കാല്പനിക നടന് തടസ്സങ്ങള്‍ സ്വാഭാവികം - ശങ്കര്‍

കുറേക്കാലം ഒരു ഗ്യാപ്പുണ്ടായല്ലോ..?
ഞാന്‍ മനപ്പൂര്‍വം മാറിനിന്നതാണ്. കിട്ടുന്ന വേഷങ്ങള്‍ ആവര്‍ത്തന വിരസതയുളവാക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കുതന്നെ തോന്നി ഒന്നു മാറിയാല്‍ കൊള്ളാമെന്ന്. പക്ഷെ മലയാളത്തില്‍നിന്ന് മാറി നിന്നപ്പോഴും ഞാന്‍ തമിഴില്‍ സജീവമായിരുന്നു.
രണ്ടാംവരവും പക്ഷെ വിജയമായില്ല..?
കിഴക്കുണരും പക്ഷിയിലൂടെയായിരുന്നു രണ്ടാംവരവ്. പിന്നെ അഭിമന്യു. രണ്ടിലും നെഗറ്റീവ് വേഷങ്ങളായിരുന്നു. ഞാന്‍ ചെയ്തു വന്നതില്‍ നിന്നും വ്യത്യസ്തം. പക്ഷെ എന്തോ വിജയമായില്ല.
സ്വയം വിലയിരുത്തിയാല്‍..?
ഒരു റൊമാന്റിക് ഹീറോയായിട്ടായിരുന്നു എന്റെ തുടക്കം. കാല്‍പ്പനിക നായകനു സംഭവിക്കുന്ന എല്ലാ തടസ്സങ്ങളും എനിക്കും നേരിട്ടു. ഇടയ്ക്കുവച്ച് വളര്‍ച്ച മുരടിക്കുക എല്ലാ കാല്പനിക നായകന്മാരുടെയും ദുരന്തമാണ്. പ്രായവും അതിലൊരു ഘടകമാണ്.
നടനെന്ന നിലയില്‍ തൃപ്തനാണോ..?
അല്ല. ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് എന്റെ മനസ്സു പറയുന്നു. തനിക്ക് ചെയ്യാനുള്ളതു മുഴുവന്‍ ചെയ്തു കഴിഞ്ഞുവെന്ന് ഒരു നടനും പറയില്ലെന്നാണ് ഞാന്‍ കരുതുന്നത്.
എന്തായിരുന്നു ഒരു വന്‍വിജയമാകാന്‍ താങ്കള്‍ക്ക് തടസ്സം..?
ഒരു കാലത്ത് ഞാന്‍ വന്‍വിജയം തന്നെയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളും എങ്ങനെ നീ മറക്കുവുമൊക്കെ മെഗാഹിറ്റുകളായിരുന്നു. പിന്നീടാ വിജയം നിലനിര്‍ത്താന്‍ കഴിയാതെ പോയതിനൊരു കാരണം എന്റെ ശബ്ദമാണ്. സ്വന്തം ശബ്ദത്തിലല്ല ഞാന്‍ മലയാളത്തില്‍ ഡബ് ചെയ്തത്. അതൊരു തിരിച്ചടിയായെനിക്കു തോന്നുന്നു.
ഭാവി പരിപാടികള്‍..?
ഞാനിപ്പോള്‍ സീരിയലുകളില്‍ സജീവമാണ്. സിനിമയിലും അഭിനയിക്കുന്നു. സീരിയലുകള്‍ നിര്‍മ്മിക്കുന്നുമുണ്ട്. ഈ വര്‍ഷമൊടുവില്‍ ഒരു സംവിധായകനാവുക. അതാണെന്റെ ലക്ഷ്യം.


Click it and Unblock the Notifications