twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ല വേഷം ചെയ്ത് രംഗം വിട്ടാലും സങ്കടമില്ല: കാവ്യ

    By ഭവാനി ശങ്കര്‍
    |

    Kavya
    ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മീശ മാധവന്‍, തമിഴില്‍ കാശി.....ഹിറ്റുകളിലെ നായികയായി പേരെടുത്തു കഴിഞ്ഞു കാവ്യാ മാധവന്‍. സുന്ദര്‍ദാസിന്റെ കഥ, തമിഴില്‍ മറ്റൊരു ചിത്രം...ചിത്രങ്ങള്‍ കാവ്യയെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്.

    വടക്കേ മലബാര്‍ ഭാഷയില്‍ സംസാരിക്കുന്ന നീലേശ്വരത്തുകാരി കാവ്യ എന്ന ഈ പതിനേഴുകാരിയുടെ ഗ്രാമീണഭംഗിയും നിഷ്കളങ്കത നിഴലിക്കുന്ന ചലനങ്ങളും ഇന്ന് പ്രേക്ഷകരുടെ ഹൃദയത്തിലാണ്. അഴകിയ രാവണനില്‍ ബാലതാരമായി തുടങ്ങി, ഭൂതക്കണ്ണാടിയില്‍ ഏതാനും രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ശ്രദ്ധ നേടി, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി നായികാവേഷത്തില്‍ സ്ത്രീനിലെത്തി, ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി കാവ്യ....

    കാവ്യ ദാറ്റ്സ് മലയാളത്തോട് സംസാരിക്കുന്നു.

    ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ ചെയ്ത അതേ കഥാപാത്രം തന്നെയാണല്ലോ തമിഴ് ചിത്രമായ എന്‍ മാനവതിലിലും ചെയ്യുന്നത്. ഒരു കഥാപാത്രം ആവര്‍ത്തിച്ചുചെയ്യുമ്പോള്‍ എങ്ങനെയാണ് അത് മെച്ചപ്പെടുത്തുന്നത്?

    ഒരു കഥാപാത്രം രണ്ട് തവണ ഞാന്‍ ചെയ്യുന്നത് ഇതാദ്യമായാണ്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ ഊമക്കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് വിനയന്‍ സാര്‍ പറഞ്ഞപ്പോള്‍ ആദ്യം ഞാനാകെ ടെന്‍ഷനിലായി. പിന്നെ ഊമകള്‍ക്കും ബധിരര്‍ക്കുമുള്ള ഒരു സ്കൂളില്‍ ഞാന്‍ പോയി. അവിടത്തെ കുട്ടികള്‍ എങ്ങനെ ആംഗ്യങ്ങളിലൂടെ ആശയങ്ങള്‍ കൈമാറുന്നുവെന്ന് മനസിലാക്കി. പിന്നെ ഹിന്ദി ചിത്രം കോശിശ് കണ്ടു. ഊമയായി അഭിനയിക്കുന്നതിന് ഞാന്‍ കുറെ തയ്യാറെടുപ്പ് നടത്തി.

    തമിഴില്‍ ആ കഥാപാത്രം വീണ്ടും ചെയ്യേണ്ടിവന്നപ്പോള്‍ എനിക്ക് ടെന്‍ഷനൊന്നും തോന്നിയില്ല. പ്രേക്ഷകരും നിരൂപകരുമെല്ലാം എന്റെ അഭിനയം നന്നെന്ന് പറഞ്ഞിരുന്നു. ആത്മവിശ്വാസത്തോടെയാണ് തമിഴിലെ വേഷം ചെയ്തത്. പിന്നെ ഊമയായതുകൊണ്ട് തമിഴ് സംസാരിക്കുന്നതിന്റെ പ്രശ്നമുണ്ടായിരുന്നില്ല. പിന്നെ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം പഴയവര്‍ തന്നെയായിരുന്നു.

    മീശ മാധവന്‍ ലാല്‍ ജോസ് തമിഴില്‍ റീമേക്ക് ചെയ്യുന്നുണ്ടല്ലോ. കാവ്യയാണോ അതിലും നായിക?

    ലാല്‍ ജോസ് ചേട്ടന്‍ മീശ മാധവന്‍ തമിഴിലെടുക്കുന്നുണ്ടെന്ന് കേട്ടു. നായകന്‍ വിജയ് ആണെന്നാണ് കേട്ടത്. നായികാ വേഷത്തിന്റെ കാര്യം എന്നോട് ആരും പറഞ്ഞിട്ടില്ല. എന്നോട് ചെയ്യാന്‍ പറയുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും സ്വീകരിക്കും. ലാല്‍ ജോസ് ചേട്ടനാണ് എനിക്ക് ആദ്യമായി നായികാ വേഷം അവതരിപ്പിക്കാന്‍ അവസരം തന്നത്. പക്ഷേ തമിഴിലെ നായകന് താത്പര്യമില്ലെങ്കില്‍ എനിക്ക് അവസരം കിട്ടിയയേക്കില്ല.

    മീര ജാസ്മിന്‍, നവ്യാ നായര്‍, നിത്യാ ദാസ്, നന്ദനാ മേനോന്‍......പുതിയ നായികമാര്‍ കടന്നുവരുന്നുണ്ടല്ലോ. ഒരു മത്സരം വേണ്ടിവരുമെന്ന് തോന്നുന്നുണ്ടോ?

    പുതിയ നായികമാര്‍ വരട്ടെ. അത് നല്ലതാണ്. പുതിയ നായകന്മാരും വരുന്നുണ്ടല്ലോ. കൂടുതല്‍ ടീനേജ് നായകരുണ്ടാവുമ്പോള്‍ കൂടുതല്‍ നായികമാര്‍ക്ക് അവസരം ലഭിക്കും. കഴിവുള്ളവര്‍ രക്ഷപ്പെടും. അതൊരു ആരോഗ്യകരമായ മത്സരമായിരിക്കും. പിന്നെ, എല്ലാറ്റിനുമപ്പുറത്ത് ഭാഗ്യമെന്ന് വിളിക്കുന്ന മറ്റൊരു പ്രധാന ഘടകമുണ്ടല്ലോ. എന്നേക്കാളും സൗന്ദര്യവും കഴിവുമുള്ള പെണ്‍കുട്ടികളുണ്ട്. എന്നിട്ടും എനിക്ക് അവസരം ലഭിക്കുന്നത് ഭാഗ്യം എന്റെ കൂടെയായതു കൊണ്ടാവാം.

    1

    Read more about: kavya madhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X