ഭാഗ്യജാതകം തെളിയാതെ മനുരാജ് - 2
അഞ്ചു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നു പഠിച്ച പാഠം..?
അനുഭവങ്ങളില്‍ നിന്ന് ഒട്ടേറെ കാര്യം ചെയ്യാവുന്ന ഒന്നാണ് അഭിനയം. ഒരു ക്ലാസില്‍ നിന്നോ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നോ ലഭിക്കുന്നതിലുപരി ജീവിതത്തില്‍ നിന്നു തന്നെയാണ് കൂടുതലും അഭിനയ പാഠം ലഭിക്കുന്നത്.
താങ്കള്‍ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വേഷം..?
സിനിമയില്‍ വാസന്തിയിലെ രാജപ്പന്‍ തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. ഒട്ടേറെ പേര്‍ രാജപ്പന്‍ എന്നാണ് എന്നെ വിളിക്കുന്നത്. ടെലിവിഷനിലാണെങ്കില്‍ സ്ത്രീയിലെ സുകുവും. സുകുവിന്റെ വീടല്ലേ എന്ന് ചോദിച്ച് ഇപ്പോഴും എനിക്ക് ഫോണ്‍ കോളുകള്‍ വരുന്നുണ്ട്.
അഭിനയജീവിതത്തില്‍ താങ്കളെ ഏറെ സ്വാധീനിച്ച വ്യക്തി..?
ഒട്ടേറെ പേരുണ്ട്. അതിനാല്‍ത്തന്നെ പേരെടുത്തുപറയുന്നത് ഉചിതമായിരിക്കില്ല.
സിനിമയിലെയും സീരിയലിലെയും അഭിനയം തമ്മില്‍ എന്ത് വ്യത്യാസമാണ് താങ്കള്‍ കാണുന്നത്?
രണ്ടിലായാലും അഭിനയം അഭിനയം തന്നെയാണ്. രണ്ടിലും ഞാന്‍ ഒരേ പോലെ അദ്ധ്വാനിക്കുന്നുണ്ട്. എങ്കിലും സിനിമയിലെ അഭിനയത്തിലാണ് ടെന്‍ഷല്‍ കൂടുതലുള്ളത് എന്ന് തോന്നുന്നു.
അഭിനയമല്ലാതെ സിനിമയുടെ മറ്റേതെങ്കിലും മേഖലയിലേക്ക് കടക്കുമോ..?
അങ്ങനെയൊരു പദ്ധതിയൊന്നും ഇപ്പോഴില്ല. പക്ഷെ ഭാവിയില്‍ അങ്ങനെ ചെയ്യില്ലെന്നൊന്നും പറയാന്‍ കഴിയില്ല. ഒരു മനുഷ്യനെന്ന നിലയില്‍ എന്റെ വിഷയവും അഭിരുചികളും മാറിക്കൊണ്ടേയിരിക്കും. മാത്രമല്ല ഇതൊന്നും നമ്മളുടെ നിയന്ത്രണത്തിലും അല്ലല്ലോ. ഞാന്‍ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല.


Click it and Unblock the Notifications