മോഹന്‍ലാലിനെവച്ച് രണ്ടു ചിത്രം: രാജീവ് കുമാര്‍

രണ്ടാമത്തെ ചിത്രത്തിന്റെ മൂലകഥ മോഹന്‍ലാലുമായി സംസാരിച്ചു കഴിഞ്ഞുവെന്നും കുട്ടികളുടെ ചിത്രം തീര്‍ന്നാലുടന്‍ കടലാസുപണികള്‍ തുടങ്ങുമെന്നും രാജീവ്കുമാര്‍ മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു.
ഇപ്പോള്‍ കുട്ടികളുടെ ചിത്രത്തിന് പരമാവധി ശ്രദ്ധ കൊടുക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലായിരിക്കും ചിത്രത്തിന്റെ ട്രീറ്റ്മെന്റ് , രാജീവ്കുമാര്‍ പറഞ്ഞു.
വളരെ നാളുകളായി മനസ്സിലുള്ള ഒന്നാണ് കുട്ടികളുടെ ചിത്രത്തിന്റെ പ്രമേയം. അത് അപ്പോള്‍ തന്നെ മോഹന്‍ലാലിനോട് പറയുകയും ചെയ്തുവെന്ന് രാജീവ്കുമാര്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ശേഷം ഒക്ടോബറില്‍ പുറത്തിറങ്ങുമെന്നും രാജീവ് അറിയിച്ചു. ശേഷത്തിന്റെ ഡബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.
ചാലിയാര്‍ മലിനീകരണത്തെ കുറിച്ചുള്ള ജലമര്‍മ്മരം വിദേശ മേളകളില്‍ ഏറെ ശ്രദ്ധ നേടി. ഇനിയും ഇത്തരം സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ഞാന്‍ തയാറുമാണ്.- രാജീവ് പറഞ്ഞു.
രാജാ കോ റാണി സേ പ്യാര്‍ ഹോ ഗയാ എന്ന ഹിന്ദി ചിത്രം അനാവശ്യ വിവാദങ്ങളില്‍ പെട്ട് റിലീസ് വൈകുന്നതാണെന്ന് രാജീവ് പറഞ്ഞു. ആനയുടെ വാലില്‍ പിടിച്ചു വലിക്കുന്ന രംഗമൊന്നും ചിത്രത്തിലില്ല. വെറുതെ വിവാദമുണ്ടാക്കി ചിത്രം പുറത്തിറങ്ങാതെ നോക്കുക. അതായിരുന്നു അവരുടെ ലക്ഷ്യം. എല്ലാ രംഗങ്ങളിലും ആനയുണ്ട്. അതുകൊണ്ട് ഒരു ഷോട്ട് പോലും മുറിച്ചു മാറ്റാനും പറ്റില്ല- രാജീവ് വ്യക്തമാക്കി. ഹിന്ദി സിനിമാ രംഗത്ത് താന്‍ വളരെ റിലാക്സ്ഡ് ആയി തന്നെയാണ് വര്‍ക്ക് ചെയ്തതെന്ന് പറഞ്ഞ രാജീവ് ഇനിയും നല്ല കഥ കിട്ടിയാല്‍ ഹിന്ദിയില്‍ ചിത്രം ചെയ്തേക്കുമെന്ന് സൂചിപ്പിച്ചു.
രാജീവ്കുമാര്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തച്ചോളി വര്‍ഗീസ് ചേകവരാണ്. രാജീവ്കുമാറിന്റെ പവിത്രത്തിലെ മോഹന്‍ലാലിന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.


Click it and Unblock the Notifications