ഉണ്ണി കേസ് കൊടുത്തു. കേസ് പൊടിപൊടിച്ചപ്പോള്‍ അവസാനം ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ ഉടമ തന്റെ ബസ് ഉണ്ണിക്കൃഷ്ണന് കൊടുത്തു.

    ഒരു ബസുടമയാകാമല്ലോ എന്ന് ചിന്തിച്ച് ഉണ്ണിക്കൃഷ്ണന്‍ ബസ് സ്വീകരിച്ചു. പക്ഷെ ബസ് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ അവന് സ്വന്തം വീടും വസ്തുവും വില്‍ക്കേണ്ടിവന്നു. ആദ്യം വിവാഹാവശ്യങ്ങള്‍ക്കായും പിന്നീട് സ്കൂള്‍ ബസായുമാണ് ഉണ്ണിക്കൃഷ്ണന്റെ ബസ് ഓടിയിരുന്നത്. എന്നാല്‍ കുറെക്കഴിഞ്ഞതോടെ ബസ് ഒന്നിനും കൊള്ളാതായി. ഇതിനകം വീട് നഷ്ടപ്പെട്ട ഉണ്ണിക്കൃഷ്ണന്റെ താമസം ബസ്സിനുള്ളില്‍ത്തന്നെയായി. ഉണ്ണിയുടെ സന്തതസഹചാരിയായ സുന്ദരന്‍ ബസിന്റെ ക്ലീനറായി എപ്പോഴും കൂടെയുണ്ട്.

    എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബസ് നിര്‍ത്തിയിടാറുണ്ടായിരുന്നു. വീരപ്പന്‍ കുറുപ്പ് എന്നറിയപ്പെട്ടിരുന്ന എസ്ഐയും കൂട്ടരും ഉണ്ണികൃഷ്ണനെയും സുന്ദരനെയും ഇതിന്റെ പേരില്‍ പലപ്പോഴും ഉപദ്രവിച്ചുകൊണ്ടിരുന്നു.

    ഇതൊരു ഹാസ്യചിത്രമാണോ..?

    അങ്ങനെ പറയാന്‍ പറ്റില്ല. പലപ്പോഴും ഹാസ്യം ഒരു മേമ്പൊടിയായി ചേര്‍ത്തിട്ടുണ്ട് എന്നു മാത്രമേയുള്ളൂ. കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചുകൊണ്ടാണ് ഞാന്‍ ഈ ചിത്രം തയ്യാറാക്കുന്നത്.

    1

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X