twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെല്ലുവിളികള്‍ സ്വീകരിച്ചതാണ് എന്റെ വിജയം: വിനയന്‍

    By ഭവാനി ശങ്കര്‍
    |

    Vinayan
    ഭാഗ്യദേവത ഇപ്പോള്‍ വിനയന്റെ കൂടെയാണെന്നാണ് സിനിമാ ലോകത്തെ സംസാരം. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകള്‍. തൊടുന്നതെല്ലാം പൊന്ന്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യനും പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിച്ചു.

    മലയാളത്തിലെന്ന പോലെ തമിഴിലും വിനയന്‍ വെന്നിക്കൊടി പാറിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റീമേക്കായ കാശി തമിഴില്‍ വന്‍വിജയമാണ് കൊയ്തത്. ആ ചിത്രം ഹിന്ദിയിലും വിനയന്‍ റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ഒരു ഹോളിവുഡ് ചിത്രം ചെയ്യാനും വിനയന് ക്ഷണമുണ്ട്.

    ഹിറ്റുകള്‍ ഒന്നൊന്നായി തീര്‍ക്കുമ്പോഴും വിനയന് വിശ്രമമില്ല. മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ വാര്‍ ആന്റ് ലൗ പൂര്‍ത്തിയാക്കുന്ന ജോലിയിലാണ് വിനയന്‍. കാട്ടുചെമ്പകം എന്ന അടുത്ത ചിത്രം ഉടനെ തുടങ്ങും.

    ഹിറ്റുകളുടെ തിരക്കുകള്‍ക്കിടയില്‍ അല്പനേരം വിനയന്‍ ദാറ്റ്സ് മലയാളത്തോട് സംസാരിക്കുന്നു:

    റിസ്കുകകളെടുക്കാന്‍ താങ്കള്‍ക്ക് യാതൊരു മടിയുമില്ലല്ലോ. യക്ഷിക്കഥയായ ആകാശഗംഗ താങ്കള്‍ ചെയ്തു. മറ്റുള്ളവര്‍ കലാഭവന്‍ മണിയെ ഒരു ഹാസ്യനടനായി മാത്രം സ്വീകരിക്കുമ്പോള്‍ താങ്കള്‍ മണിയ്ക്ക് ഗൗരവമുള്ള വേഷം നല്‍കി. പുതുമുഖങ്ങള്‍ക്ക് താങ്കള്‍ ധാരാളമായി അവസരം നല്‍കുന്നു. അത് തമിഴിലും തുടരുന്നു. റിസ്കുകള്‍ക്ക് പിന്നാലെ പോവാനുള്ള ഈ അഭിനിവേശം എന്തുകൊണ്ടാണ്?

    എന്റെ അനുഭവങ്ങള്‍ തന്നെ അതിന് കാരണം. ജീവിതത്തില്‍ നിന്ന് ഞാന്‍ പഠിച്ച പാഠങ്ങളാണ് വെല്ലുവിളികള്‍ സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കലയിലോ സിനിമയിലോ താത്പര്യമുള്ളവരായി എന്റെ കുടുംബത്തില്‍ ആരുമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് കുട്ടിയായിരുന്നപ്പോള്‍ ഒരു സിനിമാ സ്റുഡിയോയ്ക്കകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാന്‍ അതിയായ കൗതുകമുണ്ടായിരുന്ന എനിയ്ക്ക് ആലപ്പുഴയിലെ നവോദയാ സ്റുഡിയോ കാണാനുള്ള അവസരമുണ്ടായി. സിനിമാലോകത്തെ വിസ്മയത്തോടെ നോക്കിക്കണ്ട ആ പതിനാലുകാരനായ കുട്ടിയില്‍ നിന്നും ഇന്നത്തെ വിനയനിലേക്ക് ഞാന്‍ വളര്‍ന്നെങ്കില്‍ ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഞാനെടുത്ത റിസ്കുകള്‍ കൊണ്ടുതന്നെയാണത്. ആഗ്രഹിക്കുന്നത് നേടണമെങ്കില്‍ വെല്ലുവിളികള്‍ സ്വീകരിക്കണമെന്ന് എനിക്ക് അറിയാമായിരുന്നു. സാധാരണ ആളുകളോട് മാറിപോവൂവെന്ന് പറയുന്നവരെ കൊണ്ട് വരൂ ഇരിക്കൂ എന്ന് പറയിപ്പിക്കുന്നത് ഒരു മാനസികാവസ്ഥയുടെ കാര്യം കൂടിയാണ്.

    ദിലീപിനെ നായകനാക്കി താങ്കള്‍ ആറ് ചിത്രങ്ങളെടുത്തു. കലാഭവന്‍ മണിയ്ക്ക് പത്ത് ചിത്രങ്ങളില്‍ വേഷം നല്‍കി. ഇപ്പോള്‍ കേള്‍ക്കുന്നു അവരുമായി താങ്കള്‍ അത്ര രസത്തിലല്ലെന്ന്. ഇതിന് പിന്നില്‍ വല്ല സത്യവുമുണ്ടോ?

    ഏയ്, അവരുമായി എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ ദിലീപിനെ നായകനാക്കാമെന്നാണ് ഞാന്‍ ആദ്യം കരുതിയിരുന്നത്. പക്ഷേ ലോഹിതദാസ് ഒരു ചിത്രത്തില്‍ ഊമകഥാപാത്രമായി അഭിനയിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. കഥയില്‍ മാറ്റം വരുത്താന്‍ ദിലീപ് എന്നോട് പറഞ്ഞു. കഥയില്‍ എനിക്ക് മാറ്റം വരുത്താനാവില്ല. എന്നാല്‍ എനിക്ക് ചെയ്യാവുന്ന മാറ്റം വരുത്താനാവും. എന്ന് പറഞ്ഞ് ഞാന്‍ തിരികെ പോയി. ജയസൂര്യയ്ക്ക് ആ വേഷം ഞാന്‍ നല്‍കി.

    എന്നാല്‍ ദിലീപുമായി ഞാന്‍ തെറ്റിപ്പിരിഞ്ഞെന്നും ഇതിനര്‍ഥമില്ല. ഷൂട്ടിംഗിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന വാര്‍ ആന്റ് ലൗവില്‍ ദിലീപും കലാഭവന്‍ മണിയും അഭിനയിക്കുന്നുണ്ട്.

    ഭാഗ്യദേവത വിനയന്റെ കൂടെയാണെന്നതു കൊണ്ടാണ് വിനയന്റെ ചിത്രങ്ങള്‍ വിജയിക്കുന്നതെന്നാണ് സിനിമാ ലോകത്ത് സംസാരം. ഇതേ പറ്റിയെന്തു പറയുന്നു?

    ശരിയാണ്. എന്റെ നല്ല സമയമാണ് ഇപ്പോള്‍. അത്രയും ശരി. പക്ഷേ എന്റെ സിനിമകള്‍ക്ക് പിന്നില്‍ ഞാന്‍ ചെയ്യുന്ന കഠിനാധ്വാനത്തെ അംഗീകരിക്കാന്‍ അവര്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

    ചില സിനിമാ താരങ്ങള്‍ക്ക് ടി വി സീരിയലില്‍ അഭിനയിക്കുന്നതിന് വിലക്കുണ്ടല്ലോ. അതേ സമയം താങ്കള്‍ ചില അഭിനേതാക്കളെ കണ്ടെത്തിയത് ടിവിയില്‍ നിന്നാണ്. ജയസൂര്യ, സുരേഷ് കൃഷ്ണ, ഇന്ദ്രജിത്ത്...അവര്‍ കഴിവുള്ളവരാണെന്ന് കണ്ടെത്തിയതിനാലാണോ ഇത്?

    തീര്‍ച്ചയായും. ടി വി സീരിയലില്‍ അവര്‍ക്ക് മികച്ച തുടക്കമാണ് കിട്ടിയത്. ടി വി രംഗത്ത് അവര്‍ തങ്ങളുടെ കഴിവ് തെളിയിച്ചു. പക്ഷേ അവര്‍ വീണ്ടും ടി വിയില്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അവരെ ബിഗ് സ്ക്രീനില്‍ കാണുന്നതിന് പ്രേക്ഷകര്‍ താത്പര്യം കാണിച്ചെന്നുവരില്ല.

    1

    Read more about: vinayan cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X