ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സ്വീകരിച്ചിട്ടില്ല: അടൂര്‍

By എസ്. ബിനുരാജ്

Adoor Goplakrishnan
ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം താന്‍ സ്വീകരിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.

അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ നിയമിക്കുമെന്ന വാര്‍ത്തകള്‍ തന്റെ അനുവാദമില്ലാതെയാണ് സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന് മലയാളം ഇന്ത്യാ ഇന്‍ഫോയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അടൂര്‍ വ്യക്തമാക്കി. നിയമിക്കുന്നതായുള്ള തീരുമാനം അറിയിക്കാന്‍ എന്റെ അനുവാദം വേണമെന്നില്ലല്ലോ. പക്ഷേ സ്ഥാനം സ്വീകരിച്ചതായി ഇതുവരെ ഞാന്‍ അറിയിച്ചിട്ടില്ല- അടൂര്‍ വെളിപ്പെടുത്തി.

നിരവധി തവണ മന്ത്രി നേരിട്ട് തന്നെ തന്നോട് സ്ഥാനമേറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് അടൂര്‍ പറഞ്ഞു. ഇതിന്റെ എല്ലാ വശങ്ങളെ കുറിച്ചും ഞാന്‍ ചിന്തിച്ചു. പക്ഷേ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല. അക്കാദമി അധ്യക്ഷനാകുന്നത് സ്വന്തം ചലച്ചിത്ര സൃഷ്ടികളെ ബാധിക്കുമോ എന്ന ചോദ്യത്തിന് സ്ഥാനം സ്വീകരിച്ചാല്‍ മാത്രമേ ഇതിനെ കുറിച്ച് പറയേണ്ടതുള്ളു എന്നായിരുന്നു അടൂരിന്റെ മറുപടി.

നല്ല ചലച്ചിത്രങ്ങളുടെ വളര്‍ച്ചയ്ക്ക് അക്കാദമികള്‍ സഹായകരമാകുമോ എന്നതിനെ കുറിച്ച് താന്‍ നേരത്തെ തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് അടൂര്‍ വ്യക്തമാക്കി. ഇപ്പോള്‍ സംസ്ഥാനത്ത് ഒരു ചലച്ചിത്ര അക്കാദമി ഇല്ല. കഴിഞ്ഞതിനെ കുറിച്ചോ വരാനുള്ളതിനെ കുറിച്ചോ പറഞ്ഞ് ഒരു വിവാദത്തിന് ഞാനില്ല. എന്തായാലും അക്കാദമി അധ്യക്ഷ സ്ഥാനം ഞാന്‍ സ്വീകരിച്ചിട്ടില്ലെന്ന് മാത്രം പറയുന്നു- അടൂര്‍ പറഞ്ഞു നിര്‍ത്തി.

അടൂരിന്റെ വെളിപ്പെടുത്തലോടെ കലാമണ്ഡലത്തിന് പുറമേ ചലച്ചിത്ര അക്കാദമിയുടെയും ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.

കലാമണ്ഡലത്തിന്റെ അധ്യക്ഷ സ്ഥാനം താന്‍ സ്വീകരിക്കില്ലെന്ന് എം. ടി. വാസുദേവന്‍ നായര്‍ സാംസ്ക്കാരിക മന്ത്രിയെ അറിയിച്ചു കഴിഞ്ഞു. തനിക്ക് താല്‍പര്യമുള്ള ഒരു സാഹിത്യകാരനെ കലാമണ്ഡലം ഭരണസമിതി അംഗമാക്കുന്നതില്‍ മന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചതിനാലാണത്രെ എം. ടി. സ്ഥാനം വേണ്ടെന്ന് വച്ചിരിക്കുന്നത്.

ഇരുവരും സ്ഥാനം വേണ്ടെന്ന തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സര്‍ക്കാരിന് വേറെ ആരെയെങ്കിലും നിയമിക്കുകയേ പോംവഴിയുള്ളു. അതിന് തയാറായി നില്‍ക്കുന്നവരുടെ ഇടിച്ചുകയറലും ശുപാര്‍ശകളും മന്ത്രി ഒരിക്കല്‍ കൂടി സഹിക്കണമെന്ന് മാത്രം.

Read more about: adoor gopalakrishnan director
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X