twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലജ്ജിപ്പിക്കുന്ന വേഷങ്ങള്‍ സ്വീകരിക്കില്ല: സംയുക്ത

    By ഭവാനി ശങ്കര്‍
    |

    Samyuktha Varmma
    അമേരിക്കന്‍ പത്രങ്ങള്‍ക്ക് സംയുക്താ വര്‍മ മലയാളത്തിലെ ജൂലിയാ റോബര്‍ട്സാണ്. ഭീകര യുവതിയെന്ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയിച്ച സംയുക്തയ്ക്ക് അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വിശേഷണത്തിലൂടെ വലിയ ബഹുമതി തന്നെയാണ് നല്‍കിയത്.

    റാഞ്ചല്‍ വിവാദത്തിന്റെ ബഹളങ്ങള്‍ കെട്ടടങ്ങിയതോടെ സംയുക്ത തൃശൂരിലെ അയ്യന്തോളിലെ കോവിലകത്ത് വിശ്രമത്തിന്റെ ദിനങ്ങളിലാണ്. സംയുക്തയുടെ യഥാര്‍ഥ കോവിലകമല്ല ഇത്. പരമ്പരാഗത ശൈലിയില്‍ സംയുക്ത തീര്‍ത്ത പുതിയ വീട്ടിന് കോവിലകമെന്നാണ് പേരിട്ടിരിക്കുന്നത്.

    കോവിലകത്തിരുന്ന് സംയുക്ത ദാറ്റ്സ് മലയാളത്തോട് സംസാരിക്കുന്നു; വിവാഹത്തെ പറ്റി, ഭാവി പരിപാടികളെ പറ്റി, പുതിയ സിനിമകളെ പറ്റി.

    രജനീകാന്തിന്റെ ബാബയിലും കമലഹാസന്റെ അന്‍പേ ശിവത്തിലും നായികയായി അഭിനയിക്കാന്‍ സംയുക്തയെ ക്ഷണിച്ചിരുന്നല്ലോ. ഏതൊരു നടിയും കൊതിക്കുന്ന ഈ അവസരങ്ങള്‍ സംയുക്ത എന്തുകൊണ്ടാണ് വേണ്ടെന്നുവെച്ചത്?

    ഒരു മോഡല്‍ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് നിര്‍മാതാക്കള്‍ എന്നെ സമീപിച്ചത്. ഒരു മോഡല്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സെക്സിയായ വേഷങ്ങള്‍ ധരിക്കേണ്ടിവരും. അത്തരം കഥാപാത്രങ്ങളില്‍ എനിക്ക് താത്പര്യമില്ല. എന്റെ അഛനമ്മമാരോടും അനുജത്തിയോടും ഒന്നിച്ചിരുന്ന് കാണാവുന്ന ചിത്രങ്ങളില്‍ അഭിനയിക്കാനേ എനിക്ക് താത്പര്യമുള്ളൂ. ഭാവിയില്‍ എന്റെ ഭര്‍ത്താവും കുട്ടികളും എന്റെ സിനിമകള്‍ കാണുമ്പോള്‍ അവര്‍ക്ക് എന്റെ വേഷം കണ്ട് ലജ്ജ തോന്നരുത്.

    മാത്രവുമല്ല, ഒരു വര്‍ഷം അവിവാഹിതയായി കഴിയണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈയാവശ്യം പാലിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ലതാനും.

    അപ്പോള്‍ സംയുക്ത അടുത്തു തന്നെ വിവാഹം ചെയ്യാന്‍ പോവുന്നു?

    ഇതുവരെ തീരുമാനമൊന്നുമായില്ല. എന്നുവെച്ച് സിനിമാ അഭിനയവുമായി ബന്ധപ്പെട്ട എന്റെ എല്ലാ വ്യക്തിപരമായ സ്വാതന്ത്യ്രവും മാറ്റിവെക്കണം എന്നര്‍ഥമില്ല.

    രജനീകാന്ത് ക്യാമ്പില്‍ നിന്നുള്ള പ്രതികരണമെന്തായിരുന്നു?

    രജനീകാന്തിന്റെ നായികയായി അഭിനയിക്കുന്നതിനുള്ള ക്ഷണം ആദ്യമായാണ് ഒരാള്‍ നിരസിച്ചതെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ അവര്‍ എന്നെ അനുമോദിച്ചു. എല്ലാറ്റിനുമപ്പുറം കുടുംബ ജീവിതത്തെ പ്രധാനമായി കാണുന്ന എന്റെ കാഴ്ചപ്പാടിനെ അവര്‍ സ്വാഗതം ചെയ്തു. രജനീകാന്തിന്റെ ചിത്രത്തില്‍ അഭിനയിച്ചില്ലെങ്കിലും നായികയായി അഭിനയിക്കുന്നതിനുള്ള ക്ഷണം ഒരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്.

    ഇതേ കാരണം കൊണ്ടുതന്നെയാണ് കമലഹാസന്റെ ക്ഷണവും ഞാന്‍ വേണ്ടെന്നുവെച്ചത്.

    പക്ഷേ തെങ്കാശിപ്പട്ടണത്തിന്റെ തമിഴ് റീമേക്കില്‍ സംയുക്ത അഭിനയിച്ചല്ലോ...

    മലയാളത്തിലെ തെങ്കാശിപ്പട്ടണത്തില്‍ നിന്ന് തമിഴ് റീമേക്കിന് വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. മലയാളത്തിലെ സംവിധായകരുമായിരുന്നു. മാന്യമായ വസ്ത്രധാരണമായിരുന്നു ആ ചിത്രത്തിലേത്. ആ ചിത്രം കണ്ടാല്‍ എന്നെ കുറ്റപ്പെടുത്താവുന്നതായി എന്തെങ്കിലുമുണ്ടെന്ന് ആരും പറയില്ല. ആ ചിത്രത്തില്‍ ഞാന്‍ അല്പം പോലും ഗ്ലാമറസായിരുന്നില്ല.

    വിവാഹക്കാര്യം ഇതേ വരെ തീരുമാനിച്ചിട്ടില്ലെന്ന് സംയുക്ത പറയുന്നു. പിന്നെ എന്തുകൊണ്ടാണ് അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണം കുറച്ചത്?

    എനിക്ക് കൈകാര്യം ചെയ്യാവുന്നതിനേക്കാള്‍ കൂടുതല്‍ റോളുകള്‍ ഞാന്‍ മുമ്പും സ്വീകരിച്ചിരുന്നില്ല. നല്ല റോളുകള്‍ ഞാന്‍ ഇപ്പോഴും സ്വീകരിക്കും. ഇത്രയും പ്രശസ്തിയും അംഗീകാരവും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് സംതൃപ്തിയുണ്ട്.

    1

    Read more about: actress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X