ഞാനൊരു ലക്ഷണമൊത്ത നടനേയല്ല: കലാഭവന്‍ മണി

സല്ലാപം, ഉദ്യാനപാലകന്‍, ദില്ലിവാല രാജകുമാരന്‍
വാസന്തിയും കരുമാടിക്കുട്ടനുമൊന്നുമില്ലേ?
തീര്‍ച്ചയായും ഉണ്ട്. എന്നെ ഞാനാക്കിയ ചെറിയ വേഷങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഞാന്‍ തിരഞ്ഞെടുപ്പ് നടത്തിയത്. ഒരു സ്വകാര്യം പറഞ്ഞാല്‍ ഇപ്പോഴും എനിക്ക് ചെറിയ വേഷങ്ങളോടാണ് താല്പര്യം കൂടുതല്‍.
എന്നുവെച്ചാല്‍ വലിയ നായകവേഷങ്ങളോട് താല്പര്യമില്ലെന്നാണോ?
നല്ല കഥയും കഥാപാത്രവുമാണെങ്കിലേ അത്തരം നായകവേഷങ്ങള്‍ ഞാന്‍ ചെയ്യൂ. എന്റെ പരിമിതികള്‍ എനിക്കറിയാം. എന്റെ ആകാരം, ശബ്ദം, സൗന്ദര്യം......ഒരു എക്സിക്യുട്ടീവ് വേഷത്തിലൊന്നും ഞാന്‍ തിളങ്ങില്ല. ആ ബോധം എനിക്കുണ്ട്.
ആരാണ് നല്ല നടന്‍?
ഒരു നല്ല കറിയുണ്ടാവാന്‍ നല്ല വിഭവങ്ങള്‍, കൈപ്പുണ്യമുള്ള നല്ലൊരു പാചകക്കാരന്‍, എന്നിവയൊക്കെ ചേര്‍ന്നുവരണം എന്നതുപോലെ ഒരു പാട് ഘടകങ്ങള്‍ ഒത്തുച്ചേര്‍ന്നുവന്നാലേ ഒരു നല്ല നടനുണ്ടാവൂ.
മലയാളത്തില്‍ അങ്ങനെയാരുണ്ട്?
നമ്മുടെ ഭാഗ്യം, മലയാളത്തില്‍ മിക്കവാറും എല്ലാ നടന്മാരും നല്ല നടന്മാരാണ്.
മിക്കവാറും എന്നു പറയുമ്പോള്‍ അല്ലാത്തവരുമുണ്ട്?
തീര്‍ച്ചയായും. ഏറ്റവും നല്ല ഉദാഹരണം ഈ ഞാനാണ്. ഞാനൊരു ലക്ഷണമൊത്ത നടനേയല്ല.
2


Click it and Unblock the Notifications