»   » പത്ത് ഫഹദ് ഫാസില്‍ ചേര്‍ന്നാലും കമ്മട്ടിപ്പാടത്തിലെ ഗംഗയാകില്ലെന്ന് ഫഹദ് ഫാസില്‍, വിനായകന് മഹേഷാകാം!

പത്ത് ഫഹദ് ഫാസില്‍ ചേര്‍ന്നാലും കമ്മട്ടിപ്പാടത്തിലെ ഗംഗയാകില്ലെന്ന് ഫഹദ് ഫാസില്‍, വിനായകന് മഹേഷാകാം!

Posted By: Rohini
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരത്തിന്റെ പട്ടികയില്‍ കടുത്ത മത്സരം രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രവും ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രവും തമ്മിലായിരുന്നു. വിനായകനൊപ്പം ഫഹദ് ഫാസിലിനെയും മികച്ച നടനുള്ള പരിഗണനയില്‍ പെടുത്തിയിരുന്നു.

ഇന്ത്യന്‍ പ്രണയ കഥയിലെ ഫഹദിന്റെ ആ ഓട്ടത്തിന് പിന്നില്‍ ഒരു കഥയുണ്ട്, എന്താണെന്നറിയോ ?

സംസ്ഥാന പുരസ്‌കാര നിര്‍ണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍, മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ വിനായകനെ ഫഹദ് പ്രശംസിച്ചു. പത്ത് ഫഹദ് ഫാസില്‍ ചേര്‍ന്നാലും കമ്മട്ടിപ്പാടത്തിലെ ഗംഗയാകില്ല, എന്നാല്‍ വിനായകന് മഹേഷാകാന്‍ കഴിയും എന്നാണ് ഫഹദ് പറഞ്ഞത്.

വിനായകന് മഹേഷ് ആകാം

മഹേഷിന്റെ പ്രതികാരം വിനായകനെ വെച്ച് ചെയ്താലും നന്നാകും. അത് ഞാന്‍ ചെയ്തത് പോലെ അല്ലാതെ മറ്റൊരു രീതിയില്‍ ആയിരിയ്ക്കും. മറ്റൊരു സ്വഭാവവും സംസ്‌കാരവുമൊക്കെയുളള നല്ലൊരു ചിത്രമാവും.

ഫഹദ് ഗംഗയാകില്ല

എന്നാല്‍ പത്ത് ഫഹദ് ഫാസിലിന് കമ്മട്ടിപ്പാടത്തിലെ വിനായകന്‍ ചെയ്ത റോള്‍ ചെയ്യാന്‍ പറ്റില്ല. വളരെ ക്ലിയറായിട്ടുളള കാര്യമാണ്. എനിക്കൊരിക്കലും അങ്ങനെയൊരു പടത്തില്‍ അഭിനയിക്കാന്‍ കഴിയില്ല. ഞാന്‍ ഔട്ട് ഓഫ് പ്ലേസ് ആയിരിക്കും. വിനായകന്‍ അസ്സലായിരുന്നു ആ പടത്തില്‍- ഫഹദ് പറഞ്ഞു.

സംസ്ഥാന പുരസ്‌കാരത്തെ കുറിച്ച്

സംസ്ഥാന പുരസ്‌കാരത്തിനായി മഹേഷിന്റെ പ്രതികാരം വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന അഭിപ്രായം തനിക്കില്ലെന്നും പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുന്നോ എന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും ഫഹദ് വ്യക്തമാക്കി.

വിനായകന് പുരസ്‌കാരം

കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിന് സംസ്ഥാന സര്‍ക്കാര്‍ വിനായകനെ മികച്ച നടനായി തെരഞ്ഞടുത്തിരുന്നു. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച മഹേഷിന്റെ പ്രതികാരത്തിന് മികച്ച ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരവും ലഭിച്ചിരുന്നു.

എവിടെയായിരുന്നു ഫഹദ്

മഹേഷിന്റെ പ്രതികാരത്തിനുശേഷം ഒരു ഇടവേള എടുത്തത് സ്വകാര്യജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയായിരുന്നു. പൊതുവെ താനൊരു മടിയനാണെന്നും സെലക്ടീവാകാന്‍ വേണ്ടിയല്ലായിരുന്നു ഇടവേളയെന്നും ഫഹ്ദ ഫാസില്‍ പറഞ്ഞു.

English summary
Vinayakan can play Mahesh Bhavana but even 10 Fahadh Faasil will not be able to portray Ganga from Kammattipadam: Fahadh Faasil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam