twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാഗ്യജാതകം തെളിയാതെ മനുരാജ്

    By Super
    |

    കഴിവുണ്ടായിട്ടും മലയാള സിനിമയില്‍ ഏറെയൊന്നും അറിയപ്പെടാതെ പോകുന്ന യുവനടനാണ് മനുരാജ്. വരവായി തുടങ്ങിയ സിനിമകളില്‍ ഏതാണ്ട് നായകതുല്യ വേഷങ്ങള്‍ ചെയ്തിട്ടും പ്രേക്ഷകര്‍ ഇനിയും മനുവിനെ അറിഞ്ഞു തുടങ്ങിയിട്ടില്ല.

    അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തികമായി വിജയമാകാത്തതായിരിക്കാം ഇതിനു കാരണം. അഭിനയിച്ച പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങാത്തതും ഈ നടന്റെ ഭാവിയെ സാരമായി ബാധിക്കുകയാണ്. ഇപ്പോള്‍ സിനിമയെപ്പോലെത്തന്നെ സീരിയലുകളിലും അഭിനയിച്ചുവരുന്നു. നടനാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്ന മനുരാജ് എറണാകുളത്തെ കലൂരിലെ വീട്ടില്‍വച്ച് ഇന്ത്യാഇന്‍ഫോയോട് സംസാരിച്ചു...

    സിനിമാലോകത്തേക്ക് വരാനുണ്ടായ സാഹചര്യം ഒന്നു ചുരുക്കിപ്പറയാമോ..?

    സ്കൂള്‍കാലഘട്ടത്തില്‍ത്തന്നെ മിമിക്രി പോലുള്ള കലകളില്‍ എനിക്ക് താല്പര്യമുണ്ടായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം നേവിയില്‍ ജോലി കിട്ടിയെങ്കിലും ഞാന്‍ പോയില്ല. എന്റെ ജീവിതം മറ്റെന്തിനോ എന്നായിരുന്നു എന്റെ വിശ്വാസം. പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മിമിക്രിയില്‍ ഇറക്കിയ നമ്പരുകള്‍ കാരണം കോളേജില്‍ ഞാന്‍ പ്രശസ്തനായിരുന്നു.

    പോള്‍സണ്‍ സംവിധാനം ചെയ്ത സ്നേഹപൂര്‍വം സ്വന്തം മകള്‍ക്ക് എന്ന ചിത്രത്തില്‍ വേഷം ലഭിക്കാനും മിമിക്രിയാണ് കാരണമായത്. പക്ഷെ ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് സിദ്ദിഖ് ഷമീറിന്റെ മഴവില്‍ക്കൂടാരത്തില്‍ നല്ലൊരു വേഷം ലഭിച്ചു. പക്ഷെ ഭാഗ്യമുണ്ടായിരുന്നില്ല. കൂട്ടുകാരുമായി ഊട്ടിയില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോഴേക്കും എനിക്ക് കണ്ടുവച്ചിരുന്ന വേഷം വേറെ നടനെ ഏല്പിച്ചിരുന്നു. പിന്നീട് അതേ ചിത്രത്തില്‍ ഒരു ചെറിയവേഷം കിട്ടി.

    മനുരാജ് ശ്രുതിരാജിനോടൊപ്പം ആയിടയ്ക്കാണ് മണി ഷൊര്‍ണൂരിന്റെ പരിചയത്തിലൂടെ സ്ത്രീ സീരിയലില്‍ സുകു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പല സീരിയലിലും എനിക്ക് വേഷം ലഭിച്ചു.

    പക്ഷെ സിനിമയില്‍ എനിക്ക് ബ്രേക്ക് നല്‍കിയ കഥാപാത്രം വിനയന്റെ വാസന്തിയും ലക്ഷ്മിയും ഞനും എന്ന ചിത്രത്തിലെ രാജപ്പനാണ്. തുടര്‍ന്നാണ് വരവായി , വാര്‍ ആന്‍ഡ് ലൗ, സമ്മര്‍ പാലസ് എന്നീ ചിത്രങ്ങളില്‍ വേഷം ലഭിക്കുന്നത്.

    വരവായിയില്‍ പ്രധാന കഥാപാത്രമായ ഹരീന്ദ്രനെയാണ് ഞാന്‍ അവതരിപ്പിച്ചത്. വാര്‍ ആന്‍ഡ് ലൗവില്‍ ലാന്‍സ്നായ്ക് പ്രകാശിനെയും. പക്ഷെ ഈ ചിത്രം ഇനിയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല. ഇനിയും പുറത്തിറങ്ങാത്ത സിഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച് , മിമിക്സ് 2000 എന്നീ ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

    നേവിയിലെ ജോലി വേണ്ടെന്നു വച്ചതിനെക്കുറിച്ച് ഇപ്പോള്‍ എന്തു തോന്നുന്നു..?

    എന്റെ തീരുമാനം ശരിയാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ അഭിനയജീവിതം എനിക്ക് തന്നെ രൂപപ്പെടുത്തിയെടുക്കാമല്ലോ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X