മലയാളത്തില്‍ ഇനിയും അഭിനയിക്കും: നന്ദിത

ഇതുവരെ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും പ്രയാസമേറിയ വേഷം. കൂട്ടബലാത്സംഗത്തിനിരയായ സന്‍വാരി ദേവിയുടെ അനുഭവം എന്റേത് തന്നെയായി മാറുകയായിരുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രത്തിലെ കഥാപാത്രത്തെ നേരിട്ട് കാണണമെന്ന് വരെ എനിക്ക് തോന്നി. സ്ത്രീയെന്ന നിലയിലും നടിയെന്ന നിലയിലും വളരെയധികം വിഹ്വലതകള്‍ സമ്മാനിച്ച സംഭവമായിരുന്നു അത്.
പക്ഷെ ഈയിടെ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ അക്സില്‍ നന്ദിതയ്ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു..?
അതെ. അതില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുമ്പോള്‍ ചിത്രത്തെ പറ്റിയോ അതിലെ വേഷത്തെപറ്റിയോ എനിക്ക് യാതൊരു രൂപവുമില്ലായിരുന്നു. അതില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു. പക്ഷേ കച്ചവട സിനിമയുടെ ലോകമെന്തെന്ന് അറിയാന്‍ അത് സഹായിച്ചു.
ഇനിയും മലയാള ചിത്രങ്ങളില്‍ അഭിനയിക്കുമോ?
തീര്‍ച്ചയായും. പുനരധിവാസവും ജന്മദിനവും എനിക്ക് വിലയേറിയ അഭിനയപാഠങ്ങളാണ് നല്‍കിയത്. മനോജ് കെ. ജയനെ പോലെയുള്ള നടന്മാരുടെ അഭിനയത്തിന്റെ സ്വാഭാവികത എന്നെ വല്ലാതെ ആകര്‍ഷിച്ചു. ജയറാമിനെ നായകനാക്കി രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് എനിക്ക് ക്ഷണമുണ്ട്.
ഫയറിലെ വേഷം അല്‍പം വിവാദം സൃഷ്ടിച്ചിരുന്നുവല്ലോ?
നോക്കൂ ഫയര്‍ പുറത്തിറങ്ങിയിട്ട് അഞ്ച് വര്‍ഷമായി. ഇപ്പോഴും അതിനെകുറിച്ചുള്ള ചോദ്യങ്ങള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്റെ ലൈംഗികാഭിരുചി അങ്ങനെ തന്നെയാണോ എന്നുവരെ ചിലര്‍ ചോദിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥ അത്തരമൊരു വേഷം ആവശ്യപ്പെട്ടു. അത്രയേ ഉള്ളു.
വാട്ടര്‍ നിലച്ചുപോയതില്‍ ദുഃഖമുണ്ടോ?
എത്രയോ സമയവും പണവും അതിന് വേണ്ടി ചെലവിട്ടു. അതിനി നടക്കുമെന്ന് തോന്നുന്നില്ല. ആ വെള്ളം വറ്റിപ്പോയി.


Click it and Unblock the Notifications











