»   » പറക്കും തളികയുടെ സെറ്റില്‍ നിന്ന്

പറക്കും തളികയുടെ സെറ്റില്‍ നിന്ന്

Posted By:
Subscribe to Filmibeat Malayalam

പറക്കും തളികയുടെ സെറ്റില്‍ നിന്ന്

നായിക പുതുമുഖമാണല്ലോ.. അവരെക്കുറിച്ച് എന്തെങ്കിലും...

ഈ ചിത്രത്തില്‍ രണ്ട് പുതുമുഖങ്ങളെയാണ് ഞാന്‍ അവതരിപ്പിക്കുന്നത് - നിത്യാ ദാസും കീര്‍ത്തി ചാറ്റര്‍ജിയും. പ്രേക്ഷകര്‍ കണ്ടു മടുത്ത മുഖങ്ങളെ ഒഴിവാക്കാനാണ് ഞാന്‍ ഇവരെ പരീക്ഷിക്കുന്നത്. പിന്നെ ഇമേജിന്റെ ഭാരമില്ലാത്ത ഒരു നായികയെയായിരുന്നു എനിക്കു വേണ്ടിയിരുന്നത്.... നായികയുടെ കാര്യത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം കൂടിയുണ്ട്...

അതെന്താണ്...?

അതൊരു സസ്പെന്‍സ്. ചിത്രം റിലീസാകുന്നതുവരെ നിങ്ങള്‍ കാത്തിരിക്കൂ. കോഴിക്കോട് എംഇഎസ് വിമന്‍സ് കോളേജില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് നിത്യാദാസ്. തീര്‍ത്തും യാദൃച്ഛികമായാണ് ഞാന്‍ നിത്യയെ കണ്ടെത്തിയത്. ഒരു പുതുമുഖത്തെത്തേടി നടന്നിരുന്ന ഞാന്‍ ഗൃഹലക്ഷ്മിയിലാണ് നിത്യയുടെ മുഖം കാണുന്നത്. ഗൃഹലക്ഷ്മി നടത്തിയ ഫോട്ടോജെനിക് മത്സരത്തില്‍ രണ്ടാം സമ്മാനം നിത്യയ്ക്കായിരുന്നു. നിത്യയുടെ അച്ഛനുമായി സംസാരിച്ചത് ദിലീപാണ്. പിന്നീട് കുറച്ച് സ്ക്രീന്‍ ടെസ്റുകള്‍ക്ക് ശേഷം നിത്യയെ നായികയായി നിശ്ചയിച്ചു.

പ്രശസ്തരായ താരങ്ങളെവച്ച് ചിത്രമെടുക്കുമ്പോള്‍ എന്ത് തോന്നുന്നു..?

ഞാനാകെ ത്രില്ലിലാണ്. താരങ്ങള്‍ പ്രശസ്തരാണെങ്കിലും ഞാന്‍ ഒരു പുതുമുഖസംവിധായകനാണല്ലോ എന്ന നിലയിലൊന്നും അവര്‍ പെരുമാറുന്നില്ല. എല്ലാവരും വളരെ സഹകരണത്തോടും സൗഹൃദത്തോടുമാണ് പെരുമാറുന്നത്. ഇവരോടൊത്തുള്ള ഈ അവസരങ്ങള്‍ ഞാന്‍ ശരിക്കും ആഘോഷിക്കുകയാണ്.

മുമ്പ് നിങ്ങള്‍ ഒരു സീരിയലില്‍ അഭിനയിച്ചിട്ടുണ്ടല്ലോ...?

അതെ. കുഞ്ഞമ്മാവന്‍ എന്ന സീരിയലില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആ കഥാപാത്രത്തിന് തീരെ പ്രധാന്യമില്ലായിരുന്നു. കൂടാതെ അത് അഭിനയമാണെന്ന് പറയാനും പറ്റില്ലായിരുന്നു (ചിരിക്കുന്നു).

2

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X