ലജ്ജിപ്പിക്കുന്ന വേഷങ്ങള്‍ സ്വീകരിക്കില്ല: സംയുക്ത...2
വിവാഹത്തിന് ശേഷം അഭിനയം തുടരുമോ?
വിവാഹം തന്നെ തീരുമാനിച്ചിട്ടില്ല. പിന്നെ വിവാഹത്തിന് ശേഷമുള്ള കാര്യത്തെ കുറിച്ച് എന്തുപറയാനാണ്.
പക്ഷെ സംയുക്ത ബിജു മേനോനെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത വളരെ മുമ്പു തന്നെ പരന്നതാണല്ലോ?
വിവാഹം അതിന്റെ സമയത്ത് നടക്കും. അത് ഔപചാരികമായി അറിയിക്കും. തീയതി തീരുമാനിക്കട്ടെ. മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന തീയതിയ്ക്ക് ഞാന്‍ വിവാഹം ചെയ്യണോ?
ബിജു മേനോന്‍ തന്നെയണല്ലോ അല്ലേ?
കാത്തിരുന്ന് കാണുക.
ബിജു മേനോന്‍ നായകനായി അഭിനയിച്ച ശിവം കണ്ടോ?
ഇല്ല
സംയുക്തയുടെ അഭിപ്രായമെന്തെന്നറിയാന്‍ സിനിമ കാണമെന്ന് ബിജു പറഞ്ഞിരുന്നില്ലേ?
ശിവം റിലീസ് ചെയ്തതിന് ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല.
ഫോണിലും സംസാരിച്ചില്ല?
പുതിയ വീട്ടില്‍ ഫോണ്‍ കണക്ഷന്‍ കിട്ടിയിട്ടില്ല.
സെല്‍ ഫോണ്‍?
അത് അഛന്റെ കൈയിലാണ്.
പുതിയ സിനിമകളേതൊക്കെയാണ്?
വിപിന്‍ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യത്തേത്. ഞാന്‍ ആദ്യം അഭിനയിച്ച ചിത്രത്തിന്റെ ക്യാമറാമാന്‍ വിപിന്‍ മോഹനായിരുന്നു. ദിലീപാണ് നായകന്‍.അടുത്തത് മമ്മൂട്ടി നായകനാവുന്ന ക്രോണിക് ബാച്ചിലര്‍. സിബി മലയിലിന്റെ അടുത്ത ചിത്രത്തിന് ഡേറ്റ് ചോദിച്ചിട്ടുണ്ട്.
വിശ്രമവേളകളിലെന്തുചെയ്യും?
പാട്ട് കേള്‍ക്കും. ടി വി കാണും.
ഭക്ഷണം പാചകം ചെയ്യാറില്ലേ?
ചിലതൊക്കെ. അമ്മയുണ്ടാക്കുന്നത് കണ്ട് പഠിച്ചു. അവിയല്‍, എലിശേരി, ഓലന്‍ സാമ്പാര്‍ ഒക്കെയുണ്ടാക്കും.
പഠനം?
പ്രൈവറ്റായി രജിസ്റര്‍ ചെയ്തു പഠിക്കുകയാണ്.


Click it and Unblock the Notifications