പ്രണയം എപ്പോഴും ആസ്വാദ്യം: ഐ. വി. ശശി

By ഭവാനി ശങ്കര്‍

തന്റെ 149-ാമത്തെ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഐ. വി. ശശി. പുതുമുഖങ്ങള്‍ നായകരാവുന്ന അനുവാദമില്ലാതെ എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെ, തന്റെ 150-ാമത്തെ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ ഐ. വി. ശശി തുടങ്ങിക്കഴിഞ്ഞു. അതെ, ചലച്ചിത്ര രംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ നിത്യഹരിത സംവിധായകന് വിശ്രമമില്ല. ഒരു പക്ഷേ മലയാളത്തില്‍ ഇത്രയും നീണ്ട കാലം ചലച്ചിത്ര രംഗത്ത് തുടര്‍ന്ന മറ്റൊരു സംവിധായകനുണ്ടാവില്ല. വര്‍ഷങ്ങള്‍ നീണ്ട അനുഭവങ്ങളില്‍ നിന്നുകൊണ്ട് ഐ. വി. ശി ദാറ്റ്സ്മലയാളത്തോട് സംസാരിക്കുന്നു.

ലൈംഗിക രംഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു ചിത്രം താങ്കള്‍ ഒരുക്കുന്നെന്ന് കേട്ടല്ലോ. ശരിയാണോ?

ഞാന്‍ അത്തരം ചിത്രം ചെയ്യുന്നില്ല. എനിക്ക് അത്തരം ഉദ്ദേശമുണ്ടെങ്കില്‍ എനിക്കത് ചെന്നൈയില്‍ നിന്നു തന്നെ ചെയ്യാനാവും. അതിനായി കേരളത്തില്‍ വരേണ്ടതില്ല. സെക്സ് വിഷയമായി ചിത്രങ്ങള്‍ ചെയ്യില്ല എന്നല്ല ഞാന്‍ പറയുന്നത്. അത്തരം സങ്കല്പത്തില്‍ മാറ്റം വന്നിരിക്കുന്നു. അത്തരം ചിത്രങ്ങളുടെ കലാപരമായ മേന്മ നഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ രാവുകളില്‍ ഒരു സന്ദേശമുണ്ടായിരുന്നു. ഒരു പാവപ്പെട്ട പെണ്‍കുട്ടിയോട് അനുകമ്പ തോന്നുന്ന നായകനാണ് ആ ചിത്രത്തിലുള്ളത്. ആ സങ്കല്പത്തിന് കലാമേന്മയുണ്ട്. സെക്സ് ഉള്ളതുകൊണ്ടല്ല ആ ചിത്രം വിജയിച്ചത്. അതിലെ വൈകാരികാംശമാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. കിന്നാരത്തുമ്പികള്‍ പോലുള്ള ചിത്രവുമായി അവളുടെ രാവുകളെ താരതമ്യപ്പെടുത്താനാവില്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്ന് രണ്ടു ചിത്രങ്ങളെയും ഒരേ വിഭാഗത്തിലാണ് പെടുത്തുന്നത്.

പുതിയ ചിത്രത്തെ കുറിച്ച്?

വ്യത്യസ്തമായ ശൈലിയിലുള്ള ഒരു പ്രണയ കഥയാണ്. പ്രണയം എക്കാലവും ആസ്വദിക്കാവുന്ന വിഷയമാണ്. സ്ഥിരം ശൈലിയില്‍ നിന്ന് മാറി അവതരിപ്പിക്കുകയാണെങ്കില്‍ അത് എപ്പോഴും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും. അതാണ് ഈ ചിത്രത്തില്‍ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്.

യാതൊരു നിയന്ത്രണവുമില്ലാതെയാണ് മനസ് സഞ്ചരിക്കുന്നത്. മനസ് ചുറ്റിലും സഞ്ചരിക്കുന്നു. മറ്റുള്ളവരുടെ മനസിലേക്ക് കടക്കുന്നു. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു. മനസിന്റെ സഞ്ചാരങ്ങള്‍ക്ക് മറ്റുള്ളവരുടെ അനുവാദം വേണ്ട. സ്വതന്ത്രമായി സഞ്ചരിക്കുന്ന മനസുകളുടെ കഥയാണ് അനുവാദമില്ലാതെയില്‍ ഞാന്‍ പറയുന്നത്.

പുതിയ അഭിനേതാക്കളെയാണല്ലോ താങ്കള്‍ ഈ ചിത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നത്? ഇപ്പോഴത്തെ പ്രവണത നോക്കിയാണോ ഇത് ചെയ്തത്?

പുതുമുഖങ്ങളെ വെച്ച് ചെയ്യേണ്ട പ്രമേയമാണ്. ഒരു പ്രവണതയെന്ന നിലയില്‍ പുതുമുഖങ്ങളെ അവതരിപ്പിക്കുന്നത് കുറച്ച് കഴിയുമ്പോള്‍ വിരസമാകും. പക്ഷേ എന്റെ ചിത്രത്തില്‍ പുതുമുഖങ്ങള്‍ തന്നെ വേണമായിരുന്നു.

പ്രധാന താരങ്ങളെ വെച്ച് ഇനിയും ചിത്രമെടുക്കുമോ?

തീര്‍ച്ചയായും, ആവശ്യമെങ്കില്‍. ഒരു കഥയ്ക്ക് ആവശ്യമുളള താരമാണെങ്കില്‍ ആ താരത്തിന്റെ മുന്‍ ചിത്രം പരാജയമാണോ എന്നൊന്നും നോക്കാതെ തന്നെ ഞാന്‍ കാസ്റ് ചെയ്യും.

പ്രധാന താരങ്ങളെ വെച്ച് ഏതെങ്കിലും ചിത്രമെടുക്കാന്‍ ആലോചനയുണ്ടോ?

സുരേഷി ഗോപിയെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. അത് ഒരു ആക്ഷന്‍ ചിത്രമായിരിക്കും.

Read more about: iv sasi director
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X