»   » വീണ്ടും കുഞ്ചാക്കോ തരംഗം...

വീണ്ടും കുഞ്ചാക്കോ തരംഗം...

Posted By: ഭവാനി ശങ്കര്‍
Subscribe to Filmibeat Malayalam

ഒരു മിന്നല്‍ പോലെയാണ് കുഞ്ചാക്കോ ബോബന്‍ മലയാള വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. ശാലിനിയോടൊപ്പം അഭിനയിച്ച ആദ്യ ചിത്രമായ ഫാസിലിന്റെ അനിയത്തിപ്രാവ് വന്‍ ഹിറ്റായി. ശാലിനിയോടും ജോമോളോടും ഒപ്പം അഭിനയിച്ച കമലിന്റെ നിറം സൂപ്പര്‍ ഹിറ്റായി. മലയാളം ഏറെ ആഗ്രഹിച്ച ഒരു ടീനേജ് കാമുകനെയാണ് കുഞ്ചാക്കോ ബോബനിലൂടെ ലഭിച്ചത്.

ഇതോടെ കുഞ്ചാക്കോ ബോബന്‍ കാമ്പസുകളുടെ ഹരമായി. ചാക്കോച്ചന്റെ കയ്യൊപ്പിനും ചിരിക്കും വേണ്ടി കാമ്പസിലെ കൗമാരമനസ്സുകള്‍ മത്സരിച്ചു. കുഞ്ചാക്കോയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. പക്ഷെ പിന്നീട് പ്രതീക്ഷയോടെ വന്ന കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍ ബോക്സോഫീസില്‍ തലകുത്തി വീണു.

തന്റെ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നു കുഞ്ചാക്കോ. അപ്പോഴാണ് ഒരു ശാപമോക്ഷം പോലെ സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക കടന്നുവന്നത്. കുഞ്ചാക്കോ ബോബനെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യസ്ത കഥാപാത്രമായിരുന്നു സത്യന്‍ അന്തിക്കാട് നല്കിയത്. അത് വന്‍ വിജയമായി.

ചെലവേറിയ സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി ചെറുപ്പക്കാരെ പരീക്ഷിക്കുന്ന തിരക്കിലാണ് മലയാള സിനിമ ഇപ്പോള്‍. ഈ തരംഗത്തില്‍ മുന്നില്‍ തന്നെ കുഞ്ചാക്കോ നില്ക്കുന്നു. കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ കുഞ്ചാക്കോയ്ക്ക്. അടുത്ത ചിത്രം ഷിബു സംവിധാനം ചെയ്യുന്ന മായാമോഹിത ചന്ദ്രന്‍ ആണ്. അതില്‍ ഒരു പോസ്റ്മാന്റെ വേഷമാണെങ്കില്‍, ശിവപ്രസാദ് സംവിധാനം ചെയ്യുന്ന സമത്തില്‍ ഒരു പാരലല്‍ കോളേജ് അധ്യാപകന്റെ വേഷത്തില്‍ കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നു. കുടുംബപ്രാരാബ്ധങ്ങള്‍ താങ്ങാന്‍ കഷ്ടപ്പെടുന്ന ഒരു അധ്യാപകന്‍. അമ്മയെ അങ്ങേയറ്റം സ്നേഹിക്കുന്ന ഈ അധ്യാപകന്‍ തന്നെ സ്്നേഹിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നതും സ്വപ്നം കണ്ടുകഴിയുകയാണ്. ഇപ്പോള്‍ ജോസ് തോമസിന്റെ സ്നേഹിതനിലും അഭിനയിച്ചു വരുന്ന കുഞ്ചാക്കോ ലാല്‍ജോസിന്റെ അടുത്ത ചിത്രത്തില്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.

ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ചൂടും ചൂരുമുള്ള വരാനിരിക്കുന്ന തന്റെ കഥാപാത്രങ്ങളെയും ചിത്രങ്ങളെയും കുറിച്ച് ശുഭപ്രതീക്ഷയുള്ള കുഞ്ചാക്കോ ആകെ ക്കൂടി സന്തുഷ്ടനാണ്. സെറ്റില്‍ നിന്ന് സെറ്റിലേക്ക് തിരക്ക് പിടിച്ചുനീങ്ങുന്ന കുഞ്ചാക്കോയുമായി തിരക്കിനിടയില്‍ നടത്തിയ ഒരു അഭിമുഖം.

ജോസ് തോമസിന്റെയും ഷിബുവിന്റെയും ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ എത്രമാത്രം വ്യത്യസ്തമാണ്?

രണ്ടും തികച്ചും വ്യത്യസ്തതയുള്ള കഥാപാത്രങ്ങളാണ്. മായാമോഹിതചന്ദ്രനില്‍ ഒരു പോസ്റ്മാന്റെ റോളാണ്. സത്യന്‍ അന്തിക്കാടിന്റെ അസിസ്റന്റായിരുന്നു ഷിബു. ഷിബുവില്‍ നിന്ന് ഒരു നല്ല ചിത്രം പ്രതീക്ഷിക്കാം. ഒരു കുഗ്രാമത്തിലാണ് കഥ നടക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രത്തിലെപ്പോലെ വളരെ സാധാരണ ഒരന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. കഥാപാത്രങ്ങള്‍ തനി നാടന്‍ ആളുകളാണ്. ലളിതമാണെങ്കിലും ഒട്ടേറെ നാടകീയ മുഹൂര്‍ത്തങ്ങളുണ്ട്.

ജോസ് തോമസിന്റെ ചിത്രത്തില്‍ ഒരു പത്ര ഫൊട്ടോഗ്രാഫറുടെ റോളാണ്. നാടകീയ ഏറെയുള്ള വ്യത്യസ്തവേഷമാണിത്. നല്ല വൈകാരിക മുഹൂര്‍ത്തങ്ങളും ഉണ്ട്.

ശാലിനി-കുഞ്ചാക്കോ ജോഡി പോലെ ഒന്ന് ഈ ചിത്രങ്ങളില്‍ നിന്ന് മലയാളത്തിന് കിട്ടുമോ?

രണ്ട് നായികമാരും അവരുടെ വേഷങ്ങള്‍ നന്നായി ചെയ്യുന്നുണ്ട്. രണ്ടു പേരും കഴിവുള്ളവരാണ്. പക്ഷെ ഒരു ചിത്രത്തിലെ അഭിനേതാവിന്റെ ഭാവിയെപ്പറ്റി നമുക്ക് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. സ്നേഹിതന്‍ എന്ന ചിത്രത്തില്‍ നന്ദനയാണ് നായിക. മായാമോഹിതചന്ദ്രനില്‍ രേണുകയും. നല്ല വേഷങ്ങളാണ് ഇവരുടേത്. ഇരുവരും പുതുമുഖങ്ങളാണ്. അതുകൊണ്ട് അതിന്റേതായ മെച്ചങ്ങളുണ്ടായിരിക്കും.

1

Read more about: kunchako actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X